മുനക്കകടവ് അഴിമുഖത്ത് പാര്‍ക്ക് വരുന്നു
കടപ്പുറം: ചേറ്റുവ പുഴയുടേയും അറബികടലിന്റെയും സംഗമഭൂമിയായ മുനക്കകടവ് അഴിമുഖത്ത് പാര്‍ക്ക് വരുന്നു. ജിംഖാന സാംസ്‌കാരിക വേദിയുടെ ആഭിമുഖ്യത്തില്‍ പ്രമുഖ ബിസിനസ് ഗ്രൂപ്പായ ഷാ ഇന്റര്‍നാഷനല്‍ ഗ്രൂപ്പാണ് പാര്‍ക്ക് നിര്‍മിക്കുന്നത്.
പാര്‍ക്കിന്റെ ശിലാസ്ഥാപനം ഷാ ഗ്രൂപ്പ് എം.ഡി പി.എം മൊയ്തീന്‍ഷ നിര്‍വഹിച്ചു. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ആസ്വദിക്കാവുന്ന തരത്തിലാണ് പാര്‍ക്ക് രൂപ കല്‍പന ചെയ്തിരിക്കുന്നത്. തൊട്ടടുത്ത ടൂറിസ്റ്റ് കേന്ദ്രമായ ബ്ലാങ്ങാട് ബീച്ച് കഴിഞ്ഞാല്‍ കൂടുതല്‍ വിനോദ സഞ്ചാരികള്‍ എത്തുന്ന പ്രദേശമാണ് അഴിമുഖം.
കടലും പുഴയും സംഘമിക്കുന്നതും കടലിലേക്ക് കിലോമീറ്ററോളം നീളത്തിലുള്ള പുലിമുട്ടുകളും വിനോദ സഞ്ചാരികളെ ഏറെ ആഘര്‍ഷിക്കുന്നു. ഇവിടെ എത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് ആസ്വദിക്കാനും കുട്ടികള്‍ക്ക് കളിക്കാനുമായി നിലവില്‍ സൗകര്യങ്ങളൊന്നുമില്ല.
കുട്ടികളും, മുതിര്‍ന്നവരും കടലില്‍ ഇറങ്ങിയും, പുലിമുട്ടില്‍ കയറിയുമാണ് സമയം ചെലവഴിക്കുന്നത്. ഇത് അപകട ഭീക്ഷണി ഉയര്‍ത്തുന്നു. പാര്‍ക്ക് വരുന്നതോടെ കൂടുതല്‍ വിനോദ സഞ്ചാരികളേയും, വിദേശ ടൂറിസ്റ്റുകളേയും ആകര്‍ഷിക്കാന്‍ സാധിക്കും.
അതോടൊപ്പം ടൂറിസം മേഘലയില്‍ കൂടുതല്‍ പുരോഗതി കൈവരിക്കാനും കേരളത്തിന്റെ ടൂറിസം ഭൂപടത്തില്‍ ഇടം പിടിക്കാനും സാധിക്കും. വേഗത്തില്‍ പാര്‍ക്കിന്റെ നിര്‍മാണം പൂര്‍ത്തികരിച്ച് പൊതുജനങ്ങള്‍ക്ക് തുറന്ന് കൊടുക്കാനുള്ള തയാറെടുപ്പിലാണ് ജിംഖാന പ്രവര്‍ത്തകരും നാട്ടുകാരും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."