HOME
DETAILS

ജനപഥങ്ങള്‍ താണ്ടി രാഹുല്‍; ഭാരത് ജോഡോ യാത്ര ചിത്രദുര്‍ഗയില്‍

  
backup
October 11 2022 | 10:10 AM

bharat-jodo-yathra-in-chitradurg2022

ബെംഗളൂരു: ഇന്ത്യയെ ഒന്നിപ്പിക്കുകയെന്ന സന്ദേശമുയര്‍ത്തി രാജ്യത്തിന്റെ ഗ്രാമ-നഗരവീഥികള്‍ താണ്ടി
രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ പദയാത്ര കര്‍ണാടകയിലെ ചിത്രദുര്‍ഗയിലെത്തി. ഹര്‍ത്തികോട്ടില്‍ നിന്നാണ് ഇന്നലെ പദയാത്ര പുനരാരംഭിച്ചത്. രാത്രിയോടെ സിദ്ധപ്പുരയിലാണ് ഇന്നലെത്തെ പദയാത്ര അവസാനിപ്പിച്ചത്. ഇതിനു തൊട്ടുമുമ്പായി കോണ്‍ഗ്രസ് നേതാവ് സിദ്ധരാമയ്യ പോപുലര്‍ ഫ്രണ്ടിന്റെ ഭാഗ്യം എന്ന് വിമര്‍ശിച്ച് ബി.ജെ.പി പ്രവര്‍ത്തകര്‍ നഗരത്തില്‍ പോസ്റ്ററുകള്‍ പതിച്ചു.

സപ്തംബര്‍ 30നാണ് യാത്ര കര്‍ണായകയിലേക്ക് പ്രവേശിച്ചത്. ഈ മാസം 21 വരെ കര്‍ണാടയിലൂടെ സഞ്ചരിക്കും. അഞ്ച് മാസം കൊണ്ട് 12 സംസ്ഥാനങ്ങളിലൂടെ കന്യാകുമാരി മുതല്‍ കശ്മീര്‍ വരെയാണ് പദയാത്ര.

2024ലെ പൊതുതെരഞ്ഞെടുപ്പല്ല, രാജ്യത്തെ ഒന്നിപ്പിക്കുകയെന്നതാണ് ഭാരത് ജോഡോ യാത്രയുടെ ലക്ഷ്യമെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. ബി.ജെ.പിയും ആര്‍.എസ്.എസും അക്രമവും വിദ്വേഷവും പ്രചരിപ്പിക്കുകയാണെന്നും കഴിഞ്ഞ ദിവസം വാര്‍ത്താസമ്മേളനത്തില്‍ അദ്ദേഹം കുറ്റപ്പെടുത്തി. അക്രമങ്ങളിലൂടെയും വിദ്വേഷ പ്രചാരണങ്ങളിലൂടെയും ജനങ്ങളെ വിഭജിച്ചുകൊണ്ടിരിക്കുകയാണെന്നും ഇത് ഇന്ത്യയെ തകര്‍ക്കുമെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു. രാജ്യത്തിന്റെ സമ്പത്ത് കേന്ദ്രീകരിക്കപ്പെടുന്നതോടെ സമ്പദ്‌മേഖല തകരുകയും തൊഴിലില്ലായ്മ വര്‍ധിക്കുകയും വിലക്കയറ്റം തുടര്‍ക്കഥയാവുകയും ചെയ്തു. കൃത്യമായ ആശയത്തിലും നിലപാടുകളിലുമൂന്നിയാണ് താന്‍ മുന്നോട്ടുപോകുന്നതെന്നും ഇതാണ് ബി.ജെ.പിയേയും ആര്‍.എസ്.എസിനെയും പ്രയാസപ്പെടുത്തുന്നതെന്നും ഒരു ചോദ്യത്തിന് മറുപടിയായി രാഹുല്‍ പറഞ്ഞു.

ഭാരത് ജോഡോ യാത്രയ്ക്ക് ബദലായി കര്‍ണാടകയില്‍ ജനസങ്കല്‍പ യാത്ര സംഘടിപ്പിക്കാന്‍ ബി.ജെ.പി തീരുമാനിച്ചു. മുന്‍ മുഖ്യമന്ത്രി യെദ്യൂരപ്പയുടെ നേതൃത്വത്തിലാണ് പരിപാടികള്‍ ആസൂത്രണം ചെയ്തിരിക്കുന്നത്. റായ്ചൂറില്‍ നിന്നാണ് യാത്ര തുടങ്ങുന്നത്. അടുത്ത രണ്ട് ദിവസം കൊണ്ട് മൂന്ന് ജില്ലകളിലൂടെ യാത്ര കടന്നുപോകും. സംസ്ഥാനത്തുടനീളം നിരവധി റാലികളും പൊതുയോഗങ്ങളും ആസൂത്രണം ചെയ്യുന്നുണ്ട്. കോണ്‍ഗ്രസ് യാത്ര നടത്തുന്നുവെന്ന് കരുതി ബി.ജെ.പി കാഴ്ചക്കാരായി നില്‍ക്കേണ്ടതില്ലെന്നും കര്‍ണാടക മന്ത്രി അശ്വത് നാരായണ്‍ പറഞ്ഞു. ഇപ്പോഴാണ് കോണ്‍ഗ്രസ് ഉണര്‍ന്നതെന്നും എന്നാല്‍ ബി.ജെ.പി എക്കാലവും ജനങ്ങള്‍ക്കിടയില്‍ തന്നെയാണെന്നും അദ്ദേഹം പറഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

എംഡിഎംഎ വില്‍പ്പന; എറണാകുളത്തും കോഴിക്കോടുമായി രണ്ടുപേര്‍ അറസ്റ്റില്‍

Kerala
  •  2 months ago
No Image

ദുബൈയിലെ 8 പ്രധാന വിനോദസഞ്ചാരകേന്ദ്രങ്ങള്‍ 35 ദിർഹത്തിന് ചുറ്റി കണ്ടാലോ; അറിയാം കൂടൂതൽ വിവരങ്ങൾ

uae
  •  2 months ago
No Image

  എല്‍കെജി വിദ്യാര്‍ഥിയെ മര്‍ദിച്ച സംഭവം; പ്ലേ സ്‌കൂള്‍ അധ്യാപികക്ക് ഇടക്കാല ജാമ്യം

Kerala
  •  2 months ago
No Image

ഡല്‍ഹിയില്‍ 2000 കോടിയുടെ മയക്കുമരുന്ന് വേട്ട

latest
  •  2 months ago
No Image

മികച്ച പ്രതിരോധം; ദുബൈ എമിഗ്രേഷന് ഐ.എസ്.ഒ അംഗീകാരം

uae
  •  2 months ago
No Image

ദുബൈ: ഗ്ലോബൽ വില്ലേജ് ഇരുപത്തൊമ്പതാം സീസണിന്റെ സമയക്രമം അറിയാം

uae
  •  2 months ago
No Image

ഹോട്ടലില്‍ പോയത് സുഹൃത്തുക്കളെ കാണാന്‍; ഓം പ്രകാശിനെ അറിയില്ല, കണ്ടതായി ഓര്‍മ്മയില്ല, പ്രയാഗ മാര്‍ട്ടിന്‍

Kerala
  •  2 months ago
No Image

കറന്റ് അഫയേഴ്സ്-10-10-2024

PSC/UPSC
  •  2 months ago
No Image

പത്തടിപ്പാലം പിഡബ്ല്യൂഡി റസ്റ്റ് ഹൗസില്‍ യോഗത്തിന് മുറി നല്‍കിയില്ല; പ്രതിഷേധവുമായി അന്‍വര്‍

Kerala
  •  2 months ago
No Image

സംശയാസ്പദ സാമ്പത്തിക ഇടപാടുകളിൽ കുരുക്ക് മുറുക്കി യു.എ.ഇ

uae
  •  2 months ago