HOME
DETAILS

നോട്ടില്ലാത്ത വോട്ടുകള്‍

  
backup
August 01 2021 | 02:08 AM

%e0%b4%a8%e0%b5%8b%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%bf%e0%b4%b2%e0%b5%8d%e0%b4%b2%e0%b4%be%e0%b4%a4%e0%b5%8d%e0%b4%a4-%e0%b4%b5%e0%b5%8b%e0%b4%9f%e0%b5%8d%e0%b4%9f%e0%b5%81%e0%b4%95%e0%b4%b3%e0%b5%8d

 

പി. ഇസ്മായില്‍ വയനാട്


ഇന്ത്യയിലെ ഓരോ വോട്ടര്‍ക്കും ഭയരഹിതമായും രഹസ്യസ്വഭാവത്തോടെയും വോട്ടവകാശം വിനിയോഗിക്കാന്‍ കഴിയണമെന്നും ബൂത്ത് പിടിത്തവും കള്ളവോട്ടും ഉരുക്കുമുഷ്ടി കൊണ്ട് നേരിടണമെന്നുമുള്ള സുപ്രിംകോടതിയുടെ നിരീക്ഷണം ജനാധിപത്യത്തിന്റെ ഇടനാഴികളില്‍ ഗൗരവതരമായ ചര്‍ച്ചകള്‍ക്കാണ് വഴിതുറന്നിട്ടുള്ളത്. 1989 ല്‍ ജാര്‍ഖണ്ഡില്‍ പോളിങ് ബൂത്തില്‍ അരങ്ങേറിയ ഗുണ്ടാവിളയാട്ടത്തിന്റെ കേസ് തീര്‍പ്പിനിടയിലാണ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് രാജ്യത്തെ ഭരണകൂടങ്ങളെയും ജനകോടികളെയും വോട്ടിന്റെ മഹത്വം സംബന്ധിച്ച് ഉണര്‍ത്തിയത്. സുപ്രിംകോടതിയുടെ നിരീക്ഷണം നൂറു ശതമാനവും ശരിവയ്ക്കുന്ന വാര്‍ത്തകളാണ് ഓരോ തെരഞ്ഞെടുപ്പ് ഘട്ടത്തിലും രാജ്യത്തിന്റെ വിവിധഭാഗങ്ങളില്‍നിന്ന് റിപ്പോര്‍ട്ട് ചെയ്യാറുള്ളത്. ഒരു വോട്ടിന് 500 രൂപ തോതില്‍ പണം നല്‍കി വോട്ടര്‍മാരെ സ്വാധീനിക്കാന്‍ ശ്രമിച്ചുവെന്ന കേസില്‍ തെലങ്കാനയില്‍ നിന്നുള്ള ലോക്‌സഭ അംഗം മാലോത് കവിതക്കും കൂട്ടാളികള്‍ക്കും 6 മാസം തടവും 10,000 രൂപ പിഴയും ഹൈദരാബാദിലെ പ്രത്യേക സെഷന്‍സ് കോടതി കഴിഞ്ഞ വാരത്തിലാണ് ശിക്ഷ വിധിച്ചത്. ഇരുചക്രവാഹനത്തില്‍ വോട്ടിങ് യന്ത്രം കടത്താന്‍ ശ്രമിച്ച ചെന്നൈ കോര്‍പറേഷനിലെ നാലു ഉദ്യോഗസ്ഥരെ തമിഴ്‌നാട്ടിലെ നിയമസഭാ തെരഞ്ഞെടുപ്പ് വേളയിലാണ് കൈയോടെ പിടികൂടിയത്. വേളാച്ചേരി ബൂത്തിലെ വോട്ടിങ് മെഷീനും വിവിപാറ്റും സ്‌കൂട്ടറില്‍ കടത്തുമ്പോഴാണ് നാട്ടുകാര്‍ ഉദ്യോഗസ്ഥരെ പിടിച്ചത്. അസമിലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി സ്ഥാനാര്‍ഥിയായിരുന്ന കൃഷ്‌ണേന്ദുവിന്റെ കാറില്‍ നിന്ന് വോട്ടിങ് മെഷീന്‍ കണ്ടെത്തിയ സംഭവത്തില്‍ നാല് ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്യുകയുണ്ടായി. രത ബാരി നിയോജക മണ്ഡലത്തിലെ 149ാം ബൂത്തില്‍ റീ പോളിങ്ങും നടത്തേണ്ടി വന്നു.


വോട്ടര്‍പ്പട്ടികയിലെ ഇരട്ട വോട്ടുകള്‍ സംബന്ധിച്ച വാഗ്വാദത്തിനാണ് അസംബ്ലി തെരഞ്ഞെടുപ്പില്‍ കേരളം സാക്ഷിയായത്. വോട്ടര്‍പ്പട്ടികയിലെ ക്രമക്കേടുകള്‍ ചൂണ്ടിക്കാട്ടി അന്നത്തെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കോടതി കയറിയപ്പോഴാണ് രംഗം കൊഴുത്തത്. ക്രമക്കേട് നടന്നതായി ഇലക്ഷന്‍ കമ്മിഷന് ഒടുവില്‍ സമ്മതിക്കേണ്ടി വന്നു. വോട്ടുകള്‍ മരവിപ്പിക്കുന്നതിലെ സാങ്കേതിക ബുദ്ധിമുട്ടുകള്‍ ഇലക്ഷന്‍ കമ്മിഷന്‍ കോടതിയെ ബോധിപ്പിച്ചതിനെ തുടര്‍ന്ന് ഇരട്ട വോട്ട് തടയാന്‍ കര്‍ക്കശമായ ഇടപെടല്‍ നടത്താനുള്ള വിധി പ്രസ്താവിച്ചാണ് ഹൈക്കോടതി ഹരജി തീര്‍പ്പാക്കിയത്.


വോട്ടര്‍പ്പട്ടികയിലെ പേര് ചേര്‍ക്കല്‍ മുതല്‍ ജനാധിപത്യ അട്ടിമറികളും ആരംഭിക്കുകയാണ്. മരണപ്പെട്ടവര്‍, വിവാഹത്തിനുശേഷം സ്ഥലം മാറി പോയവര്‍, ജോലി ആവശ്യാര്‍ഥം സ്ഥലം മാറിയവര്‍, കുടുംബസമേതം താമസം മാറ്റിയവര്‍ തുടങ്ങിയവരുടെ വോട്ടുകള്‍ സാധാരണഗതിയില്‍ പട്ടികയില്‍നിന്ന് നീക്കം ചെയ്യാറുണ്ട്. എന്നാല്‍ ഒരാളുടെ വോട്ട് നീക്കം ചെയ്യണമെങ്കില്‍ ബന്ധപ്പെട്ട കക്ഷിക്ക് മറ്റൊരിടത്ത് വോട്ടുണ്ടെന്ന തെളിവ് കൂടി ഹാജരാക്കണം. അങ്ങനെ നീക്കം ചെയ്യുന്നവരുടെ പേരുകള്‍ നീക്കപ്പട്ടികയില്‍ ഉള്‍പ്പെടുത്താറുമുണ്ട്. ഈ മാനദണ്ഡങ്ങളെല്ലാം കാറ്റില്‍പ്പറത്തി വോട്ടര്‍മാരെ വെട്ടിനിരത്തുന്ന പ്രവണത വര്‍ധിക്കുകയാണ്. ഒരു നോട്ടിസ് പോലും നല്‍കാതെ അന്തിമ വോട്ടര്‍പ്പട്ടികയില്‍ നിന്ന് തങ്ങളുടെ വോട്ടുകള്‍ വെട്ടിയതുമായി ബന്ധപ്പെട്ട് പത്മശ്രീ പുരസ്‌ക്കാര ജേതാവും പ്രശസ്ത ആര്‍ക്കിടെക്ടുമായ ജി. ശങ്കറും ദേശീയ ചലച്ചിത്ര അവാര്‍ഡ് ജേതാവായ സുരഭിലക്ഷ്മിയും തങ്ങളുടെ ദുരവസ്ഥ കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ മാധ്യമങ്ങളോട് പങ്കുവച്ചിരുന്നു. ബൂത്ത് ലവല്‍ ഓഫിസര്‍മാരില്‍ ചിലരുടെ രാഷ്ട്രീയതാല്‍പര്യം മൂലം ജനാധിപത്യ പ്രക്രിയയില്‍ പങ്കെടുക്കാനുള്ള വോട്ടര്‍മാരുടെ അവസരമാണ് മേല്‍പരാമര്‍ശിച്ച സമീപനങ്ങളിലൂടെ നഷ്ടപ്പെടുന്നത്.


സ്വതന്ത്ര സ്ഥാനാര്‍ഥികളുടെ ഏജന്റ് പാസുകള്‍ വിലക്കെടുത്താണ് ബൂത്ത് പിടിത്തത്തിന് ചില രാഷ്ട്രീയപ്പാര്‍ട്ടികള്‍ കോപ്പുകൂട്ടാറുള്ളത്. അപരന്മാരുടെ പേരിലും സ്വതന്ത്രന്മാരുടെ മേല്‍വിലാസത്തിലും സ്വന്തം സ്ഥാനാര്‍ഥിയുടെ നാമത്തിലുമുള്ള ഏജന്റ് പാസുകള്‍ കൈവശപ്പെടുത്തി ആദ്യം ബൂത്തിനുള്ളില്‍ സ്വാധീനമുണ്ടാക്കും. എതിര്‍ ചേരിയില്‍പ്പെട്ടവരുടെ ഏജന്റുമാരെ ഭീഷണിപ്പെടുത്തി പിന്തിരിപ്പിക്കും. സ്ഥലത്തില്ലാത്തവരുടെയും അല്ലാത്തവരുടെയും പേരില്‍ കൂട്ടമായി കള്ള വോട്ടുകള്‍ ചെയ്യുമ്പോള്‍ ഉദ്യോഗസ്ഥരോട് കണ്ടില്ലന്ന് നടിക്കാന്‍ ശാസിക്കും. ഇലക്ഷന്‍ നടപടിക്രമങ്ങള്‍ നല്ല രീതിയില്‍ അവസാനിച്ചു കാണാന്‍ ആഗ്രഹിക്കുന്ന ഉദ്യോഗസ്ഥര്‍ സാധാരണഗതിയില്‍ ഭീഷണിക്ക് വഴങ്ങുകയും ചെയ്യും.
ബിഹാറിലും യു.പിയിലും ബംഗാളിലും നടക്കാറുള്ള ആള്‍മാറാട്ടവും കള്ളവോട്ടുമെല്ലാം കേരളത്തില്‍ ആചാരമായി കൊണ്ടാടുന്നത് സി.പി.എമ്മിന്റെ ശക്തികേന്ദ്രങ്ങളിലാണ്. കണ്ണിന് കാഴ്ച കുറഞ്ഞവര്‍, കൈ വിറയലുള്ളവര്‍, ശാരീരികക്ഷമത കുറഞ്ഞവര്‍ എന്നീ വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് (രീാുമിശീി ഢീലേ) വോട്ട് ചെയ്യാനായി ബന്ധുവിന്റെയോ വിശ്വസ്തരുടെയോ സഹായം തേടാം. അവര്‍ക്ക് വേണ്ടി വോട്ടു ചെയ്യുന്നവരുടെ വലത്തെ വിരലിലും മഷി പുരട്ടും. ഇലക്ഷന്‍ കമ്മിഷന്‍ നിഷ്‌കര്‍ഷിച്ച ഇത്തരം മാനദണ്ഡങ്ങള്‍ പാലിക്കാത്ത എത്രയോ ബൂത്തുകള്‍ സി.പി.എമ്മിന്റെ ശക്തിദുര്‍ഗമായ കണ്ണൂരിലെയും കാസര്‍കോട്ടെയും പാര്‍ട്ടി ഗ്രാമങ്ങളിലുണ്ട്. തെരഞ്ഞെടുപ്പ് ഡ്യൂട്ടിയുള്ള ഉദ്യോഗസ്ഥരുടെ ബാലറ്റുകള്‍ സര്‍വിസ് സംഘടനകള്‍ മുഖാന്തരമുള്ള കൂട്ടശേഖരണവും സ്വതന്ത്രമായ വോട്ടവകാശ വിനിയോഗത്തിന് തടയിടുന്ന മറ്റൊരു രീതിയാണ്.


ജനാധിപത്യത്തിന്റെ അന്തഃസത്തയെന്നത് വിശ്വാസയോഗ്യമായ തെരഞ്ഞെടുപ്പു സംവിധാനമാണ്. ഭരണഘടനാശില്‍പ്പികള്‍ തെരഞ്ഞെടുപ്പ് കമ്മിഷന് ധാരാളം അവകാശങ്ങള്‍ വകവച്ചു നല്‍കിയിട്ടുണ്ട്. ആര്‍ട്ടിക്കിള്‍ 324 പ്രകാരം വോട്ടര്‍പ്പട്ടികയുടെ നിയന്ത്രണവും 329 വകുപ്പുപ്രകാരം ഫലം പ്രഖ്യാപിക്കുന്നതുവരെ ഒരാള്‍ക്കും തെരഞ്ഞെടുപ്പ് പ്രക്രിയയില്‍ ഇടപെടാനാവില്ല എന്നതും ഇലക്ഷന്‍ കമ്മിഷന് നല്‍കിയ അധികാരങ്ങളിലെ പ്രധാന കാതലുകളാണ്. ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 171 അ(യ) വകുപ്പിലും ജനപ്രാതിനിധ്യനിയമത്തിലെ 79(റ) വകുപ്പിലുമാണ് വോട്ടര്‍മാരുടെ തെരഞ്ഞെടുപ്പു അവകാശങ്ങള്‍ നിര്‍വചിച്ചിട്ടുള്ളത്. ഇതുപ്രകാരം തെരഞ്ഞെടുപ്പില്‍ മത്സരിക്കാനും മത്സരിക്കാതിരിക്കാനും സ്ഥാനാര്‍ഥിത്വത്തില്‍ നിന്ന് പിന്മാറാനും തെരഞ്ഞെടുപ്പില്‍ വോട്ടു ചെയ്യാനും ചെയ്യാതിരിക്കാനുമുള്ള അവകാശം ഒരോ വോട്ടര്‍ക്കുമുണ്ട്.
ഇന്ത്യയോടൊപ്പം സ്വാതന്ത്ര്യം നേടിയ പല അയല്‍നാടുകളിലും ജനാധിപത്യം അടിമുടി അട്ടിമറിക്കപ്പെട്ടപ്പോഴും ചില്ലറ പരുക്കുകള്‍ക്കിടയിലും ഇന്ത്യയില്‍ തെരഞ്ഞെടുപ്പു സംവിധാനം നിലനില്‍ക്കുന്നതില്‍ ഇലക്ഷന്‍ കമ്മിഷന്റെ പങ്ക് വലുതാണ്. ബാലറ്റിന് പകരം ഇലക്ട്രോണിക് വോട്ടിങ് മെഷീന്‍ സംവിധാനം ഏര്‍പ്പെടുത്തിയും പോളിങ് ബൂത്തുകളില്‍ നിരീക്ഷണ കാമറകള്‍ സ്ഥാപിച്ചും സായുധസേനയെ വിന്യസിച്ചും പോളിങ് ഡ്യൂട്ടിക്ക് കൂടുതല്‍ ഉദ്യോഗസ്ഥരെ നിയോഗിച്ചും വോട്ടവകാശം ഉറപ്പാക്കുന്നതില്‍ ഇലക്ഷന്‍ കമ്മിഷന്‍ ജാഗ്രത കാണിക്കുമ്പോഴും കള്ളവോട്ടും ബൂത്ത് പിടിത്തവും വോട്ടിനു പകരം നോട്ടെന്ന ദുഷ്പ്രവണതയും കള്ളപ്പണത്തിന്റെ ഒഴുക്കും ഫോണ്‍ കോള്‍ ചോര്‍ത്തലുമെല്ലാം തെരഞ്ഞെടുപ്പില്‍ കരിനിഴല്‍ വീഴ്ത്തുന്ന പ്രതിഭാസങ്ങളാണ്. വോട്ടിങ് സമാധാനപൂര്‍ണമാവാന്‍ ഇലക്ഷന്‍ കമ്മിഷനോടൊപ്പം രാഷ്ട്രീയപ്പാര്‍ട്ടികളും മനസുവയ്ക്കണം. സമ്മര്‍ദത്തിനു വഴങ്ങാതെയും അക്രമം ഭയപ്പെടാതെയും രാജ്യത്തിന്റെ തലവര തന്നെ മാറ്റിമറിക്കുന്ന വോട്ടുകള്‍ രേഖപ്പെടുത്താന്‍ വോട്ടര്‍മാര്‍ക്കു കഴിയണം. ഓരോ ചൂണ്ടുവിരലിലും പതിയുന്ന മഷിയടയാളങ്ങള്‍ ജനാധിപത്യത്തിന് നല്‍കുന്ന മൂല്യവത്തായ അഭിവാദ്യങ്ങളാണ്. എന്റെ അവകാശം ഞാന്‍ വിനിയോഗിച്ചുവെന്ന് എല്ലാ വോട്ടര്‍മാര്‍ക്കും വിരലുയര്‍ത്തി ഉറക്കെപ്പറയാനും ഊറ്റംകൊള്ളാനുമുള്ള സാഹചര്യങ്ങള്‍ ഉറപ്പു വരുത്തേണ്ടത് ഭരണകൂടങ്ങളുടെ ബാധ്യതയാണ്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

എംഡിഎംഎ വില്‍പ്പന; എറണാകുളത്തും കോഴിക്കോടുമായി രണ്ടുപേര്‍ അറസ്റ്റില്‍

Kerala
  •  2 months ago
No Image

ദുബൈയിലെ 8 പ്രധാന വിനോദസഞ്ചാരകേന്ദ്രങ്ങള്‍ 35 ദിർഹത്തിന് ചുറ്റി കണ്ടാലോ; അറിയാം കൂടൂതൽ വിവരങ്ങൾ

uae
  •  2 months ago
No Image

  എല്‍കെജി വിദ്യാര്‍ഥിയെ മര്‍ദിച്ച സംഭവം; പ്ലേ സ്‌കൂള്‍ അധ്യാപികക്ക് ഇടക്കാല ജാമ്യം

Kerala
  •  2 months ago
No Image

ഡല്‍ഹിയില്‍ 2000 കോടിയുടെ മയക്കുമരുന്ന് വേട്ട

latest
  •  2 months ago
No Image

മികച്ച പ്രതിരോധം; ദുബൈ എമിഗ്രേഷന് ഐ.എസ്.ഒ അംഗീകാരം

uae
  •  2 months ago
No Image

ദുബൈ: ഗ്ലോബൽ വില്ലേജ് ഇരുപത്തൊമ്പതാം സീസണിന്റെ സമയക്രമം അറിയാം

uae
  •  2 months ago
No Image

ഹോട്ടലില്‍ പോയത് സുഹൃത്തുക്കളെ കാണാന്‍; ഓം പ്രകാശിനെ അറിയില്ല, കണ്ടതായി ഓര്‍മ്മയില്ല, പ്രയാഗ മാര്‍ട്ടിന്‍

Kerala
  •  2 months ago
No Image

കറന്റ് അഫയേഴ്സ്-10-10-2024

PSC/UPSC
  •  2 months ago
No Image

പത്തടിപ്പാലം പിഡബ്ല്യൂഡി റസ്റ്റ് ഹൗസില്‍ യോഗത്തിന് മുറി നല്‍കിയില്ല; പ്രതിഷേധവുമായി അന്‍വര്‍

Kerala
  •  2 months ago
No Image

സംശയാസ്പദ സാമ്പത്തിക ഇടപാടുകളിൽ കുരുക്ക് മുറുക്കി യു.എ.ഇ

uae
  •  2 months ago