പോര് മുറുകുന്നു; കാനഡ പൗരന്‍മാര്‍ക്ക് വിസ നല്‍കുന്നത് നിര്‍ത്തി വെച്ച് ഇന്ത്യ
പോര് മുറുകുന്നു; കാനഡ പൗരന്‍മാര്‍ക്ക് വിസ നല്‍കുന്നത് നിര്‍ത്തി വെച്ച് ഇന്ത്യ
ന്യൂഡല്‍ഹി: ഇന്ത്യ- കാനഡ പോര് മുറുകുന്നു. ഭിന്നത തുടരുന്നതിനിടെ കാനഡക്കെതിരെ കടുത്ത നടപടികളുമായി രംഗത്തെത്തിയിരിക്കുകയാണ് ഇന്ത്യ. കാനഡ പൗരന്‍മാര്‍ക്ക് വിസ നല്‍കുന്നത് ഇന്ത്യ നിര്‍ത്തി വെച്ചു. കാനഡയിലെ വിസ സര്‍വീസാണ് നിര്‍ത്തി വെച്ചത്. ഇനി ഒരറിയിപ്പുണ്ടാകുന്നത് വരെ വിസ നല്‍കില്ലെന്നാണ് ഇന്ത്യയുടെ തീരുമാനം.
ജസ്റ്റിന്‍ ട്രൂഡോ അധികാരത്തില്‍ എത്തിയത് മുതല്‍ ഇന്ത്യകാനഡ ബന്ധത്തില്‍ വിള്ളല്‍ ദൃശ്യമായി തുടങ്ങിയിരുന്നു. ന്യൂനപക്ഷ സര്‍ക്കാരിന് നേതൃത്വം നല്‍കുന്ന ട്രൂഡോ തീവ്ര സിഖ് നിലപാടുള്ള ജഗ്മീത് സിംഗിന്റെ ന്യൂ ഡെമോക്രാറ്റിക് പാര്‍ട്ടിയെ ആശ്രയിച്ചാണ് ഭരണത്തില്‍ തുടരുന്നത്. ജഗ്മീത് സിംഗിനെയും ഇന്ത്യ വിരുദ്ധ സംഘടനകളെയും അധികാരത്തിന് വേണ്ടി ട്രൂഡോ പിന്തുണയ്ക്കുന്നുവെന്നാണ് ഇന്ത്യയുടെ വിലയിരുത്തല്‍. ജി20 ഉച്ചകോടിക്കെത്തിയ ജസ്റ്റിന്‍ ട്രൂഡോയോട് ഇക്കാര്യം നരേന്ദ്ര മോദി നേരിട്ട് സൂചിപ്പിച്ചിരുന്നു.
പൊതു തെരഞ്ഞെടുപ്പ് 2025 ല്‍ നടക്കാനിരിക്കെ ജസ്റ്റിന്‍ ട്രൂഡോ നിലപാട് തിരുത്തുമെന്ന് ഇന്ത്യ കരുതുന്നില്ല. ഹര്‍ദീപ് സിംഗ് നിജ്ജറിന്റെ കൊലപാതകത്തില്‍ അമേരിക്കയും ഫ്രാന്‍സും ഉള്‍പ്പടെ ജി7 രാജ്യങ്ങളെ കൂടെ നിര്‍ത്താനുള്ള നീക്കവും ട്രൂഡോ തുടങ്ങിയിട്ടുണ്ട്. ഈ സാഹചര്യത്തില്‍ ഭീകരവാദത്തെ അനുകൂലിക്കുന്ന ട്രൂഡോയുടെ നിലപാട് പ്രധാന രാജ്യങ്ങളെ ഇന്ത്യ ബോധ്യപ്പെടുത്തും. 20 ലക്ഷത്തോളം ഇന്ത്യന്‍ വംശജര്‍ കാനഡയിലുണ്ട്. മലയാളികള്‍ അടക്കം 75000 പേര്‍ എല്ലാ വര്‍ഷവും കാനഡയിലേക്ക് കുടിയേറുന്നുണ്ട്. കാനഡയില്‍ പഠനത്തിനായി എത്തുന്ന ഇന്ത്യന്‍ വിദ്യാര്‍ത്ഥികളുടെ എണ്ണം രണ്ട് ലക്ഷത്തിനടുത്താണ്. രണ്ടു രാജ്യങ്ങള്‍ക്കുമിടയിലെ ഈ തര്‍ക്കം കാനഡയിലേക്ക് പോകുന്നവരെയും ബാധിച്ചേക്കാം. ട്രൂഡോയുടെ നിലപാട് നിരീക്ഷിച്ച ശേഷമാകും കടുത്ത നടപടികളിലേക്ക് ഇന്ത്യ കടക്കുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."