HOME
DETAILS

ജീവനെടുക്കുന്ന സഹകരണ ബാങ്കുകൾ

  
backup
October 12 2022 | 03:10 AM

kerala-bank-loan-2022-oct-12

എം. ജോൺസൺ റോച്ച്


ഒരു മാസത്തിനകം നാം അഭിരാമിയെ മറന്നിരിക്കുന്നു. അവളെ ആത്മഹത്യയിലേക്ക് തള്ളിവിട്ട ബോർഡ് ഇങ്ങനെയായിരുന്നു- 'സർഫാസി ആക്ട് 2002 പ്രകാരം ഈ വസ്തുവും കെട്ടിടവും ബാങ്ക് ഏറ്റെടുത്തിരിക്കുന്ന വിവരം പൊതുജനങ്ങളെ അറിയിച്ചുകൊള്ളുന്നു. ഈ വസ്തു സംസ്ഥാന സഹകരണ ബാങ്കിന്റെ സ്വത്ത് ആയതിനാൽ അതിക്രമിച്ച് കടക്കുന്നത് ശിക്ഷാർഹമാണ്- ഓതറൈസ്ഡ് ഓഫിസർ'. ഇത്തരമൊരു ബോർഡ് സ്ഥാപിച്ചവർക്കെതിരേ ആത്മഹത്യ പ്രേരണക്കുറ്റത്തിന് കേസെടുക്കുകയാണ് വേണ്ടതെന്ന് രാഷ്ട്രീയ പാർട്ടികളോ സാംസ്‌കാരിക നായകരോ വിളിച്ചുപറയുന്നത് നമ്മളാരും കേട്ടില്ല. സാമൂഹ്യബോധം അത്രത്തോളം അധഃപതിച്ചിരിക്കുന്നു.


വീടിനു മുന്നിൽ ഇങ്ങനെയൊരു ബോർഡ് സ്ഥാപിച്ചതിന്റെ അപമാനഭാരം സഹിക്കാനാവാതെയാണ് കൊല്ലം ജില്ലയിൽ ശൂരനാട് തെക്ക് പഞ്ചായത്ത് തൃക്കുന്നപ്പുഴ വടക്ക് അജിഭവനിൽ അജികുമാറിന്റെയും ശാലിനിയുടെയും ഏകമകൾ എരമല്ലിക്കര ശ്രീ അയ്യപ്പ കോളജിലെ രണ്ടാംവർഷ ബിരുദ വിദ്യാർഥിനിയായ അഭിരാമി ജീവനൊടുക്കിയത്. ഇവിടെ ഒന്നോർക്കണം, കരുവന്നൂർ സഹകരണ ബാങ്കിൽ 300 കോടി രൂപയുടെ തട്ടിപ്പ് നടത്തിയവർക്ക് സർഫാസി ആക്ട് ബാധകമായില്ല. 300 കോടി വെട്ടിച്ചവരുടെ വീട്ടിലല്ലേ ഇത്തരമൊരു ബോർഡ് സ്ഥാപിക്കേണ്ടിയിരുന്നത്? ഈ ബാങ്കിൽ നിക്ഷേപിച്ച 30 ലക്ഷം രൂപയിൽ ചികിത്സാ ചെലവിനായി കുറച്ചെങ്കിലും മാപ്രാണം സ്വദേശിനി ഫിലോമിന ആവശ്യപ്പെട്ടിട്ടും കൊടുക്കാതിരുന്നതിനെ തുടർന്നാണ് അവർ ആത്മഹത്യ ചെയ്തത്. 300 കോടി രൂപയുടെ തട്ടിപ്പ് നടത്തിയവരുടെ വീട്ടിനു മുന്നിൽ ബോർഡ് സ്ഥാപിക്കാൻ ഒരു നിയമവും മുതിർന്നില്ല. അവരെല്ലാം പാർട്ടി നേതാക്കളായും നാട്ടുപ്രമാണിമാരായും സമൂഹത്തിൽ വിലസുകയാണ്. വീടിനു മുന്നിൽ ഇത്തരമൊരു ബോർഡ് സ്ഥാപിച്ചാലുണ്ടാകുന്ന ഇവരുടെ മാനസിക സംഘർഷാഘാതം എത്ര വലുതായിരിക്കും.


സഹകരണ ബാങ്കുകളുടെ അഴിമതി വാർത്തകൾ എത്രയോ തവണ മാധ്യമങ്ങളിൽ ഇടംപിടിച്ചു കഴിഞ്ഞിരിക്കുന്നു. ഈ ബാങ്കുകളുടെ അഴിമതി കേട്ട് കേരളീയർക്ക് ഇതൊരു വാർത്തയല്ലാതെയായി മാറിയിട്ടുണ്ട്. സഹകരണ ബാങ്കുകളുടെ മറ്റൊരു പുത്തൻ വേഷപ്പകർച്ച മാത്രമാണ് കേരള ബാങ്ക്. പാർട്ടി വളർത്താനും പാർട്ടി അനുയായികൾക്ക് ധന സമ്പാദനത്തിനും അവരുടെ കുടുംബാംഗങ്ങൾക്ക് ജോലി നേടാനുമുള്ള ഇടമായി സഹകരണ ബാങ്കിങ് മേഖല മാറിയിരിക്കുന്നു. കരുവന്നൂർ തട്ടിപ്പിലെ പ്രതികളെല്ലാം സി.പി.എം നേതാക്കളാണ്. അവകാശികളില്ലാതെ കിടന്ന അക്കൗണ്ടുകളിലെ 50 ലക്ഷത്തിൽപ്പരം രൂപ സ്വന്തം മകളുടെ അക്കൗണ്ടിലേക്ക് മാറ്റിയ വിരുതന്റെ വാർത്തയും നാം വായിച്ചു. സഹകരണ ബാങ്കിന്റെ കീഴിൽ പ്രവർത്തിച്ചിരുന്ന സൂപ്പർമാർക്കറ്റിൽ 1.60 കോടിയുടെ തട്ടിപ്പാണ് ഓഡിറ്റുകാർ പുറത്തുകൊണ്ടുവന്നത്. കോടികൾ വായ്പയെടുത്ത് വിജയ് മല്യമാർ മുങ്ങുന്ന കാഴ്ചകൾ കണ്ടുകൊണ്ടിരിക്കുന്ന രാജ്യത്താണ് പാവങ്ങൾ കുടിയിറക്കപ്പെട്ടുകൊണ്ടിരിക്കുന്നത്.


നിയമത്തിൽ തൂങ്ങിയുള്ള നിഷ്ഠുരമായ പ്രവൃത്തിയാണ് കേരള ബാങ്കിന്റെ പതാരം ശാഖയിൽ നിന്ന് ഉണ്ടായത്. 2002ൽ പാർലമെന്റ് പാസാക്കിയ സർഫാസി നിയമം അനുസരിച്ച് മൂന്നു മാസം വായ്പാകുടിശ്ശിക വരുത്തിയാൽ ബാങ്കിന് ജപ്തി നടപടികൾ സ്വീകരിക്കുന്നതിന് കോടതിയുടെ അനുമതിയുടെ ആവശ്യമില്ല. ഈ നിയമത്തിന്റെ മറപിടിച്ചാണ് അഭിരാമിയുടെ വീടിനു മുന്നിൽ വലിയ ബോർഡ് സ്ഥാപിച്ച് നാണം കെടുത്തി കുടിശ്ശിക പിടിക്കുന്ന തന്ത്രം കേരള ബാങ്ക് പ്രയോഗിച്ചത്. കോളജിൽ നിന്നുമെത്തിയ അഭിരാമി തന്റെ വീടിനു മുന്നിലുള്ള ബോർഡ് കണ്ട് പൊട്ടിക്കരഞ്ഞുകൊണ്ട് വീട്ടിലേക്ക് ഓടിക്കയറുകയാണുണ്ടായത്. തുണികൊണ്ടെങ്കിലും ആ ബോർഡ് മറയ്ക്കുവെന്ന് അവൾ അച്ഛനോട് യാചിച്ചു. നിയമപരമായി സ്ഥാപിച്ച ബോർഡ് മറയ്ക്കുന്നത് ശരിയല്ലെന്ന് ആ അച്ഛൻ മകളോട് പറഞ്ഞു. ഞങ്ങൾ ബാങ്കിൽ ചെന്ന് സംസാരിക്കട്ടെയെന്ന് പറഞ്ഞ് അജികുമാറും ഭാര്യയും ബാങ്കിലേയ്ക്ക് പോയി. അവിടെയെത്തി സംസാരിച്ച ആ മാതാപിതാക്കളോട് ബാങ്ക് അധികൃതർ ഇങ്ങനെ പറഞ്ഞതായാണ് അറിയുന്നത്. 'വസ്തുവും വീടും ബാങ്ക് ഏറ്റെടുത്തിരിക്കുന്ന വിവരം ബോർഡ് തൂക്കി പൊതുജനങ്ങളെ അറിയിച്ചെന്നേയുള്ളൂ. താമസംവിനാ നിങ്ങൾക്ക് വീട് ഒഴിഞ്ഞുതരേണ്ടി വരും'. ഇതുകേട്ട് വീട്ടിലേക്ക് മടങ്ങിയെത്തിയ മാതാപിതാക്കൾക്ക് കാണേണ്ടിവന്നത് തങ്ങളുടെ ഏകസന്തതി അപമാനഭാരം താങ്ങാനാവാതെ ജീവനൊടുക്കിയ കാഴ്ചയാണ്.


വായ്പ തിരിച്ചുപിടിക്കാനുള്ള പ്രാഥമിക നടപടിയെന്ന നിലയിൽ ജപ്തി ബോർഡ് സ്ഥാപിച്ച, ബാങ്കിന്റെ പ്രാകൃത നടപടിയിൽ മനംനൊന്ത് യൗവനയുക്തയായൊരു ജീവിതം അസ്തമിച്ചു. ഈ ആത്മഹത്യ ഒഴിവാക്കാൻ കേരള ബാങ്കിനു കഴിയുമായിരുന്നു. ബോർഡ് സ്ഥാപിക്കുന്നത് ഒഴിവാക്കിക്കൂടെയെന്ന് നാട്ടുകാരിൽ ചിലർ പറഞ്ഞുനോക്കിയതാണ്. നാട്ടുകാരുടെ ഈ അഭിപ്രായമെങ്കിലും മുഖവിലയ്ക്ക് എടുത്തിരുന്നെങ്കിൽ ആ ജീവിതം നമ്മോടൊപ്പം ഉണ്ടാകുമായിരുന്നു. ഈ ആത്മഹത്യ വിലയിരുത്തുമ്പോൾ കേരള ബാങ്ക് അധികൃതരുടെ പേരിൽ ആത്മഹത്യ പ്രേരണക്കുറ്റത്തിന് കേസെടുക്കേണ്ടതില്ലേ?


വായ്പ തിരിച്ചുപിടിക്കാൻ നടപടി വേണ്ടന്നല്ല പറയുന്നത്, അതിനു പ്രാകൃതവും ക്രൂരവുമായ നടപടികളല്ല സ്വീകരിക്കേണ്ടിയിരുന്നത്. കഴുത്തറുപ്പൻ പലിശയ്ക്ക് കടംകൊടുക്കുന്നവർപോലും ഇത്തരമൊരു നടപടിക്ക് ഒന്നറയ്ക്കും. മൂവാറ്റുപുഴയിൽ മാതാപിതാക്കൾ ആശുപത്രിയിൽ കഴിയവേ കുട്ടികളെ വീട്ടിൽ നിന്ന് ഇറക്കിവിട്ട്, വീട് ജപ്തിചെയ്തതുപോലുള്ള കിരാതവും നീചവുമായ പ്രവൃത്തികൾ ഒഴിവാക്കുക തന്നെ വേണം. വായ്പ തിരിച്ചുപിടിക്കാനുള്ള പ്രാഥമിക നടപടിയെന്ന നിലയിൽ ഇനിയെങ്കിലും ഒരു വീട്ടിന്റെ മുന്നിലും ഇത്തരമൊരു ബോർഡ് വയ്ക്കരുത്. നാണം കെടുത്തി വായ്പ തിരിച്ചുപിടിക്കാനുള്ള ഒരടവ് എന്ന നിലയിലാണ് കേരള ബാങ്ക് അഭിരാമിയുടെ വീട്ടിനു മുന്നിൽ ഇങ്ങനെയൊരു ബോർഡ് സ്ഥാപിച്ചത്. ഈയൊരു അടവ് നയത്തിന്റെ പേരിൽ ആ ബോർഡ് അവിടെ സ്ഥാപിക്കാതിരുന്നുവെങ്കിൽ അഭിരാമി നമ്മുടെ മുന്നിലൂടെ പാറിപ്പറന്ന് ജീവിക്കുമായിരുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഒഴിഞ്ഞു പോകാന്‍ നിര്‍ദ്ദേശം പിന്നാലെ തീവര്‍ഷം; ദക്ഷിണ ലബനാനില്‍ ആക്രമണം അഴിച്ചുവിട്ട് ഇസ്‌റാഈല്‍

International
  •  a month ago
No Image

ദീപാവലിനാളിൽ പുകമൂടി ഡൽഹി

National
  •  a month ago
No Image

മുനമ്പം വഖഫ് ഭൂമി വിഷയം സര്‍ക്കാര്‍ ഇടപെട്ട് പരിഹരിക്കണം- പി.കെ കുഞ്ഞാലിക്കുട്ടി

Kerala
  •  a month ago
No Image

സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴക്ക് സാധ്യത

Weather
  •  a month ago
No Image

'ഇന്ത്യ ഒരു രാജ്യം ഒരു മതേതര സിവില്‍ കോഡ്' രീതിയിലേക്ക്' പ്രധാനമന്ത്രി

National
  •  a month ago
No Image

'തന്തക്ക് പറഞ്ഞാല്‍ അതിനപ്പുറത്തെ തന്തക്കാണ് പറയേണ്ടത്, അത് ഞാന്‍ പറയുന്നില്ല' സുരേഷ് ഗോപിക്ക് എം.വി ഗോവിന്ദന്റെ മറുപടി

Kerala
  •  a month ago
No Image

ഇന്ദിരാ ഗാന്ധി: ഇന്ത്യയുടെ ഉരുക്ക് വനിത 

National
  •  a month ago
No Image

'എന്റ കുഞ്ഞിന് മരുന്നിനായി ഞാന്‍ എവിടെ പോവും' യുഎന്‍ അഭയാര്‍ഥി ഏജന്‍സിയുടെ നിരോധനത്തില്‍ ആശങ്കയിലായി ഫലസ്തീന്‍ ജനത

International
  •  a month ago
No Image

കുതിച്ചുയര്‍ന്ന് പൊന്നിന്‍ വില; 20 ദിവസം കൊണ്ട് 3440 രൂപയുടെ വര്‍ധന

Business
  •  a month ago
No Image

ഭൂമി തര്‍ക്കത്തിനിടെ ഉത്തര്‍ പ്രദേശില്‍ കൗമാരക്കാരനെ തലയറുത്തുകൊന്നു

National
  •  a month ago