നരബലിക്കേസിലെ പ്രധാന പ്രതി മുഹമ്മദ് ഷാഫി വൃദ്ധയെ പീഡിപ്പിച്ച കേസിലും പ്രതി
കൊച്ചി: നരബലിക്കേസിലെ പ്രധാന പ്രതി മുഹമ്മദ് ഷാഫി വൃദ്ധയെ പീഡിപ്പിച്ച കേസിലും പ്രതി. കോലഞ്ചേരിയില്‍ ഒറ്റയ്ക്ക് താമസിച്ചിരുന്ന വൃദ്ധയെ ക്രൂരമായി പീഡിപ്പിച്ച കേസിലെ ഒന്നാം പ്രതിയാണ് ഷാഫി. പുത്തന്‍കുരിശ് പൊലിസ് ഇയാളെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.
കഴിഞ്ഞ വര്‍ഷമാണ് ജാമ്യത്തിലിറങ്ങിയത്. മുറുക്കാന്‍ വാങ്ങാനെത്തിയ വയോധികയെയാണു പീഡിപ്പിച്ചത്. അന്ന് ലോറി ഡ്രൈവറായാണു ഷാഫി പുത്തന്‍കുരിശിലെത്തിയത്. കേസില്‍ ഒരു സ്ത്രീ ഉള്‍പ്പെടെ മൂന്ന് പ്രതികളാണ് ഉണ്ടായിരുന്നത്. ശരീരം മുഴുവന്‍ മുറിവേറ്റ നിലയിലായിരുന്നു വയോധിക.
ഒരേസമയം സിദ്ധനും ഏജന്റുമായി വേഷമിട്ട ഷാഫിയുടെ ഇടപാടുകളത്രയും ദുരൂഹമാണ്. കൊച്ചി നഗരത്തില്‍ ഹോട്ടല്‍ നടത്തിയിരുന്ന ഷാഫി പ്രദേശത്തെ ലോട്ടറി കച്ചവടക്കാരായ സ്ത്രീകളെയാണ് നരബലിക്കായി ഉന്നംവച്ചത്. കൊച്ചി നഗരത്തിലെ ലഹരിക്കടത്ത് സംഘത്തിലെ പ്രധാനിയായിരുന്നു ഷാഫിയെന്ന വിവരവും പുറത്തുവരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."