HOME
DETAILS

പ്രമേഹ രോഗികള്‍ക്കിതാ രുചികരമായ മൂന്ന് സാലഡുകള്‍

  
backup
September 22 2023 | 09:09 AM

pepper-and-broccoli-salad-recipe

പ്രമേഹ രോഗികള്‍ക്കിതാ രുചികരമായ മൂന്ന് സാലഡുകള്‍

പ്രമേഹ രോഗികള്‍ക്ക് അലവരുടെ ഡയറ്റില്‍ ഉള്‍പെടുത്താവുന്ന ഏറ്റവും നല്ല ഭക്ഷണമാണ് സാലഡുകള്‍. രുചിക്കൊപ്പം ആവശ്യമായ കലോറി ഊര്‍ജം പകരാനും സാലഡുകള്‍ക്ക് കഴിയുമെന്നതിനാല്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ട വിഭവം തന്നെയാണിത്. എന്നാല്‍ പലപ്പോഴും നമുക്ക് സാലഡുകള്‍ കഴിക്കാന്‍ തോന്നില്ല. രുചി മാത്രമല്ല കാണാനും ഇത്തിരി ചന്തമൊക്കെ വേണം സാലഡുകള്‍ക്ക്. എങ്കിലേ നമുക്കത് കഴിക്കനും തോന്നൂ. ഇവിടെയിതാ നിങ്ങള്‍ക്ക് എളുപ്പത്തില്‍ തയ്യാറാക്കാന്‍ അഞ്ച് സാലഡുകള്‍

കോസംബാരി സാലഡ്
ചെറുപയര്‍ പരിപ്പാണ് ഇതില്‍ മുഖ്യന്‍. നല്ല പ്രോട്ടീന്‍ അടങ്ങിയ സാലഡ് കൂടിയാണ് ഇത്.

ചേരുവകള്‍

വരക്- കാല്‍കപ്പ്
സാലഡ് വെള്ളരി 1 കപ്പ്
ഡ്രസിങ്ങിന്
ഇഞ്ചി ഒരു ചെറിയ കഷ്ണം
പച്ചമുളക് 1 (ചെറുതായി അരിഞ്ഞത്)
നാരങ്ങനീര് 2 ടേബിള്‍ സ്പൂണ്‍
തേങ്ങ ചിരകിയത് -കാല്‍കപ്പ്
കപ്പലണ്ടി വറുത്തത് -കാല്‍കപ്പ്

അലങ്കരിക്കാന്‍
മാതളം ഉതിര്‍ത്തത്-ഒരുപിടി
മല്ലിയില ഒരുപിടി

തയ്യാറാക്കുന്ന വിധം

മിക്‌സി ജാറില്‍ ഡ്രസിങ്ങിനുള്ള എല്ലാ ചേരുവകളും ചതച്ചെടുക്കുക. ഒരു ബൗളില്‍ ചെറുതായരിഞ്ഞ സാലഡ് വെള്ളരി, വേവിച്ച വരക് (68 മണിക്കൂര്‍ കുതിര്‍ത്ത് , അരക്കപ്പ് വെള്ളമൊഴിച്ച് കുക്കറില്‍ 2വിസില്‍ വരും വരെ വേവിക്കണം) എന്നിവ ചേര്‍ത്തിളക്കുക. ഇതിലേയ്ക്ക് മിക്‌സിയിലടിച്ച ഡ്രസിങ് ചേര്‍ത്തിളക്കുക. മാതളം ഉതിര്‍ത്തതും മല്ലിയില ചെറുതായരിഞ്ഞതും കൊണ്ട് അലങ്കരിക്കുക.

വെജിറ്റബിള്‍ സാലഡ്
വെള്ളരി 1 എണ്ണം
കാരറ്റ് 2 എണ്ണം
പുതിന ഇലകള്‍ ഒരു പിടി
തക്കാളി ഒരു കപ്പ്
കുരുമുളക് ആവശ്യത്തിന്
തൈര് ഒരു കപ്പ്
സവാള ഒരു കപ്പ്
പച്ചമുളക് 2 എണ്ണം
ഉപ്പ് ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം…

ആദ്യം മുകളില്‍ പറഞ്ഞിരിക്കുന്ന പച്ചക്കറികള്‍ ഇളം ചൂടുവെള്ളത്തില്‍ നന്നായി കഴുകി എടുക്കുക. ശേഷം തണുത്ത വെള്ളത്തില്‍ ഒന്നും കൂടി കഴുകുക. ഇനി ഇവയെല്ലാം ചെറുതായി അരിഞ്ഞ് മാറ്റിവയ്ക്കുക.ഇനി ഒരു ബൗള്‍ എടുത്ത് അതിലേക്ക് തൈര് ചേര്‍ത്ത് നന്നായി മിക്‌സ് ചെയ്യുക. ശേഷം അതിലേക്ക് ഉപ്പും കുരുമുളകും ചേര്‍ക്കുക. ഇനി ഇതിനുമുകളില്‍ പുതിന ഇലകള്‍ ചേര്‍ത്ത് വിളമ്പുക.

കാപ്‌സിക്കം ബ്രോക്കളി സാലഡ്
ചുവന്ന കാപ്‌സിക്കം-1
കാരറ്റ് (മീഡിയം സൈസ്) - 1
ബ്രോക്കളി - രണ്ട് വലുത്
സെലറി സ്റ്റിക്‌സ്- 4

നാരങ്ങ നീര് - രണ്ട് സ്പൂണ്‍
ഉപ്പ് കാല്‍ ആവശ്യത്തിന്
പഞ്ചസാര ഒരു നുള്ള്
കുരുമുളക് ആവശ്യത്തിന്

പച്ചക്കറികള്‍ അരിഞ്ഞ് ബാക്കിയുള്ളവയും ചെര്‍ത്ത് നന്നായി മിക്‌സ് ചെയ്യുക. അല്‍പ സമയം വെച്ച ശേഷം കഴിക്കാം.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

​ഗോവയ്ക്ക് ജംഷഡ്പൂരിന്റെ ഇൻജുറി കിക്ക്

Football
  •  3 months ago
No Image

യുഎഇ; വാഹനപകടത്തിൽ പന്ത്രണ്ട് വയസ്സുകാരന്‍ മരിച്ചു

uae
  •  3 months ago
No Image

ദുബൈയിലെ ആദ്യ എയർ ടാക്സി സ്റ്റേഷൻ ഉടൻ പ്രഖ്യാപിക്കുമെന്ന് ആർടിഎ

uae
  •  3 months ago
No Image

ലബനാനില്‍ വിവിധയിടങ്ങളില്‍ പേജറുകള്‍ പൊട്ടിത്തെറിച്ച് മൂവായിരത്തോളം പേര്‍ക്ക് പരുക്ക്; എട്ടുപേര്‍ മരിച്ചു

International
  •  3 months ago
No Image

തുടർച്ചയായ രണ്ടാം ഏഷ്യൻ ചാംപ്യൻസ് ട്രോഫി ഹോക്കി കിരീടം ചൂടി ഇന്ത്യ

Others
  •  3 months ago
No Image

സുരക്ഷിത വെബ് ബ്രൗസിങ് നിർദേശങ്ങളുമായി യു.എ.ഇ സൈബർ സെക്യൂരിറ്റി കൗൺസിൽ

uae
  •  3 months ago
No Image

കറന്റ് അഫയേഴ്സ്-17-09-2024

PSC/UPSC
  •  3 months ago
No Image

ചെങ്ങന്നൂര്‍- ഇറപ്പുഴ ചതയം ജലോത്സവം: പള്ളിയോടങ്ങള്‍ കൂട്ടിയിടിച്ചു, ഒരാള്‍ മുങ്ങി മരിച്ചു

Kerala
  •  3 months ago
No Image

നിപ: മലപ്പുറത്ത് 225 പേര്‍ സമ്പര്‍ക്കപട്ടികയില്‍, വര്‍ധനവ് നിരീക്ഷണം കൂടിയതുകൊണ്ടെന്ന് ആരോഗ്യമന്ത്രി

Kerala
  •  3 months ago
No Image

നബിദിനം; സമാധാനത്തിനും സുസ്ഥിരതയ്ക്കും ആഹ്വാനം ചെയ്ത് ശൈഖ് മുഹമ്മദ്

uae
  •  3 months ago