ഓടിക്കാന്‍ ലൈസന്‍സ് വേണ്ട; 75 കി.മീ റേഞ്ചുള്ള ഇലക്ട്രിക്ക് കാറുമായി ഫിയറ്റ്
ഇ.വി വാഹനങ്ങള്‍ക്ക് ലോകത്തെല്ലായിടത്തുമുള്ള വാഹന മാര്‍ക്കറ്റില്‍ വലിയ ഡിമാന്‍ഡാണുള്ളത്.ചെറിയ വിലയില്‍ പുറത്തിറങ്ങുന്ന കുഞ്ഞന്‍ ഇവികള്‍ക്ക് വരെ മാര്‍ക്കറ്റില്‍ ആവശ്യക്കാരുണ്ടെന്ന് കോമറ്റ് അടക്കമുള്ള വാഹനങ്ങള്‍ തെളിയിച്ചിട്ടുള്ളതാണ്. ഇപ്പോള്‍ ജനപ്രിയ വാഹന നിര്‍മ്മാതാക്കളായ ഫിയറ്റും ഇത്തിരിക്കുഞ്ഞന്‍ ഇലക്ട്രിക്ക് കാറുമായി മാര്‍ക്കറ്റിലേക്ക് രംഗപ്രവേശനം ചെയ്തിരിക്കുകയാണ്. ടോപോളിനോ എന്ന പേരില്‍ പുറത്തിറക്കിയിരിക്കുന്ന ഈ കുഞ്ഞന്‍ കാര്‍ കരുത്തില്‍ ഒട്ടും പിന്നിലല്ലെന്നതാണ് ഇതിന്റെ ഏറ്റവും പ്രധാനപ്പെട്ട സവിശേഷത.
ഇറ്റലിയില്‍ ബുക്കിങ് ആരംഭിച്ചിരിക്കുന്ന ഈ കുഞ്ഞന്‍ കാര്‍ തിരക്കേറിയ നഗരഭാഗങ്ങളിലെ യാത്രക്ക് ഉതകുന്ന രീതിയിലാണ് തയ്യാറാക്കപ്പെട്ടിരിക്കുന്നത്.സിട്രണ്‍ ആമിയെ അടിസ്ഥാനമാക്കിയുള്ള ഫിയറ്റ് ടോപോളിനോയ്ക്ക് 2.53 മീറ്റര്‍ നീളവും 45 കിലോമീറ്റര്‍ പരമാവധി വേഗവുമാണുള്ളത്. ഇന്ത്യയിലെ ഏറ്റവും ചെറിയ ഇലക്ട്രിക് പാസഞ്ചര്‍ കാറായ എംജികോമെറ്റിന് 2.97 മീറ്റര്‍ നീളവും 100 കിലോമീറ്റര്‍ വേഗവുമാണുള്ളത്.ഒറ്റചാര്‍ജില്‍ 75 കി.മീ വരെ സഞ്ചരിക്കാന്‍ സാധിക്കുന്ന ഈ വാഹനം യഥാര്‍ത്ഥത്തില്‍ ഒരു ഹെവി ക്വാഡ്രിസൈക്കിള്‍ വിഭാഗത്തിലാണ് ഉള്‍പ്പെടുന്നത്.
അതിനാല്‍ തന്നെ പ്രസ്തുത വാഹനം ഓടിക്കാന്‍ ലൈസന്‍സ് ആവശ്യമില്ല. എന്നാല്‍ ടോപ്പിയാനോ ഇന്ത്യന്‍ വിപണിയിലേക്ക് എത്തുമോ? എന്നതിനെ സംബന്ധിച്ച് സ്ഥിരീകരിക്കപ്പെട്ട റിപ്പോര്‍ട്ടുകളൊന്നും ഇതുവരേക്കും പുറത്ത് വന്നിട്ടില്ല. എന്നാല്‍ വാഹനത്തിലൂടെ ഫിയറ്റിന്റെ ഇന്ത്യന്‍ വിപണിയിലേക്കുള്ള ഒരു റീ എന്‍ട്രി സംഭവിക്കും എന്നാണ് വാഹന പ്രേമികള്‍ പ്രതീക്ഷിക്കുന്നത്. ഏകദേശം ഏഴ് ലക്ഷത്തില്‍ താഴെ ഇന്ത്യന്‍ രൂപയാണ് വാഹനത്തിന്റെ എക്‌സ്‌ഷോറൂം വില.
Content Highlights:fiat topolino ev details and price
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."