HOME
DETAILS
MAL
പീഡനപരാതിയില്‍ ഒത്തുതീര്‍പ്പിന് ശ്രമിച്ചെന്നാരോപണം; കോവളം എസ്എച്ച്ഒയെ സ്ഥലംമാറ്റി
backup
October 12 2022 | 16:10 PM
തിരുവനന്തപുരം: എല്‍ദോസ് കുന്നപ്പിള്ളി എം.എല്‍.എക്കെതിരായ പരാതി ഒത്തുതീര്‍പ്പാക്കാന്‍ ശ്രമിച്ചെന്ന ആരോപണം നേരിടുന്ന സി.ഐ.യെ സ്ഥലംമാറ്റി. കോവളം എസ്.എച്ച്.ഒയായിരുന്ന ജി. പ്രൈജുവിനെ ആലപ്പുഴ പട്ടണക്കാട് പൊലീസ് സ്റ്റേഷനിലേക്കാണ് സ്ഥലം മാറ്റിയത്.
നെയ്യാര്‍ഡാം എസ്.എച്ച്.ഒയായിരുന്ന എസ്. ബിജോയിയെയാണ് പകരം നിയമിച്ചത്. പട്ടണക്കാട് എസ്.എച്ച്.ഒ ആര്.എസ്. ബിജുവിനെ തൃക്കുന്നപ്പുഴയിലേക്കും തൃക്കുന്നപ്പുഴ എസ്.എച്ച്.ഒ എം.എം. മഞ്ജുദാസിനെ നെയ്യാര്‍ഡാമിലേക്കും മാറ്റി നിയമിച്ചു.
എല്‍ദോസ് കുന്നപ്പിള്ളി ശാരീരികമായി പീഡിപ്പിച്ചെന്നാരോപിച്ച് നല്കിയ പരാതി ഒത്തുതീര്‍പ്പാക്കാന്‍ കോവളം എസ്.എച്ച്.ഒ ശ്രമിച്ചെന്ന ആക്ഷേപം പരാതിക്കാരി ബുധനാഴ്ച നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ ഉന്നയിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."