റിയല്‍ എസ്‌റ്റേറ്റില്‍ എഐ മുഖേന നേട്ടം കൊയ്യാന്‍ കൈസെന്‍
ദുബായ്: ജിസിസി റിയല്‍ എസ്റ്റേറ്റ് പ്രൊജക്ട് വിപണിയില്‍ നിര്‍മിത ബുദ്ധി (എഐ) ഉപയോഗിച്ച് 1.36 ട്രില്യണ്‍ യുഎസ് ഡോളറിന്റെ നേട്ടം സ്വന്തമാക്കാനൊരുങ്ങി ഇന്ത്യന്‍ കമ്പനിയായ കൈസെന്‍ എഐ രംഗത്ത്. നിലവിലെ വിപണിയില്‍ മാറ്റം കൊണ്ടുവരാനും കൂടതല്‍ ലാഭം നേടാനും എഐ വഴി സാധിക്കുമെന്ന്
ലോസ് ഏഞ്ചലസിലെ കാലിഫോര്‍ണിയ യൂണിവേഴ്‌സിറ്റിയില്‍ നിന്നും ബിരുദം നേടിയ ജയ് ഷായും അനുജ് ഷായും പറഞ്ഞു. ഇവര്‍ ചേര്‍ന്ന് നടത്തുന്ന സ്ഥാപനമാണ് കൈസെന്‍ എഐ. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് പവര്‍ പ്രൊപ്രൈറ്ററി ടെക്‌നോളജി വഴി ഇവര്‍ നിര്‍മാണ പദ്ധതികളില്‍ നിന്നുള്ള വരുമാനം വര്‍ധിപ്പിക്കുന്നു. പ്രകടമായ ലാഭക്ഷമത വര്‍ധിപ്പിച്ചതിന്റെ അടിസ്ഥാനത്തില്‍ മാത്രമാണ് തങ്ങള്‍ ഡെവലപര്‍മാരില്‍ നിന്നും നിരക്ക് ഈടാക്കുന്നതെന്ന് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
ഇന്നൊവേഷന്‍, അത്യാധുനിക സാങ്കേതിക വിദ്യ, നിര്‍മിത ബുദ്ധി എന്നിവയുടെ ഉപയോഗത്തിലൂടെ യുഎഇയുടെ എഞ്ചിനീയറിംഗ്, കണ്‍സ്ട്രക്ഷന്‍, റിയല്‍ എസ്റ്റേറ്റ് മേഖലയുടെ ലാഭക്ഷമത വര്‍ധിപ്പിക്കാനും കാര്‍ബണ്‍ പുറന്തള്ളല്‍ കുറയ്ക്കാനും കൈസെന്‍ എഐ സന്നദ്ധത അറിയിച്ചിട്ടുണ്ട്.
ഡിസൈന്‍ രൂപരേഖകള്‍ മാറ്റാതെ തന്നെ ശരാശരി പ്രോജക്റ്റിന് 27 മില്യണ്‍ യുഎസ് ഡോളര്‍ ലാഭം നല്‍കിക്കൊണ്ട് കൈസെന്‍ എഐ ലാഭം ശരാശരി 10.46 ശതമാനം വര്‍ധിപ്പിച്ചിരിക്കുകയാണ്.
108 പ്രോജക്റ്റുകളിലായി 3.86 ബില്യണ്‍ യുഎസ് ഡോളറിന്റെ വ്യക്തമായ ലാഭം കമ്പനി വര്‍ധിപ്പിച്ചു.
ഈ പദ്ധതികളിലായി നിര്‍മാണ മേഖല 4.32 ദശലക്ഷം ചതുരശ്ര അടി കുറച്ച് 562 ദശലക്ഷം മെട്രിക് ടണ്‍ കാര്‍ബണ്‍ പുറന്തള്ളല്‍ കുറച്ചു.
രാജ്യത്തുടനീളം ചിതറിക്കിടക്കുന്ന 13,40,81,000 സിവില്‍ സ്ട്രക്ചറുകള്‍ ഉള്‍ക്കൊള്ളുന്നതാണ് യുഎഇയുടെ നിര്‍മിത പരിസ്ഥിതി. കൈസെന്‍ എഐക്ക് അതിന്റെ നൂതന പരിഹ ാരങ്ങള്‍ ഉപയോഗിച്ച് അവയെ മാറ്റാന്‍ സാധിക്കുമെന്ന് ജയ് ഷാ അവകാശപ്പെട്ടു.
എഐയുമായി ചേര്‍ന്ന് വന്‍ തോതിലുള്ള നിര്‍മാണ പദ്ധതികളില്‍ വിപ്‌ളവം സൃഷ്ടിക്കുന്ന നേതൃപരമായ സാങ്കേതിക സ്ഥാപനമാണ് കൈസൈനെന്ന് അനുജ് ഷാ അഭിപ്രായപ്പെട്ടു. ദുബായ് ഉള്‍പ്പെടെ ഏഷ്യയിലുടനീളമുള്ള 108 പ്രോജക്ടുകള്‍ വിജയകരമായി ഒപ്റ്റിമൈസ് ചെയ്യാന്‍ ഇവര്‍ക്ക് സാധിച്ചു. ഏകദേശം 4 ബില്യണ്‍ യുഎസ് ഡോളറിന്റെ വര്‍ധിത ലാഭമാണ് ഇവര്‍ നേടിയത്.
ഇന്ത്യയില്‍ അഭിമാനപൂര്‍വം വികസിപ്പിച്ചെടുത്ത അത്യാധുനിക റിയല്‍ എസ്റ്റേറ്റ് മൂല്യ ഒപ്റ്റിമൈസേഷന്‍ എഐ പ്‌ളാറ്റ്റ്റ്‌ഫോമാണ് കൈസെന്‍ എഐ. ലോകമെമ്പാടുമുള്ള റിയല്‍ എസ്റ്റേറ്റ് ഡെവലപര്‍മാര്‍ക്കായി ഏകദേശം 4 ബില്യണ്‍ യുഎസ് ഡോളറിന്റെ മൂല്യം സൃഷ്ടിച്ചതിന്റെ ട്രാക്ക് റെക്കോര്‍ഡിനൊപ്പം, റിയല്‍ എസ്റ്റേറ്റ് മികവ് പുനര്‍ നിര്‍വചിക്കുന്നതിലും കൈസെന്‍ എഐ മുന്നിലാണ്.
തങ്ങള്‍ പ്രോജക്റ്റ് ഡെവലപര്‍മാര്‍ക്ക് തത്സമയ ഒപ്റ്റിമൈസേഷനും ലാഭം വര്‍ധിപ്പിക്കുന്ന ഡാറ്റയും നല്‍കുന്നുവെന്ന് ജയ് ഷാ പറഞ്ഞു. കൈസെന്‍ എഐ റിയല്‍ എസ്റ്റേറ്റ് കൂടുതല്‍ സുസ്ഥിരമാക്കുന്നുവെന്നും, ഈ വര്‍ഷാവസാനം ദുബായില്‍ നടക്കുന്ന കാലാവസ്ഥാ വ്യതിയാന സമ്മേളനമായ കോപ് 28ന്റെ പശ്ചാത്തലത്തില്‍ ഇതിന് വമ്പിച്ച പ്രസക്തിയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
100 വര്‍ഷത്തിലേറെ റിയല്‍ എസ്റ്റേറ്റ് അനുഭവവും രാജ്യാന്തര ഖ്യാതിയുമുള്ള ലീഡര്‍ഷിപ്പിനാല്‍ നയിക്കപ്പെടുന്ന കൈസെന്‍ എഐ ഒപ്റ്റിമൈസേഷന്‍ ലോകത്തിലെ മുന്‍നിര ആര്‍കിടെക്റ്റുകളുമൊത്തുള്ള പ്രോജക്റ്റുകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. 100 ദശലക്ഷത്തിലധികം ചതുരശ്ര അടി ഡിസൈനിന്റെ വാസ്തുവിദ്യാ അനുഭവത്തിന്റെ പിന്തുണയോടെ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് വഴി ഡാറ്റാധിഷ്ഠിത ശുപാര്‍ശകള്‍ നല്‍കി പ്രോപ്പര്‍ട്ടി ഡെവലപര്‍മാരെ ഇത് സഹായിക്കുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."