ചക്രവാതച്ചുഴിയും ന്യൂനമര്‍ദ്ദവും; ശക്തമായ മഴ തുടരും; രണ്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
ചക്രവാതച്ചുഴിയും ന്യൂനമര്‍ദ്ദവും; ശക്തമായ മഴ തുടരും; രണ്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
തിരുവനന്തപുരം: ചക്രവാതച്ചുഴിയും ന്യൂനമര്‍ദ്ദവും നിലനില്‍ക്കുന്നതിനാല്‍ കേരളത്തില്‍ ഇന്നും ശക്തമായ മഴക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. സംസ്ഥാനത്തെ വടക്കന്‍ മേഖലകളില്‍ ശക്തമായ മഴക്ക് സാധ്യതയുള്ളതിനാല്‍ മലപ്പുറം, കണ്ണൂര്‍ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്നലെ തെക്കന്‍ കേരളത്തില്‍ ശക്തമായ മഴ ലഭിച്ചിരുന്നു. കോട്ടയമടക്കമുള്ള ജില്ലകളിലാണ് മഴ കനത്തത്.
അതേസമയം സംസ്ഥാനത്ത് തിങ്കളാഴ്ച്ച വരെ ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴക്ക് സാധ്യതയുണ്ട്. തെക്ക് കിഴക്കന്‍ ജാര്‍ഖണ്ഡിന് മുകളില്‍ സ്ഥിതി ചെയ്യുന്ന ന്യൂനമര്‍ദ്ദവും, കേമോറിന് മേഖലക്ക് മുകളില്‍ നിലനില്‍ക്കുന്ന ചക്രവാതച്ചുഴിയുമാണ് മഴക്ക് കാരണം. വരും ദിവസങ്ങളില്‍ സാധാരണ രീതിയിലുള്ളതോ, മണിക്കൂറില്‍ 115 മില്ലീമീറ്ററോളം വരുന്ന ശക്തമായതോ ആയ മഴക്കാണ് സാധ്യത. കേരള തീരത്ത് കടല്‍ക്ഷോഭ സാധ്യ നിലനില്‍ക്കുന്നുണ്ടെങ്കിലും കേരള-കര്‍ണാടക-ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനത്തിന് തടസമില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."