റഷ്യ ഇടപെട്ടു; അസര്‍ബൈജാന്‍-അര്‍മേനിയ വെടിനിര്‍ത്തല്‍ ധാരണയായി
ബാക്കു: അര്‍മേനിയന്‍ ഗോത്രവിഭാഗങ്ങള്‍ കൈയ്യേറിയ അസര്‍ബൈജാന്റെ ഭാഗമായ നഗോര്‍ണോ കാരബാഖില്‍ രൂക്ഷമായി തുടര്‍ന്ന ഏറ്റുമുട്ടലിന് താല്‍ക്കാലികമായ അവസാനം. റഷ്യയുടെ ഇടപെടലിനെ തുടര്‍ന്ന് അസര്‍ബൈജാനും അര്‍മേനിയയും വെടിനിര്‍ത്തല്‍ ധാരണയിലെത്തിയതോടെയാണ് മേഖലയിലെ സംഘര്‍ഷത്തിന് താത്ക്കാലികമായ പരിഹാരമായത്. വിമതസേനകള്‍ കീഴടങ്ങിയതോടെ സംഘര്‍ഷത്തിന് അയവ് വന്നതായി അര്‍മേനിയന്‍ പ്രധാനമന്ത്രിയായ നിക്കോള്‍ പഷിന്യന്‍ അറിയിച്ചു.
നഗോര്‍ണോ കാരബാഖ് പ്രവിശ്യ തിരികെ അസര്‍ബൈജാനില്‍ ലയിക്കുന്നതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ ഇന്ന് മുതല്‍ ആരംഭിക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.സോവിയറ്റ് യൂണിയനില്‍ ഉള്‍പ്പെട്ട ഇരുരാജ്യങ്ങളും സോവിയറ്റ് തകര്‍ച്ചക്ക് ശേഷം നിരന്തരം സംഘര്‍ഷങ്ങളില്‍ ഏര്‍പ്പെട്ടിരുന്നു. 2020ല്‍ ഉണ്ടായ ദീര്‍ഘമായ യുദ്ധത്തില്‍ അര്‍മേനിയന്‍ ഗോത്രങ്ങള്‍ കീഴടക്കിയ പല മേഖലകളും അസര്‍ബൈജാന്‍ തിരികെ പിടിച്ചെടുത്തിരുന്നു.
Content Highlights:azerbaijanm and ethnic armenian forces reach nagorno karabakh ceasefire deal
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."