എസ്.ഐ ഫര്‍ഷാദിനെ ആദരിച്ചു
കുന്നംകുളം: മേഖലയില്‍ വിദ്യാര്‍ഥികള്‍ക്കിടയിലെ ലഹരി ഉപയോഗം തടയുന്നതിന് ശാക്തമായ നടപടികള്‍ കൈകൊണ്ട കുന്നംകുളം എസ്.ഐ ടി.പി ഫര്‍ഷാദിനെ പ്രകൃതി സംരക്ഷണ സംഗം ആദരിച്ചു. കുന്നംകുളം ബഥനി ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടി എക്‌സൈസ് ഡെപ്യൂട്ടി കമ്മിഷനര്‍ എന്‍.എഫ് സലീംകുമാര്‍ ഉദ്ഘാടനം ചെയ്തു. കുന്നംകുളം പൊലിസ് സ്റ്റേഷന്‍ പരിധിയിലുള്ള സ്ഥലങ്ങളില്‍ വിദ്യാര്‍ഥികള്‍ക്കിടയില്‍ ലഹരി എത്തിക്കുന്ന കുട്ടി സംഘങ്ങളെ കണ്ടെത്താനും അവര്‍ക്കെതിരെ നടപടി സ്വീകരിക്കാനും എസ്.ഐ എടുത്ത ധീരമായ നിലപാടാണ് അദ്ദേഹത്തെ ആദരിക്കാന്‍ കാരണമായതെന്ന് സംഘാടകര്‍ പറഞ്ഞു. ഫാ. പത്രോസ് ഒ.ഐ.സി അധ്യക്ഷനായിരുന്നു.
വടക്കാഞ്ചേരി സിവില്‍ എക്‌സൈസ് ഓഫിസര്‍ എ.സി ജോസഫ് ലഹരി വിരുദ്ധ ബോധവല്‍ക്കരണ ക്ലാസെടുത്തു. കുന്നംകുളം എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ സലാവുദ്ധീന്‍, ഷാജി തോമസ്സ്, പി.കെ ഗ്ലാക്‌സണ്‍ എന്നിവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."