HOME
DETAILS

നോട്ട് നിരോധനം പരിശോധിക്കും

  
backup
October 12 2022 | 19:10 PM

%e0%b4%a8%e0%b5%8b%e0%b4%9f%e0%b5%8d%e0%b4%9f%e0%b5%8d-%e0%b4%a8%e0%b4%bf%e0%b4%b0%e0%b5%8b%e0%b4%a7%e0%b4%a8%e0%b4%82-%e0%b4%aa%e0%b4%b0%e0%b4%bf%e0%b4%b6%e0%b5%8b%e0%b4%a7%e0%b4%bf%e0%b4%95-2

ന്യൂഡൽഹി • സർക്കാരുകൾ കൈക്കൊള്ളുന്ന നയപരമായ തീരുമാനങ്ങളിൽ ഇടപെടുന്നതിന് പരിധിയുണ്ടെന്ന് സുപ്രിംകോടതി.
2016ൽ ഉയർന്ന മൂല്യമുള്ള നോട്ടുകൾ നിരോധിച്ച കേന്ദ്രസർക്കാർ നടപടി ചോദ്യംചെയ്തുള്ള ഒരുകൂട്ടം ഹരജികൾ പരിഗണിക്കവെ ജസ്റ്റിസ് എസ്. അബ്ദുൽ നസീർ അധ്യക്ഷനായ സുപ്രിംകോടതിയുടെ അഞ്ചംഗ ഭരണഘടനാ ബെഞ്ചിന്റെതാണ് ഈ അഭിപ്രായം.
സർക്കാരിന്റെ നയതീരുമാനങ്ങളിൽ കോടതിയുടെ ഇടപെടലിന് ലക്ഷ്മണ രേഖയുണ്ടെന്ന് അറിയാം. എങ്കിലും ആ പരിധിക്കുള്ളിൽനിന്ന് കാര്യങ്ങൾ പരിശോധിക്കുമെന്ന് സുപ്രിംകോടതി വ്യക്തമാക്കി.


കേസിൽ വാദംനടന്ന് തീരുമാനം പ്രഖ്യാപിക്കുന്നതു കൊണ്ട് വലിയ പ്രയോജനമില്ലെന്ന് സൂചന നൽകിയ കോടതി, നോട്ട് നിരോധനം സംബന്ധിച്ച വ്യവഹാരം കേവലമൊരു അക്കാദമിക് വ്യായാമമായി മാറിയെന്നും നിരീക്ഷിച്ചു.
ജഡ്ജിമാരായ ബി.ആർ ഗവായ്, എ.എസ് ഭൊപ്പണ്ണ, വി. രാമസുബ്രഹ്മണ്യം, ബി.വി നാഗരത്‌ന എന്നിവരാണ് ബെഞ്ചിലെ മറ്റംഗങ്ങൾ. കേസിൽ ഇന്നലെ സർക്കാർ അഭിഭാഷകരുടെ വാദമാണ് പ്രധാനമായും നടന്നത്. കേന്ദ്രത്തിനു വേണ്ടി അറ്റോർണി ജനറൽ ആർ. വെങ്കിടരമണി, സോളിസിറ്റർ ജനറൽ തുഷാർമേത്ത എന്നിവർ ഹാജരായി.വ്യക്തിപരമായ പ്രശ്‌നങ്ങൾ ഭരണപരമായ വശത്തുനിന്നു പരിഗണിക്കാമെന്നും ഇത്തരമൊരു കേസിൽ വാദംനടത്തി ഭരണഘടനാ ബെഞ്ചിന്റെ സമയം നഷ്ടപ്പെടുത്തരുതെന്നും കേന്ദ്ര സർക്കാർ വാദിച്ചു.
എന്നാൽ ഹരജിക്കാർക്കു വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകനും മുൻ കേന്ദ്ര ധനമന്ത്രിയുമായ പി. ചിദംബംരം, സർക്കാരിന്റെ ഈ വാദങ്ങൾ തള്ളണമെന്ന് ആവശ്യപ്പെട്ടു.


നയപരമായ തീരുമാനങ്ങളാണെങ്കിലും ഇതിൽ മൗലികാവകാശങ്ങളുടെ ലംഘനമുണ്ടായതും ജനങ്ങൾ പ്രയാസം നേരിട്ടതും ചൂണ്ടിക്കാട്ടി. കേന്ദ്രസർക്കാരും റിസർവ് ബാങ്കും വിഷയത്തിൽ നൽകിയ സത്യവാങ്മൂലങ്ങൾ അപൂർണമാണെന്നും ചിദംബരം പറഞ്ഞു. കേസിൽ വാദം തുടരും.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പത്തനംതിട്ടയിൽ നഴ്സിംഗ് വിദ്യാർത്ഥിനി ഹോസ്റ്റൽ കെട്ടിടത്തിന് മുകളിൽ നിന്ന് വീണ് മരിച്ചു

Kerala
  •  a month ago
No Image

കറന്റ് അഫയേഴ്സ്-15-11-2024

PSC/UPSC
  •  a month ago
No Image

രാജ്യതലസ്ഥാനത്ത് 900 കോടിയുടെ വൻ ലഹരിവേട്ട

National
  •  a month ago
No Image

വിദേശത്ത് ജോലി വാഗ്ദാനം നൽകി തട്ടിയത് ലക്ഷങ്ങൾ; അമ്മയും മകളും അടക്കം 3 പിടിയിൽ

Kerala
  •  a month ago
No Image

യുഎഇയില്‍ മത്സ്യവില കുത്തനെ കുറഞ്ഞു 

uae
  •  a month ago
No Image

നിങ്ങൾ ഡയറ്റിലാണോ എങ്കിൽ ആന്‍റിഓക്സിഡന്‍റുകള്‍ ലഭിക്കാന്‍ ഈ പഴങ്ങള്‍ ഭക്ഷണത്തിൽ ഉൾപ്പെടുത്തു

Health
  •  a month ago
No Image

മലപ്പുറത്ത് കനത്ത മഴ, നിലമ്പൂരിൽ 4 മണിക്കൂറിൽ പെയ്തത് 99 എംഎം മഴ,ജില്ലയിൽ വരും മണിക്കൂറിലും മഴ തുടരും

Kerala
  •  a month ago
No Image

ഹരിദ്വാറിൽ വിവാഹ സംഘം സ‍ഞ്ചരിച്ചിരുന്ന വാഹനം ഡിവൈഡറില്‍ ഇടിച്ച് മറിഞ്ഞു; നാല് മരണം

National
  •  a month ago
No Image

മുപ്പതാം ദുബൈ ഷോപ്പിംഗ് ഫെസ്റ്റിവൽ ഡിസംബര്‍ 6ന് ആരംഭിക്കും

uae
  •  a month ago
No Image

പാലക്കാട് കോങ്ങാടിൽ സ്വകാര്യ ബസ് മറിഞ്ഞ് അപകടം; നിരവധി പേര്‍ക്ക് പരിക്ക്

Kerala
  •  a month ago