കോതമംഗലത്ത് മെഡിക്കല്‍ വിദ്യാര്‍ഥിനി വെടിവെച്ചുകൊന്ന് സുഹൃത്ത് ജീവനൊടുക്കി
കോതമംഗലം: എറണാകുളം ജില്ലയിലെ കോതമംഗലത്ത് മെഡിക്കല്‍ വിദ്യാര്‍ഥിനിയെ സുഹൃത്ത് വെടിവെച്ചുകൊന്ന ശേഷം ജീവനൊടുക്കി. കോതമംഗലത്തെ ഇന്ദിരാഗാന്ധി ഡന്റല്‍ കോളേജിലെ വിദ്യാര്‍ഥിനിയായ മാനസയാണ് (24) മരിച്ചത്. ഇതിനുശേഷം വെടിയുതിര്‍ത്ത സുഹൃത്ത് രാഗിന് ആത്മഹത്യ ചെയ്തു.
കൊല്ലപ്പെട്ട മാനസ കണ്ണൂര്‍ സ്വദേശിനിയാണ്. മാനസയും രാഗിനും തമ്മിലുണ്ടായ തര്‍ക്കമാണ് വെടിവെപ്പിലും ആത്മഹത്യയിലും കലാശിച്ചത്. ഇന്ന് വൈകുന്നേരം മൂന്നു മണിയോടെയായിരുന്നു സംഭവം. രാഗിന് മാനസ താമസിക്കുന്ന സ്ഥലത്തെത്തിയാണ് വെടിയുതിര്‍ത്തത്. നാലുമണിയോടെ മാനസയെ ആശുപത്രിയിലെത്തിച്ചുവെങ്കിലും മരിച്ചിരുന്നു. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.
മാനസയെ കൊലപ്പെടുത്തിയ ശേഷം ഇയാളും സ്വയം വെടിവെച്ച് മരിച്ചു.
നെല്ലിക്കുഴി ഇന്ദിരാഗാന്ധി കോളേജിന് സമീപത്താണ് സംഭവം. കൊല്ലപ്പെട്ട മാനസ ഹൗസ് സര്‍ജനായിരുന്നു. കണ്ണൂരിലെ നാറാത്താണ് ഇവരുടെ വീട്. ഇവര്‍ താമസിച്ചിരുന്ന സ്ഥലത്തെത്തിയാണ് യുവാവ് വെടിവെച്ചത്. മൃതദേഹങ്ങള്‍ കോതമംഗലം ബസേലിയോസ് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. കൊലപാതകത്തിന്റെ കാരണം വ്യക്തമല്ല.
ഇന്നുച്ചയ്ക്ക് മൂന്ന് മണിക്ക് ശേഷമാണ് സംഭവം. മാനസ കോളേജിനോട് ചേര്‍ന്ന ഹോസ്റ്റലില്‍ സുഹൃത്തുക്കള്‍ക്കൊപ്പം ഭക്ഷണം കഴിക്കുകയായിരുന്നു. നീയെന്തിന് ഇവിടെ വന്നുവെന്ന് ചോദിച്ച മാനസയെ രാഗിന് ബലമായി അടുത്ത മുറിയിലേക്ക് പിടിച്ചുകൊണ്ടുപോയി വെടിവെക്കുകയായിരുന്നു. ആളുകള്‍ മുറി തുറന്ന് അകത്ത് കടന്നപ്പോള്‍ മാനസയ്ക്ക് ജീവനുണ്ടായിരുന്നു. ഇവരെ വേഗം ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."