HOME
DETAILS

നരേന്ദ്രമോദിയും 'നാരീ വന്ദനവും'

  
backup
September 23 2023 | 01:09 AM

narendra-modi-and-nari-vandanam
അഡ്വ. അനൂപ് വി.ആര്‍
'നാരീ ശക്തി വന്ദന്‍' എന്ന ഓമനപ്പേരിട്ട പുതിയ വനിതാസംവരണ ബില്ലിനെ നരേന്ദ്രമോദി സര്‍ക്കാരിന്റെ സുവര്‍ണ നേട്ടമായി സ്തുതിപാഠകര്‍ ഇതിനോടകം അടയാളപ്പെടുത്തിക്കഴിഞ്ഞു. പതിവുപോലെ സംസ്‌കൃതത്തില്‍ പൊതിഞ്ഞ പേര് അവതരിപ്പിച്ചത് ഒഴിച്ചുനിര്‍ത്തിയാല്‍, പഴയ വനിതാബില്‍ പുതിയതാകുമ്പോള്‍ എന്‍.ഡി.എ ഭരണകൂടത്തിന്റേതായി സംഭാവനകള്‍ ഒന്നുമില്ല. പുതിയ കുപ്പിയില്‍ അവതരിപ്പിച്ച പഴയ വീഞ്ഞിനെ ആഘോഷിച്ചവര്‍ ബോധപൂര്‍വം മറന്നുകളഞ്ഞത്, ബില്ലിന്റെ പിറവിയിലേക്കുള്ള സുദീര്‍ഘ ചരിത്രത്തിന്റെ നാള്‍വഴികളാണ്. ചരിത്രത്തിന്റെ നിഷേധവും തമസ്‌കരണവും പതിവു ചര്യയാക്കിയവരെ സംബന്ധിച്ച് അതിലൊന്നും ഒട്ടും അസ്വാഭാവികതയില്ല. അതേസമയം, പുതിയ പാര്‍ലമെന്റിലെ ആദ്യ സമ്മേളനത്തിന്റെ ആദ്യദിവസംതന്നെ വനിതാബില്ലിന്റെ അവതരണത്തിന് തിരഞ്ഞെടുത്തത് കേവലം യാദൃച്ഛകമല്ലെന്ന് തീര്‍ച്ചയാണ്. പുതിയ സ്ഥലവും സമയവും സംഘ്പരിവാറിന്റെ സുചിന്തിത ആസൂത്രണത്തിന്റെ ഉല്‍പ്പന്നമാണ്.

ബില്ലിന്റെ അവതരണത്തിലൂടെ ആത്യന്തികമായി ലക്ഷ്യംവയ്ക്കപ്പെട്ടത് നരേന്ദ്രമോദിയെ രാജ്യത്തെ വനിതകളുടെ രക്ഷകനായ അവതാര പുരുഷസ്ഥാനത്ത് അവരോധിക്കലായിരുന്നു. ഗണേശ ചതുര്‍ഥി ദിവസത്തില്‍തന്നെ തുടങ്ങിയ ഈ യജ്ഞത്തിന് 'യത്ര നാരീ പൂജ്യന്തേ, തത്ര രമന്തേ ദേവതാ'(എവിടെ സ്ത്രീകള്‍ പൂജിക്കപ്പെടുന്നുവോ അവിടെ ദേവന്മാര്‍ സന്തോഷിക്കപ്പെടുന്നു) എന്ന് തുടങ്ങുന്ന സംസ്‌കൃത മന്ത്രങ്ങളുടെ അകമ്പടിയും ഉണ്ടായിരുന്നു. പുരാണത്തിലെ വനിതാരത്‌നങ്ങളുടെ പേരുകള്‍ അമിത് ഷാ ഉള്‍പ്പെടെയുള്ളവരുടെ പാര്‍ലമെന്റിലെ പ്രസംഗങ്ങളില്‍ ആവര്‍ത്തിക്കപ്പെട്ടു. ഷായുടെ പ്രസംഗത്തിന്റെ പ്രമേയംതന്നെ 'മാതൃശക്തിയുടെ ഉണര്‍ത്തലും ഉയര്‍ത്തലും' ആയിരുന്നു. 'ഭാരതസ്ത്രീ തന്‍ ഭാവശുദ്ധിക്ക്' സംഘ്പരിവാര്‍ ഭരണകൂടം നല്‍കുന്ന ഉപഹാരം എന്നതായിരുന്നു ഭരണകക്ഷി ബെഞ്ചുകളില്‍നിന്ന് ഉയര്‍ന്നുവന്ന പ്രസംഗങ്ങളുടെ ആകത്തുക.

ഈ സന്ദര്‍ഭത്തില്‍ 2019ല്‍ അവതരിപ്പക്കപ്പെട്ട മുസ്‌ലിം വനിതാ വിവാഹ സംരക്ഷണ നിയമത്തോടുള്ള  സംഘ്പരിവാര്‍ പ്രതികരണങ്ങളെക്കുറിച്ച് ആലോചിക്കുന്നത് കൗതുകകരമായിരിക്കും. മുത്വലാക്കില്‍ മുസ്‌ലിം പുരുഷന് മൂന്നുവര്‍ഷത്തോളം തടവുശിക്ഷ വ്യവസ്ഥചെയ്ത ബില്ലിന്റെ അടിസ്ഥാനപരമായ ഉദ്ദേശ്യശുദ്ധി അന്നേ ചോദ്യം ചെയ്യപ്പെട്ടതാണ്. മുസ്‌ലിം ആചാരങ്ങളെ ലക്ഷ്യംവയ്ക്കപ്പെട്ടിരിക്കുന്നു എന്ന് അന്ന് പലരും ചൂണ്ടിക്കാട്ടിയിട്ടുണ്ട്. പക്ഷേ, അതിനേക്കാളൊക്കെ പ്രധാനമായത് അതിലൂടെ മുസ്‌ലിം സ്ത്രീകളുടെ രക്ഷകസ്ഥാനത്ത് സ്വയം പ്രതിഷ്ഠിക്കാന്‍ സംഘ്പരിവാര്‍ പരിശ്രമിച്ചു എന്നതാണ്. മുസ്‌ലിം സ്ത്രീകള്‍ ഇത്തവണ തങ്ങള്‍ക്ക് വോട്ടു ചെയ്യുമെന്ന് പരസ്യമായി പറയാന്‍വരെ സംഘ്പരിവാര്‍ പ്രതിനിധികളില്‍ പലരും ധൈര്യപ്പെട്ടു. ഷബാനു ബീഗം കേസിലെ ഷബാനുപോലും ഞങ്ങളുടെ കൂടാരത്തിലാണെന്ന് അവര്‍ അഭിമാനപൂര്‍വം അവകാശപ്പെട്ടു. ഗുജറാത്ത് കലാപകാലത്ത് ത്രിശൂലംകൊണ്ട് ഗര്‍ഭിണിയുടെ ഭ്രൂണം പുറത്തെടുത്ത കഥകളില്‍ അഭിരമിക്കുന്ന, ശവക്കല്ലറയില്‍നിന്ന് മുസ്‌ലിം സ്ത്രീകളെ പുറത്തെടുത്ത് ഭോഗിക്കണമെന്ന് പറയുന്ന മുഖ്യമന്ത്രിയുള്ള ഒരു പ്രസ്ഥാനത്തിനുപോലും മുസ്‌ലിം സ്ത്രീകളുടെ സംരക്ഷകര്‍ എന്ന് അവകാശപ്പെടാന്‍ കഴിയുന്നിടത്താണ് സംഘ്പരിവാര്‍ ആഖ്യാനങ്ങളുടെ കരുത്ത്.

 വനിതാസംവരണം പ്രാഥമികമായി പ്രതിനിധാനത്തിന്റെ പ്രശ്‌നമാണ്. എല്ലാ ദുര്‍ബലവിഭാഗങ്ങള്‍ക്കും മതിയായ പ്രാതിനിധ്യം ഉറപ്പുവരുത്തുക എന്നതാണ് ജനാധിപത്യത്തിന്റെ നീതി. അതുകൊണ്ടുതന്നെയാണ് വനിതാ സംവരണത്തിനകത്ത് മറ്റ് ദുര്‍ബലവിഭാഗങ്ങള്‍ക്ക് സംവരണമെന്ന ആവശ്യം ഉയര്‍ന്നുവന്നത്. എന്നാല്‍ അതിനോട് അനുകൂലമായി പ്രതികരിക്കാന്‍ സര്‍ക്കാര്‍ തയാറായില്ല. വനിതാപ്രതിനിധാനത്തിന്റെ കാര്യം പറയുമ്പോള്‍ തന്നെ മറ്റ് പ്രതിനിധാനങ്ങളോടുള്ള സംഘ്പരിവാര്‍ മനോഭാവം സുവ്യക്തമാണ്. ഏതാണ്ട് ഒരു യൂറോപ്യന്‍ രാജ്യത്തിന്റെ ജനസംഖ്യയ്ക്ക് സമാന മുസ്‌ലിം ജനസംഖ്യയുള്ള യു.പിയില്‍ പോലും മുസ്‌ലിം പ്രതിനിധാനം ഏതാണ്ട് സമ്പൂര്‍ണമായി തമസ്‌കരിച്ചു. അവിടെയാണ് പ്രതിനിധാനത്തെക്കുറിച്ചുള്ള സംഘ്പരിവാര്‍ യുക്തികള്‍ പ്രഹസനമാകുന്നത്. 

വനിതാസംവരണത്തിന്റെ കാര്യത്തിലും സംഘ്പരിവാറിന്റെ പ്രതിബന്ധത പാര്‍ലമെന്റിനകത്തും പുറത്തും ചോദ്യം ചെയ്യപ്പെട്ടിട്ടുണ്ട്. പാര്‍ലമെന്റില്‍ കോണ്‍ഗ്രസ് സംഘടനാ സെക്രട്ടറി കെ.സി  വേണുഗോപാല്‍ ഉയര്‍ത്തിയ മര്‍മപ്രധാന ചോദ്യം സര്‍ക്കാരിനെ നയിക്കുന്ന സംഘ്പരിവാറിന്റെ ന്യൂക്ലിയസായ ആര്‍.എസ്. എസില്‍ എത്ര വനിതകളുണ്ട് എന്നതായിരുന്നുവെങ്കില്‍ പ്രകാശ് അംബേദ്കര്‍ ചോദ്യം ചെയ്തത് ബില്‍ക്കിസ് ബാനുവിനെ ബലാത്സംഗം ചെയ്തവരുടെ വനിതാപ്രതിബദ്ധതയാണ്. രാജ്യത്തെ സ്ത്രീകളുടെ മൊത്തം രക്ഷകനായി നരേന്ദ്രമോദിയെ അവതരിപ്പിക്കുന്നവരോട് പറയേണ്ടത് രോഹിത് വെമുലെയുടെ അമ്മ രാധിക വെമുലയും  നജീബിന്റെ ഉമ്മ ഫാത്തിമ നഫീസയും  ഈ രാജ്യത്ത് തന്നെയാണുള്ളത് എന്ന് കൂടിയാണ്.

(രാജീവ് ഗാന്ധി സ്റ്റഡി സര്‍ക്കിള്‍ സ്റ്റേറ്റ് ഇന്‍ചാര്‍ജും ഹൈക്കോടതി അഭിഭാഷകനുമാണ് ലേഖകന്‍)


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഒമാനിലെ കൊറോണ ചരിത്രം പുസ്തകമാവുന്നു

oman
  •  2 months ago
No Image

രാഹുല്‍ മാങ്കൂട്ടത്തിലിന് നിരുപാധിക പിന്തുണ; പാലക്കാട് സ്ഥാനാര്‍ഥിയെ പിന്‍വലിച്ച് പി.വി അന്‍വര്‍

Kerala
  •  2 months ago
No Image

'ഐഡിയല്‍ ഫേസ്'പദ്ധതിയുമായി ദുബൈ; 10 വര്‍ഷത്തിനിടെ റെസിഡന്‍സി നിയമങ്ങള്‍ ലംഘിക്കാത്തവര്‍ക്ക് പ്രത്യേക ആനുകൂല്യങ്ങള്‍ ലഭിക്കും

uae
  •  2 months ago
No Image

പെര്‍മിറ്റില്ലാത്ത വിദേശ ട്രക്കുകള്‍ക്ക് വിലക്കേര്‍പ്പെടുത്തി സഊദി

Saudi-arabia
  •  2 months ago
No Image

ബഹ്‌റൈനില്‍ വ്യാപക പരിശോധന; 33 അനധികൃത തൊഴിലാളികളെ പിടികൂടി, 152 പേരെ നാടുകടത്തി

bahrain
  •  2 months ago
No Image

അബൂദബിയില്‍ മാലിന്യ ടാങ്ക് വൃത്തിയാക്കുന്നതിനിടെ വിഷവാതകം ശ്വസിച്ച് രണ്ട് മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് പേര്‍ മരിച്ചു

uae
  •  2 months ago
No Image

ജീവനക്കാര്‍ക്കും അധ്യാപകര്‍ക്കും ഒരു ഗഡു ഡി.എ, ഡി.ആര്‍ അനുവദിച്ച് സര്‍ക്കാര്‍

Kerala
  •  2 months ago
No Image

എഡിഎമ്മിന്റെ മരണം; കലക്ടര്‍ക്കൊപ്പം വേദി പങ്കിടാനില്ലെന്ന് റവന്യൂ മന്ത്രി; കണ്ണൂരിലെ പരിപാടികള്‍ മാറ്റി

Kerala
  •  2 months ago
No Image

പ്രിയങ്കയും രാഹുലും പുത്തുമലയില്‍; ഉരുള്‍പൊട്ടലില്‍ ജീവന്‍നഷ്ടപ്പെട്ടവര്‍ക്ക് ആദരാഞ്ജലി അര്‍പ്പിച്ചു

Kerala
  •  2 months ago
No Image

'ഗസ്സ പഴയ സമ്പദ് വ്യവസ്ഥയിലേക്ക് തിരിച്ചെത്താന്‍ 350 വര്‍ഷമെടുക്കും' യു.എന്‍

International
  •  2 months ago