സുപ്രഭാതം കാംപയിനും റെയ്ഞ്ച് വാര്‍ഷിക ജനറല്‍ ബോഡിയോഗവും നടന്നു
എരുമപ്പെട്ടി: സുപ്രഭാതം ദിനപത്രത്തിന്റെ കാംപയിനും റെയ്ഞ്ച് വാര്‍ഷിക ജനറല്‍ ബോഡിയോഗവും നടന്നു. പന്നിത്തടം ലിവാഉല് ഇസ്ലാം മദ്റസയില്‍ നടന്ന പരിപാടി മുഹമ്മദലി ലത്വീഫി ഉദ്ഘാടനം ചെയ്തു. മുഫത്തിശ് കോട്ടുമല മുഹമ്മദ് ഫൈസി ചടങ്ങില്‍ അധ്യക്ഷനായി. സുപ്രഭാതം ദിനപത്രത്തിന്റെ വാര്‍ഷിക വരിക്കാരനായി റെയ്ഞ്ച് മദ്റസമാനേജ്മെന്റ് അസോസിയേഷന് പ്രസിഡന്റ് എ.എ ഹസ്സന് സിംലയെ വരിക്കാരനായി ചേര്‍ത്ത് കാംപയിന് ഉദ്ഘാടനവും നടന്നു. എ.എ ഹസന്, വി.എസ് അബൂബക്കര്‍, ഉമര്‍ഫൈസി വില്ലനൂര്‍ എന്നിവര്‍ സംസാരിച്ചു. പുതിയ ഭാരവാഹികളായി മുഹമ്മദലി ലതീഫി (പ്രസിഡന്റണ്ട് ), സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍, ഉമര്‍ദാരിമി മരത്തംകോട് (വൈസ് പ്രസിഡന്റ്) ഉമര്‍ എസ് പി (ജനറല്‍ സെക്രട്ടറി), എം എന്‍ കെ മൗലവി, യൂസഫ് ബാഖവി പഴുന്നാന (ജോ. സെക്രട്ടറി) വി എസ് അബൂബക്കര്‍ (ട്രഷറര്‍) മുഹമ്മദ് മുസ്തഫ ദാരിമി (പരീക്ഷ ബോര്‍ഡ് ചെയര്മാന്) അലി റഹ്മാനി, ഷെരീഫ് ഫൈസി, കെ എം ഖാസിം മൗലവി (വൈസ് ചെയര്മാന്)എന്നിവരെയും ക്ഷേമനിധി ബോര്‍ഡ് ചെയര്‍മാനായി എ.എ ഹസന് സിംലയെയും ജുബൈര്‍ സഅദിയെ ജനറല്‍ കണ്‍വീനറായും തിരഞ്ഞെടുത്തു. എസ് പി ഉമ്മര്‍ സ്വാഗതവും എം എന്‍ കെ മൗലവി നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."