HOME
DETAILS

യുവതി ഫോണ്‍ മോഷ്ടിച്ചു, എം.എല്‍.എയുടെ സോഷ്യല്‍ മീഡിയ ദുരുപയോഗം ചെയ്തു; പരാതി നല്‍കി എല്‍ദോസ് കുന്നപ്പിള്ളിയുടെ ഭാര്യ

  
backup
October 12 2022 | 15:10 PM

mla-eldos-kunnapilly-social-media-his-wife-police564

പെരുമ്പാവൂര്‍: എല്‍ദോസ് കുന്നപ്പിള്ളി എം.എല്‍.എയ്‌ക്കെതിരെ ആരോപണമുന്നയിച്ച യുവതിക്കെതിരെ പരാതിയുമായി എം.എല്‍.എയുടെ ഭാര്യ. എല്‍ദോസ് കുന്നപ്പിള്ളിയുടെ കൈവശമുണ്ടായിരുന്ന ഫോണ്‍ യുവതി മോഷ്ടിച്ചെന്നാണ് പരാതി. ഭര്‍ത്താവിനെ ഭീഷണിപ്പെടുത്തുകയാണെന്നും വ്യാജ പരാതിയാണ് നല്‍കിയിരിക്കുന്നതെന്നും ചൂണ്ടിക്കാട്ടിയാണ് ഭാര്യ മറിയാമ്മ എല്‍ദോസ് കുറുപ്പംപടി പൊലീസില്‍ പരാതി നല്‍കിയത്. ഫോണ്‍ വീണ്ടെടുത്തു നല്‍കണമെന്നും പരാതിയില്‍ ആവശ്യപ്പെടുന്നു.

തട്ടിക്കൊണ്ടുപോയി മര്‍ദിച്ചെന്ന അധ്യാപികയുടെ പരാതിയില്‍ എല്‍ദോസ് കുന്നപ്പിള്ളിക്കെതിരെ ജാമ്യമില്ലാ വകുപ്പുപ്രകാരം കേസെടുത്തതിന് പിന്നാലെയാണ് യുവതിക്കെതിരെ പരാതിയുമായി എല്‍ദോസിന്റെ ഭാര്യ രംഗത്തെത്തിയത്. എല്‍ദോസിന്റെ ഫോണ്‍ ഉപയോഗിച്ച് സമൂഹമാധ്യമങ്ങളില്‍ അപമാനിക്കുന്ന പ്രവര്‍ത്തനങ്ങള്‍ നടത്തുന്നുവെന്നും പരാതിയില്‍ പറയുന്നു.

തന്നെ തട്ടിക്കൊണ്ട് പോയി എം.എല്‍.എ മര്‍ദിച്ചെന്നായിരുന്നു എല്‍ദോസ് കുന്നപ്പിള്ളിക്കെതിരെ യുവതിയുടെ പരാതി. എല്‍ദോസ് കുന്നപ്പിള്ളിക്കെതിരെ സ്ത്രീയെ തട്ടിക്കൊണ്ടുപോയി മര്‍ദിക്കല്‍, സ്ത്രീത്വത്തെ അപമാനിക്കല്‍, വീട്ടില്‍ അതിക്രമിച്ചു കടക്കല്‍ തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തിയാണ് കോവളം പൊലീസ് കേസെടുത്തിരിക്കുന്നത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വ്യാജ പ്രചരണത്തിൽ വഞ്ചിതരാകരുത്; ഇന്ന് നടക്കുന്ന ആദർശ സമ്മേളനം വിജയിപ്പിക്കുക:  ജിഫ്രി  മുത്തുക്കോയ തങ്ങൾ 

organization
  •  a month ago
No Image

ഇസ്‌റാഈല്‍ സൈനികര്‍ക്ക് നേരെ വീണ്ടും ഹിസ്ബുല്ലയുടെ അറ്റാക്ക്;  ആറ് സൈനികര്‍ കൊല്ലപ്പെട്ടു

International
  •  a month ago
No Image

'സരിന്‍ പാലക്കാടിന്റെ മഹാഭാഗ്യം; ജനസേവനത്തിനായി ജോലി രാജിവച്ച ഉത്തമനായ ചെറുപ്പക്കാരന്‍'; പുകഴ്ത്തി ഇ.പി

Kerala
  •  a month ago
No Image

ആറാം ക്ലാസ് വിദ്യാര്‍ഥി സ്‌കൂളിലെ കിണറ്റില്‍ വീണു; ആശുപത്രിയില്‍ ചികിത്സയില്‍

Kerala
  •  a month ago
No Image

മറക്കല്ലേ ഈ വര്‍ഷത്തെ അവസാന സൂപ്പര്‍ മൂണ്‍ നവംബര്‍ 16ന് 

Science
  •  a month ago
No Image

കഴിഞ്ഞ മാസം ഗസ്സയില്‍ ഇസ്‌റാഈല്‍ കൊന്നൊടുക്കിയത് 20 സന്നദ്ധ പ്രവര്‍ത്തകരെ 

International
  •  a month ago
No Image

കെ.കെ രത്‌നകുമാരി കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്; പി.പി ദിവ്യ വോട്ടു ചെയ്യാനെത്തിയില്ല

Kerala
  •  a month ago
No Image

സ്വപ്‌നയുടെ വ്യാജ ഡിഗ്രി കേസില്‍ വഴിത്തിരിവ്; കേസിലെ രണ്ടാം പ്രതി സച്ചിന്‍ ദാസ് മാപ്പുസാക്ഷിയായി

Kerala
  •  a month ago
No Image

കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് തെരഞ്ഞെടുപ്പ് തുടങ്ങി; മാധ്യമങ്ങള്‍ക്ക് കളക്ടറുടെ വിലക്ക്

Kerala
  •  a month ago
No Image

യു.എസ് നാഷണല്‍ ഇന്റലിജന്‍സ് ഡയറക്ടറായി തുള്‍സി ഗബാര്‍ഡ്; ട്രംപിന്റെ അടുത്ത അനുയായി

International
  •  a month ago