HOME
DETAILS
MAL
മുഖ്യമന്ത്രിയുടെ സംരംഭക വികസന പദ്ധതി വഴി ഒരുകോടി വരെ വായ്പ
backup
July 30 2021 | 18:07 PM
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ സംരംഭക വികസന പദ്ധതി വഴി ഒരുകോടി രൂപ വരെ അഞ്ചു ശതമാനം പലിശയില്‍ വായ്പ നല്‍കുന്ന പദ്ധതി സാമ്പത്തിക പാക്കേജിന്റെ ഭാഗമായി സര്‍ക്കാര്‍ പ്രഖ്യാപിച്ചു. വര്‍ഷം 500 സംരംഭമെന്ന കണക്കില്‍ അടുത്ത അഞ്ചു വര്‍ഷം 2500 പുതിയ വ്യവസായ യൂണിറ്റുകള്‍ക്ക് വായ്പ അനുവദിക്കാന്‍ ലക്ഷ്യമിടുന്നതാണ് ഈ പദ്ധതി.
50 വയസില്‍ താഴെയുള്ള സംരംഭകര്‍ക്കുള്ള പദ്ധതിയില്‍ വര്‍ഷംതോറും 2,000 പുതുസംരംഭകരെ കണ്ടെത്തി പരിശീലനം നല്‍കി അതില്‍ പ്രാപ്തരായവരെ കണ്ടെത്തിയാണ് വായ്പ അനുവദിക്കുക. ചെറുകിട വ്യവസായങ്ങള്‍, ആരോഗ്യപരിപാലനം, ടൂറിസം മേഖലകളിലുള്ള യൂനിറ്റുകളെ സഹായിക്കാനും കെ.എഫ്.സിയുടെ പദ്ധതികള്‍ പ്രഖ്യാപനത്തിലുണ്ട്. കെ.എഫ്.സിയില്‍നിന്ന് വായ്പയെടുത്തതും മാര്‍ച്ച് 31 വരെ തിരിച്ചടവ് കൃത്യമായിരുന്നതുമായ ചെറുകിട സംരംഭകരുടെ വായ്പകള്‍ക്ക് ഒരു വര്‍ഷത്തെ മോറട്ടോറിയം അനുവദിക്കുന്നതാണ് അതിലൊന്ന്. 3,000ത്തോളം വായ്പകള്‍ക്ക് ഈ ആനുകൂല്യം ലഭിക്കും.
കൊവിഡ് സാഹചര്യത്തില്‍ ജൂലൈയില്‍ പ്രഖ്യാപിച്ച പദ്ധതികള്‍ക്കു പുറമെ വ്യവസായ പുനരുജ്ജീവനത്തിന് കെ.എഫ്.സി വഴി മൂന്നു പദ്ധതികള്‍കൂടി പ്രഖ്യാപിച്ചു. കോളാറ്ററല്‍ സെക്യൂരിറ്റി ഇല്ലാതെ ഒരു കോടി രൂപ വരെ വായ്പ അനുവദിക്കുന്ന സ്റ്റാര്‍ട്ടപ്പ് കേരള വായ്പാപദ്ധതിയാണ് ഒന്ന്. 20 കോടി വരെ ഒരു സംരംഭത്തിന് അനുവദിക്കുന്ന ഈ പദ്ധതിക്ക് 500 കോടി നീക്കിവയ്ക്കും.
കോവിഡ് രണ്ടാം തരംഗത്തില്‍ വീണ്ടും പ്രതിസന്ധിയിലായ ടൂറിസം, ചെറുകിട മേഖലകളിലെ വ്യവസായങ്ങള്‍ക്കും 20 ശതമാനം കൂടി അധിക വായ്പ വീണ്ടും അനുവദിക്കും. കഴിഞ്ഞ വര്‍ഷം അനുവദിച്ച 20 ശതമാനമുള്‍പ്പെടെ 40 ശതമാനമാണ് അധിക വായ്പ. 400 സംരംഭങ്ങള്‍ക്ക് ഗുണപ്പെടുന്ന ഈ പദ്ധതിക്ക് 450 കോടി കെ.എഫ്.സി വകയിരുത്തിയിട്ടുണ്ട്. കോവിഡ് വ്യാപനം തടയാനും രോഗികള്‍ക്ക് ആശ്വാസം നല്‍കാനും സഹായിക്കുന്ന ഉത്പന്നങ്ങള്‍ നിര്‍മിക്കുന്ന സ്ഥാപനങ്ങള്‍ക്കായി ഉദാര വ്യവസ്ഥയില്‍ പദ്ധതി ചെലവിന്റെ 90 ശതമാനം വരെ വായ്പ നല്‍കുന്ന പദ്ധതിയും പ്രഖ്യാപിച്ചിട്ടുണ്ട്. 50 ലക്ഷം വരെയുള്ള വായ്പകള്‍ മുഖ്യമന്ത്രിയുടെ സംരംഭകത്വ പദ്ധതിയില്‍ ഉള്‍പ്പെടുത്തി അഞ്ചു വര്‍ഷത്തെ കാലാവധിയില്‍ ഏഴു ശതമാനം പലിശയ്ക്കാണ് നല്‍കുന്നത്. 10 വര്‍ഷം വരെ തിരിച്ചടവ് കാലാവധിയുമുണ്ട്. 50 സംരംഭങ്ങള്‍ക്ക് 100 കോടിയാണ് വകയിരുത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."