വാക്‌സിന്‍: പ്രവാസികളുടെ പ്രയാസങ്ങള്‍ പരിഹരിക്കണമെന്ന് മുസ്‌ലിംലീഗ്
ന്യൂഡല്‍ഹി: വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റ് സംബന്ധിച്ച സങ്കീര്‍ണതകള്‍ ലക്ഷക്കണക്കിന് പ്രവാസികള്‍ക്ക് യാത്രചെയ്യാന്‍ കഴിയാത്ത വിധം അവ്യക്തമായി തീര്‍ന്നിരിക്കുന്നുവെന്ന് അതിന് ഉടന്‍ പരിഹാരം കാണണമെന്നും മുസ്‌ലിം ലീഗ് കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ടു. വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റ് അറ്റെസ്റ്റ് ചെയ്യാന്‍ കഴിയാതെ സഊദിയില്‍ എത്തുന്ന പ്രവാസികള്‍ക്ക് വലിയ തോതിലുള്ള പ്രശ്‌നങ്ങള്‍ അനുഭവപ്പെടുകയാണ്. ഈ വിഷയം നിരന്തരമായി ഉന്നയിച്ചിട്ടും സാങ്കേതിക പ്രശ്‌നങ്ങള്‍ക്ക് ഇത് വരെ പരിഹാരം ഉണ്ടായിട്ടില്ല. വ്യകതമായ വിധത്തിലുള്ള വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റ് ലഭിക്കാത്തവര്‍ക്ക് സഊദിയില്‍ പ്രവേശിക്കാന്‍ കയില്ലെന്ന കാര്യം തിരിച്ചറിഞ്ഞ് അതിന് പരിഹാര ഉണ്ടാക്കാന്‍ ഇതുവരെ കഴിഞ്ഞിട്ടില്ലെന്നും ലീഗ് എം.പി മാരായ ഇ.ടി മുഹമ്മദ് ബഷീറും അബ്ദുസ്സമദ് സമദാനിയും കേന്ദ്ര ആരോഗ്യമന്ത്രി മന്‍സുഖ് മണ്ഡാവിയയെ അറിയിച്ചു. രണ്ട് ഡോസ് വാക്‌സിന്‍ എടുത്തവര്‍ക്ക് സഊദിയില്‍ ക്വോറന്റൈന്‍ ഇല്ലാതെ ഇറങ്ങാമായിരുന്നെങ്കില്‍ ഇന്ത്യ നല്‍കുന്ന വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റ് സഊദിയുടെ തവക്കല്‍ എന്ന ആപ്പില്‍ സ്വീകരിക്കാത്തതിന്റെ ഫലമായി അവര്‍ക്ക് വീണ്ടും കൊറന്റൈനില്‍ പോകേണ്ട സാഹചര്യം വരികയാണ്. മാത്രമല്ല കനത്ത നാശനഷ്ടങ്ങള്‍ അവര്‍ അനുഭവിക്കേണ്ടി വരുന്നുമുണ്ട്. ഇത്തരം കാര്യങ്ങളില്‍ ഇരു ഗവണ്‍മെന്റുകളുടെയും ഉന്നത തലത്തിലുള്ള നയപരമായ ചര്‍ച്ചയിലൂടെ അടിയന്തരമായി പരിഹാരം കാണണമെന്നും അവര്‍ ആവശ്യപ്പെട്ടു. കൊവാക്‌സിന് സഊദിയടക്കമുള്ള രാജ്യങ്ങളില്‍ അനുമതി ലഭിക്കാത്തതിന്റെ ബുദ്ധിമുട്ടുകളും എം.പിമാര്‍ മന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."