HOME
DETAILS

ചരിത്രത്തിന്റെ നിറം ചുവപ്പാണ്

  
backup
August 01 2021 | 04:08 AM

96354632


ഹംസ ആലുങ്ങല്‍

1921 ഓഗസ്റ്റ് 26 ഞായറാഴ്ച

മലബാറിലെങ്ങും ഭയത്തിന്റെ മഹാസമുദ്രമൊഴുകുകയാണ്. തിരൂരങ്ങാടിയിലും പരിസരപ്രദേശങ്ങളിലും ബ്രിട്ടീഷ് ഭരണം അവസാനിച്ചിരിക്കുന്നു. അവിടങ്ങളില്‍ ഭരണം നടത്തുന്നത് ആലി മുസ്‌ലിയാരുടെ ആളുകളായിരുന്നുവെന്നാണ് ശ്രുതി. കഥകള്‍ പലതും അന്തരീക്ഷത്തില്‍ അലഞ്ഞുനടക്കുന്നുണ്ട്. നടന്നത് അനിഷ്ട സംഭവങ്ങളാണ്. സംഭവിക്കാന്‍ പാടില്ലായിരുന്നു. സംഭവിച്ചുകഴിഞ്ഞിരിക്കുന്നു. സത്യങ്ങളും അര്‍ധസത്യങ്ങളുമുണ്ടവയില്‍. ചോരയുടെ നിറവും ഭീതിയുടെമണവും തന്നെയാണവയ്ക്ക്.


കോഴിക്കോടന്‍ കാറ്റിലുമുണ്ട് അത്തരം കിംവദന്തികള്‍. അതുകൊണ്ടുതന്നെ രാവിലെ കെ.പി കേശവമേനോന്റെ നേതൃത്വത്തില്‍ 24പേര്‍ കോഴിക്കോട്ടുനിന്ന് തിരൂരങ്ങാടിയിലേക്കു പുറപ്പെട്ടു. സത്യമറിയണം. ആലി മുസ്‌ലിയാരില്‍ നിന്നുതന്നെയവ കേള്‍ക്കണം. അദ്ദേഹത്തെ ആശ്വസിപ്പിക്കണം. അനുയായികളുടെ മനസറിയണം. കലാപ വഴിയില്‍ നിന്ന് കൂടെയുള്ളവരെ പിന്തിരിപ്പിക്കണം. യു. ഗോപാലമേനോനും ഇ. മൊയ്തു മൗലവിയും സംഘത്തിലുണ്ടായിരുന്നു. വിവരം തിരൂരങ്ങാടിയിലേക്കു കൈമാറിയിട്ടുണ്ട്.
മമ്പുറത്തെ കടവില്‍ ആലിമുസ്‌ല്യാരുടെ അനുയായികള്‍ അവരെ കാത്തുനിന്നു. രണ്ടു വലിയ തോണികളില്‍ കുറേ വളണ്ടിയര്‍മാര്‍. കോണ്‍ഗ്രസ് കൊടിയും ഖിലാഫത്ത് കൊടിയും അവരുടെ കൈകളില്‍ പാറിക്കളിച്ചു.
സംഘത്തെ ബഹുമാനത്തോടെ അവര്‍ സ്വീകരിച്ചു.
പുഴകടന്ന് പടവുകള്‍ കയറിയെത്തിയപ്പോള്‍ ആലി മുസ്‌ലിയാരുടെ നൂറിലധികം പട്ടാളക്കാരാണ് അവരെ അഭിവാദ്യം ചെയ്തത്. വേറെയും പൗരപ്രമുഖരവിടെയുണ്ടായിരുന്നു.
'അവടെയാ ആപ്പീസ്. അങ്ങോട്ടിരുന്നോളീം. ഉപ്പാപ്പ ഇപ്പൊവരും'.
കേശവമോനോനോടും സംഘത്തോടും അവിടെയുള്ളവര്‍ പറഞ്ഞു. അവര്‍ ഖിലാഫത്ത് ആപ്പീസിന്റെ മുകളിലേക്കുകയറിപ്പോയി. നിരത്തിയിട്ടിരുന്ന കസേരകളില്‍ നേതാക്കള്‍ ഇരുന്നു. കുറച്ചുപേര്‍ നിന്നു. അഞ്ചുമിനുട്ട് കഴിഞ്ഞില്ല, ആലിമുസ്‌ലിയാര്‍ ഒറ്റയ്ക്ക് മുകളിലേക്ക് കയറിവന്നു.
സന്തോഷത്തോടെ കേശവമേനോനെയും മൊയ്തുമൗലവിയെയും ആലി മുസ്‌ല്യാര്‍ ആശ്ലേഷിച്ചു.
ഒരുമിനിറ്റുനേരം എന്താണ് പറയേണ്ടതെന്നറിയാതെ വന്നവര്‍ മിണ്ടാതെനിന്നു.
തിരൂരങ്ങാടിയില്‍ ഉണ്ടായ സംഭവങ്ങളെ കുറിച്ച് കേശവമോനോനാണ് ചോദിച്ചുതുടങ്ങിയത്. നടന്നതെല്ലാം ആലി മുസ്‌ലിയാര്‍ വിസ്തരിച്ചു.
ആലി മുസ്‌ല്യാര്‍ക്ക് അന്ന് ഏകദേശം 60 വയസുണ്ടാകും, കേശവമേനോന്‍ വിലയിരുത്തി. വെളുത്ത് അധികം തടിയില്ലാതെ, തേജസുള്ള മുഖം. ഒത്ത ഉയരം. നെരിയാണിവരെ നീണ്ടുകിടക്കുന്ന വെളുത്ത ളോഹയായിരുന്നു വേഷം. തലയില്‍ തൊപ്പിയുണ്ട്. അതിനുമീതെ തലയില്‍ കെട്ടും. അദ്ദേഹത്തിന്റെ ആജ്ഞകള്‍ അനുസരിക്കാന്‍ തയാറായ എത്രയോ ആളുകള്‍ അവിടെ ഉണ്ടായിരുന്നു.
ആലി മുസ്‌ലിയാര്‍ പറഞ്ഞതെല്ലാം വന്നവര്‍ കേട്ടു,
'ഇനി എന്തു ചെയ്യുവാനാണ് ഉദ്ദേശിക്കുന്നത്?'
അപ്പോള്‍ കേശവമേനോന്‍ ചോദിച്ചു.
'എന്താണ് ചെയ്യേണ്ടത്, നിങ്ങള്‍ തന്നെ പറയൂ'
എന്ന് തിരിച്ചുചോദിക്കുകയായിരുന്നു ആലി മുസ്‌ലിയാര്‍. അത് എല്ലാവരോടുമുള്ള ചോദ്യമായിരുന്നു. ആ വിഷമഘട്ടത്തില്‍ എന്തുപദേശമാണുകൊടുക്കുക? എന്തുകൊടുത്താലാണ് സമാശ്വാസമാവുക. സംഘത്തിലാര്‍ക്കും നിശ്ചയമുണ്ടായിരുന്നില്ല. വാക്കുകള്‍ കിട്ടാതെ അവര്‍ പതറി.
'കഴിഞ്ഞതിനെപ്പറ്റി പറഞ്ഞിട്ടുകാര്യമില്ലല്ലോ. അവിചാരിതമായി പല ദുരനുഭവങ്ങളുമുണ്ടായി. ഇനിയും ലഹളക്കൊരുങ്ങിയാല്‍ അത് വലിയ ആപത്താകും. ഇനിയും പട്ടാളം വരുമെന്നത് തീര്‍ച്ചയാണ്. അവര്‍ വന്ന് വെടി തുടങ്ങിയാല്‍... അതുകൂടാതെ കഴിക്കണമെങ്കില്‍ സര്‍ക്കാര്‍ ആവശ്യപ്പെടുന്നത്ര ആളുകള്‍ പട്ടാളക്കാര്‍ക്ക് കീഴടങ്ങണം. എന്നാലേ തിരൂരങ്ങാടിയെയും ജനങ്ങളെയും രക്ഷിക്കാന്‍ കഴിയൂ. കീഴടങ്ങിയവരെ ശിക്ഷിക്കുമെന്നത് ഉറപ്പാണ്. പക്ഷേ, അവരുടെ ത്യാഗം പൊതുരക്ഷയ്ക്ക് കാരണമായേക്കാം. അതിന് മുസ്‌ലിയാര്‍ മറ്റുള്ളവരെ ഉപദേശിക്കണം'.
മൊയ്തു മൗലവിയും ഗോപാലമേനോനും ഏതാണ്ട് ഇതുതന്നെ പറഞ്ഞു.
ആലിമുസ്‌ലിയാര്‍ എല്ലാവരും പറയുന്നതുകേട്ട് ദീര്‍ഘനിശ്വാസമിട്ടു. പിന്നെ അവിടെയുണ്ടായിരുന്നവരെ നോക്കി കുറേനേരം മിണ്ടാതിരുന്നു. വന്നവരോടെല്ലാമായി അദ്ദേഹം പറഞ്ഞു:
'എല്ലാവരും പറഞ്ഞത് ശരിയാണ്. എന്താണു ചെയ്യേണ്ടതെന്ന് മറ്റുള്ളവരോടുകൂടി ആലോചിക്കട്ടെ, എന്നിട്ട് തീര്‍ച്ചപ്പെടുത്താം. അതേ ഇപ്പൊ എനിക്ക് പറയാമ്പറ്റൂ. ലവക്കുട്ടിയേയും കുഞ്ഞലവിയേയും കണ്ട് അവരോടുകൂടി ഈ വിവരം നിങ്ങള്‍ തന്നെ പറഞ്ഞാല്‍ നന്നായിരുന്നു'.
ആ പറഞ്ഞത് കേശവമേനോനോടായിരുന്നു.
അല്‍പനേരം കൂടി അവരവിടെ ഇരുന്നു. ലഹളയുമായി ബന്ധപ്പെട്ട് പലതും സംസാരിച്ചു. ആശങ്കകള്‍ പങ്കുവച്ചു. പിന്നെ പോകുവാനായെഴുന്നേറ്റു. കോഴിക്കോട്ടേക്ക് തിരിച്ചെത്തണമല്ലോ.
ആലി മുസ്‌ലിയാരുടെ സൈന്യത്തിന്റെ നായകന്‍ കുഞ്ഞലവിയാണ്. മറ്റൊരു പ്രധാനിയാണ് ലവക്കുട്ടി. ആലി മുസ്‌ലിയാരുടെ മന്ത്രിസ്ഥാനവും ലവക്കുട്ടിക്കുണ്ടായിരുന്നു. 35 വയസിലധികം പ്രായമായിട്ടില്ലാത്ത ലവക്കുട്ടി ഖിലാഫത്ത് കമ്മിറ്റി ഭാരവാഹിയാണ്.
ഖിലാഫത്ത് ആപ്പീസിന്റെ മുന്‍പില്‍ കുഞ്ഞലവി നില്‍ക്കുന്നത് കേശവമേനോനും മൊയ്തുമൗലവിയും കണ്ടു. ഒരു വാള്‍ ചുമലില്‍ തൂക്കിയിരിക്കുന്നു. മറ്റൊരു വാള്‍ കൈയിലുമുണ്ട്. കുഞ്ഞലവി അതിഥികളെ കണ്ട് വിനയത്തോടെ പുഞ്ചിരിച്ചു.
ഇരുപതാംതീയതി തിരൂരങ്ങാടിയിലുണ്ടായ ലഹളയില്‍ രണ്ട് വെള്ളക്കാരെ കൊലപ്പെടുത്തിയത് കുഞ്ഞലവിയാണ്. കുഞ്ഞലവിയെ കേശവമേനോന്‍ മറ്റൊരിടത്തേക്ക് മാറ്റിനിര്‍ത്തി സംസാരിച്ചു. മൊയ്തുമൗലവിയും ഗോപാലമേനോനും കൂടെ വന്നു.
'ഇനി എന്താണ് ചെയ്യാന്‍ പോകുന്നത്?'
'ഉണ്ടായ കഥയൊക്കെ ഉപ്പാപ്പ പറഞ്ഞില്ലേ...? ഇനി ഞങ്ങളെന്താണ് ചെയ്യേണ്ടത്?'
അയാളും തിരിച്ചു ചോദിച്ചു.
'കുറച്ചുപേര്‍ക്ക് കീഴടങ്ങിക്കൂടേ...?'
മൊയ്തു മൗലവിയുടേതായിരുന്നു ആ ചോദ്യം.
'കീഴടങ്ങാന്‍ മാത്രം അവിടുന്നെന്നോട് പറയരുത്. അവര്‍ക്ക് എന്നെ കിട്ടിയാല്‍ കൊല്ലുകയല്ല, അരയ്ക്കുകയാണ് ചെയ്യുക, ഞാന്‍ അവരോടു യുദ്ധം ചെയ്തിട്ടുതന്നെ മരിച്ചോളാം'
കുഞ്ഞലവിയുടെ മറുപടി കേട്ടപ്പോള്‍ കേശവമേനോന്‍ പിന്നെയൊന്നും പറഞ്ഞില്ല. മൊയ്തു മൗലവിയുടെയും ഗോപാലമേനോന്റെയും മുഖവും മ്ലാനമായി. പിന്നെ എന്തുപറയാന്‍?
കീഴടങ്ങണമെങ്കില്‍ ആവാം എന്ന മന:സ്ഥിതി ആലി മുസ്‌ലിയാര്‍ക്ക് ഉണ്ടായിരുന്നു. എന്നാല്‍ അനുയായികളുടെ ഇഷ്ടത്തിനു വിപരീതമായി പ്രവര്‍ത്തിക്കാന്‍ അദ്ദേഹം തയാറാകില്ലായിരുന്നു. അതായിരുന്നു കേശവമേനോന്റെയും മൊയ്തു മൗലവിയുടെയും മറ്റും നിഗമനം. ആ സ്ഥിതിക്ക് ലഹള തുടര്‍ന്നുപോകാനേ സാധ്യതകാണുന്നുള്ളൂ. അങ്ങനെയാണ് വലിയ വിഷമത്തോടെ കേശവമേനോനും സംഘവും കോഴിക്കോട്ടേക്ക് മടങ്ങിയത്.

1921 ഓഗസ്റ്റ് 29 ബുധനാഴ്ച

മമ്പുറം വലിയ ജുമുഅത്ത് പള്ളിക്കു നേരെ പട്ടാളം വെടിവച്ചിരിക്കുന്നു.
ആലി മുസ്‌ലിയാരെയും അനുയായികളെയും ആക്രമിച്ചിരിക്കുന്നു. പട്ടാളവും മാപ്പിളമാരും തമ്മില്‍ ഘോരയുദ്ധമുണ്ടായിരിക്കുന്നു.
കേട്ടവര്‍ കേട്ടവര്‍ മമ്പുറത്തേക്കോടി. കേട്ട വാര്‍ത്തകള്‍ അത്തരത്തിലുള്ളതായിരുന്നു. ഫസല്‍ പൂക്കോയ തങ്ങളെ നാടുകടത്തിയതിനുശേഷം തിരൂരങ്ങാടിയില്‍ നിന്ന് മാപ്പിളമാരെ ഇത്രയേറെ പ്രകോപിപ്പിച്ച മറ്റു സംഭവമുണ്ടായിട്ടില്ല. അതിന്റെ ആശങ്കയും അങ്കലാപ്പും അവരുടെ മുഖങ്ങളിലുണ്ട്.
114 അനുയായികളായിരുന്നു പള്ളിക്കകത്തുണ്ടായിരുന്നത്. അവരെല്ലാവരെയും പിടികൂടുകയായിരുന്നു പട്ടാളത്തിന്റെ ലക്ഷ്യം. ഒരു മുന്നറിയിപ്പുമില്ലാതെ പട്ടാളത്തിന്റെ യന്ത്രത്തോക്കുകള്‍ മമ്പുറം പള്ളിയുടെ അകത്തളങ്ങളിലേക്ക് തീ തുപ്പി. പള്ളിയിലുള്ളവര്‍ പലരും പിടഞ്ഞുവീണു. കാരാടന്‍ മൊയ്തീന്‍ ഉള്‍പ്പെടെ 22 മാപ്പിളമക്കള്‍ രക്തസാക്ഷികളായി. അവരുടെ ശരീരങ്ങള്‍ ചോരയില്‍ കുളിച്ച് അനാഥമായി കിടന്നു.
ബ്രിട്ടീഷ് സൈന്യത്തിന്റെ നേതൃനിരയിലുണ്ടായിരുന്ന മി. വില്യംസ് ഉള്‍പ്പെടെ ഇരുപതോളം പേരെ മാപ്പിളമാരും വകവരുത്തി. ശേഷിക്കുന്നവര്‍ക്ക് രക്ഷപ്പെടുക അസാധ്യമായിരുന്നു. പോരാടി മരിക്കുകതന്നെ. മറ്റെന്തു ചെയ്യും?
കഴിയുന്ന രീതിയില്‍ മാപ്പിളമാര്‍ പ്രത്യാക്രമണം നടത്തി. ഒരു മണിക്കൂര്‍ സമയം വെടിവയ്പ്പു തുടര്‍ന്നു. ഖിലാഫത്ത് പോരാളികളായിരുന്ന ലവക്കുട്ടി, കുഞ്ഞലവി, അബ്ദുല്ലക്കുട്ടി തുടങ്ങിയവരൊക്കെ പള്ളിയുടെ വടക്ക് ഭാഗത്തുകൂടി ചാടി രക്ഷപ്പെട്ടു. ഒടുവില്‍ ആലി മുസ്‌ലിയാരും 37 അനുചരന്മാരും മാത്രമായി. അവര്‍ സമാധാനത്തിലേക്കുള്ള വെള്ളക്കൊടി വീശി.
അറസ്റ്റ്‌വരിച്ച ആലി മുസ്‌ലിയാരെയും അനുയായികളെയും അന്ന് തിരൂരങ്ങാടി ചന്തപ്പുരയിലെ ബ്രിട്ടീഷ് ക്യാംപില്‍ താമസിപ്പിച്ചു. പിറ്റേന്ന് തിരൂരിലേക്ക് പൊരിവെയിലത്ത് നടത്തിക്കൊണ്ടുപോയി.
മലബാറില്‍ മാര്‍ഷല്‍ ലോ പ്രഖ്യാപിക്കപ്പെട്ട ശേഷം മാപ്പിളമാരോടെല്ലാം കടുത്ത കലിയായിരുന്നു സര്‍ക്കാരിന്. മേജര്‍ ജനറല്‍ ബാര്‍നെറ്റ് സ്റ്റുവര്‍ട്ടായിരുന്നു പട്ടാളമേധാവി. മാപ്പിളമാരെ എവിടെക്കണ്ടാലും വെടിവച്ചു കൊല്ലാനായിരുന്നു അദ്ദേഹത്തിന്റെ ഓര്‍ഡര്‍. അതോടെ മാപ്പിളമാരെ ആക്രമിക്കുന്നതില്‍ ലഹരികണ്ടെത്തിയ ഗൂര്‍ഖാ പട്ടാളവും കച്ചിനുകളും റെജിമെന്റുകളും കവചിതവാഹനങ്ങളില്‍ റോന്തുചുറ്റി. ആയുധങ്ങളും വെടിക്കോപ്പുകളും നിറച്ച വാഹനങ്ങള്‍ തലങ്ങും വിലങ്ങും പാഞ്ഞു.


പട്ടാളത്തെ പേടിച്ച് ജനം കാടുകളിലും ഗുഹകളിലും ഓടിയൊളിച്ചു. അവിടേക്കും പട്ടാളം ഇരച്ചെത്തി. കണ്ടവരെയെല്ലാം വെടിവച്ചിട്ടു. കിട്ടിയവരെയെല്ലാം ജയിലില്‍ നിറച്ചു. ലഹളബാധിതപ്രദേശത്ത് നിന്ന് ഒട്ടേറെ നിരപരാധികളെക്കൂടി പട്ടാളം അറസ്റ്റ് ചെയ്തു. മാപ്പിളയാണേല്‍ ജയില്‍, അല്ലെങ്കില്‍ മരണം എന്നതായിരുന്നു അപ്രഖ്യാപിതനയം. നിരപരാധികള്‍ക്കു നല്‍കേണ്ടിവന്നതും കനത്തവില.
മാപ്പിളമാരെയും ആരാധനാലയങ്ങളെയും അപമാനിക്കാനും ഉന്മൂലനം ചെയ്യാനും സര്‍ക്കാര്‍ ഒരുമ്പെട്ടു. ജനങ്ങള്‍ തിരിച്ചടിച്ചു. പൊലിസ് സ്റ്റേഷനുകളാക്രമിച്ചു. സര്‍ക്കാര്‍ ഖജാനകള്‍ കൊള്ളയടിച്ചു. കോടതികളും രജിസ്റ്റര്‍ കച്ചേരികളും കയ്യേറി രേഖകള്‍ നശിപ്പിച്ചു.


ബ്രിട്ടീഷ് ഭരണം അവസാനിപ്പിച്ചു എന്നും സ്വരാജ്യം നേടിയെന്നും പലരും പ്രഖ്യാപിച്ചു. പട്ടാളവും മാപ്പിളമാരും തമ്മില്‍ ഒളിഞ്ഞും തെളിഞ്ഞുമുള്ള യുദ്ധങ്ങള്‍ അരങ്ങേറി. മാപ്പിളമാര്‍ ഒളിപ്പോരാണ് നടത്തിയത്. അവിടെയെല്ലാം പട്ടാളത്തിനു തിരിഞ്ഞോടേണ്ടി വന്നു. എന്നാല്‍ ഗറില്ലായുദ്ധതന്ത്രങ്ങളെ നേരിടാനായാണ് അസം- ബര്‍മ അതിര്‍ത്തികളില്‍ നിന്ന് ചിന്‍ കച്ചിന്‍ വിഭാഗക്കാരുടെ ബറ്റാലിയനും ഗൂര്‍ഖാ പട്ടാളവും മലബാറിലെത്തിയത്. ഇവര്‍ പട്ടാളത്തേക്കാള്‍ ഭീകരമായ രീതിയിലാണ് അക്രമങ്ങള്‍ അഴിച്ചുവിട്ടത്. യാതൊരു ദയാദാക്ഷിണ്യവുമില്ലാതെയായിരുന്നു പരാക്രമങ്ങള്‍.
തിരൂരങ്ങാടിയിലും പൂക്കോട്ടൂരും താനൂരും തിരൂരും താനാളൂരും പരപ്പനങ്ങാടിയിലും കോട്ടക്കലും നിലമ്പൂരും പാണ്ടിക്കാട്ടും അരീക്കോട്ടും എന്നുവേണ്ട ഏറനാട്ടിലും വള്ളുവനാട്ടിലും ലഹളകളില്ലാത്ത സ്ഥലങ്ങൡല്ലാതായി. 220 ഗ്രാമങ്ങളിലാണ് അക്രമം പടര്‍ന്നത്. പള്ളി വളയുക, നിസ്‌കരിക്കാനെത്തിച്ചേര്‍ന്നവരെ വെടിവച്ചുകൊല്ലുക.
അവിടെ നിന്നെല്ലാം ആളുകളെ കൂട്ടത്തോടെ പിടിച്ചുകൊണ്ടുവന്നു. ലോക്കപ്പും ജയിലുകളും നിറഞ്ഞു. പ്രത്യേക ക്യാംപുകള്‍ തുറന്നു. അവിടെ ലഹളക്കാരെ പാര്‍പ്പിച്ചു. പത്തന്‍പത് പേരെങ്കിലുമാകുമ്പോള്‍ കാലികളെ തെളിക്കുംപോലെ മലപ്പുറത്തേക്കും തിരൂരിലേക്കും നടത്തിക്കൊണ്ടുപോയി. അതിനിടെ ഓഗസ്റ്റും സെപ്റ്റംബറും ഒക്‌ടോബറും കടന്നുപോയി.
പെട്ടെന്നൊരു ദിവസം പൊട്ടിപുറപ്പെട്ടതല്ലല്ലോ ഈ സമരം. അതിന് ചോരയുടെ ചുവപ്പു പടര്‍ന്നത് ഇന്നലെയല്ലല്ലോ. നൂറ്റാണ്ടുകളുടെ പഴക്കമുണ്ട്. കണ്ണീരിന്റെ ഉപ്പു കുറുക്കാനുണ്ട്. ക്ഷമയുടെ സമുദ്രങ്ങള്‍ നീന്തിക്കയറിയവരുടെ കഥകള്‍ പറയാനുമുണ്ട്. ആരൊക്കെയായിരുന്നു അവര്‍. ഏതൊക്കെയായിരുന്നു ആ വഴികള്‍?

(അടുത്തലക്കം തുടരും)



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പട്ടാള നിയമം തിരിച്ചടിച്ചു; ദക്ഷിണ കൊറിയന്‍ പ്രസിഡന്റിനെ പുറത്താക്കി പാര്‍ലമെന്റ്

International
  •  18 minutes ago
No Image

ഭരണഘടനയല്ല, മനുസ്മൃതിയാണ് ബി.ജെ.പിയുടെ നിയമസംഹിത; യുവാക്കള്‍ വിരല്‍ മുറിച്ച ഏകലവ്യന്റെ അവസ്ഥയില്‍; രൂക്ഷവിമര്‍ശനവുമായി രാഹുല്‍

National
  •  an hour ago
No Image

വിഴിഞ്ഞം വയബിലിറ്റി ഗ്യാപ്പ് ഫണ്ട് ഗ്രാന്റ് ആയി നല്‍കാന്‍ ഇടപെടണം; പ്രധാനമന്ത്രിക്ക് കത്തയച്ച് മുഖ്യമന്ത്രി

Kerala
  •  2 hours ago
No Image

തമിഴ്‌നാട് കോണ്‍ഗ്രസ് മുതിര്‍ന്ന നേതാവ് ഇ.വി.കെ.എസ് ഇളങ്കോവന്‍ അന്തരിച്ചു

National
  •  2 hours ago
No Image

ആരാധനാലയ നിയമംനിലനില്‍ക്കെയാണ് ഇതെല്ലാം...; സംഘ്പരിവാര്‍ അവകാശവാദം ഉന്നയിക്കുന്ന ഇന്ത്യയിലെ മസ്ജിദുകള്‍

Trending
  •  2 hours ago
No Image

കേന്ദ്രസമീപനം നിരാശാജനകം; വയനാടിന് പാക്കേജ് വേണം; പാര്‍ലമെന്റ് വളപ്പില്‍ കേരളത്തിലെ എം.പിമാരുടെ പ്രതിഷേധം

Kerala
  •  3 hours ago
No Image

ഓപ്പണ്‍ എ.ഐയ്‌ക്കെതിരെ വെളിപ്പെടുത്തല്‍ നടത്തിയ മുന്‍ ജീവനക്കാരന്‍ മരിച്ച നിലയില്‍; ആത്മഹത്യയെന്ന് നിഗമനം

International
  •  3 hours ago
No Image

മംഗളവനം പക്ഷി സങ്കേതത്തിലെ ഗെയ്റ്റില്‍ ശരീരത്തില്‍ കമ്പി തുളഞ്ഞു കയറിയ നിലയില്‍ മൃതദേഹം കണ്ടെത്തി

Kerala
  •  5 hours ago
No Image

മുതിര്‍ന്ന ബി.ജെ.പി നേതാവ് എല്‍.കെ അദ്വാനിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

National
  •  5 hours ago
No Image

പി.വി അന്‍വര്‍ കോണ്‍ഗ്രസിലേക്ക്?; ഡല്‍ഹിയില്‍ കെ.സി വേണുഗോപാലുമായി കൂടിക്കാഴ്ച്ച

Kerala
  •  5 hours ago