വിദേശ പഠനം; കാനഡ പോയാല്‍ ഇറ്റലി; പഠിക്കാന്‍ പണം ഇങ്ങോട്ട് തരും; ഈ അഞ്ച് ഇറ്റാലിയന്‍ സ്‌കോളര്‍ഷിപ്പുകള്‍ നിങ്ങള്‍ക്കുള്ളതാണ്
വിദേശ പഠനം; കാനഡ പോയാല്‍ ഇറ്റലി; പഠിക്കാന്‍ പണം ഇങ്ങോട്ട് തരും; ഈ അഞ്ച് ഇറ്റാലിയന്‍ സ്‌കോളര്‍ഷിപ്പുകള്‍ നിങ്ങള്‍ക്കുള്ളതാണ്
ഉപരിപഠനത്തിനായി വിദേശ രാജ്യങ്ങളിലേക്ക് ചേക്കേറുന്ന ഇന്ത്യന്‍ വിദ്യാര്‍ഥികളുടെ എണ്ണത്തില്‍ ഈ വര്‍ഷം റെക്കോര്‍ഡ് വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്. ഇന്ത്യ വിടുന്നവരുടെ എണ്ണത്തില്‍ കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 72 ശതമാനത്തിന്റെ വര്‍ധനവാണ് 2023ല്‍ പ്രതീക്ഷിക്കപ്പെടുന്നത്. പക്ഷെ കുടിയേറ്റക്കാര്‍ക്ക് ആശാവഹമായ വാര്‍ത്തകളല്ല പല രാജ്യങ്ങളില്‍ നിന്നും പുറത്തുവരുന്നത്. യു.കെ, യു.എസ്.എ, കാനഡ തുടങ്ങിയ വമ്പന്‍ രാജ്യങ്ങളിലെല്ലാം കുടിയേറ്റ വിരുദ്ധ വികാരങ്ങള്‍ വ്യാപകമായിക്കൊണ്ടിരിക്കുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. കണക്കുകള്‍ പ്രകാരം ഏറ്റവും കൂടുതല്‍ ഇന്ത്യക്കാരുള്ള വിദേശ രാജ്യങ്ങളാണിവ.
ഇതോടെ ഉപരി പഠനത്തിനായി മറ്റ് രാജ്യങ്ങളിലെ സാധ്യതകള്‍ ഉപയോഗപ്പെടുത്തേണ്ട ഘട്ടമെത്തിയിരിക്കുന്നു. അയര്‍ലാന്റ്, ഇറ്റലി, നെതര്‍ലാന്റ്, പോര്‍ച്ചുഗല്‍ തുടങ്ങിയ യൂറോപ്യന്‍ രാജ്യങ്ങളും ദക്ഷിണ കൊറിയ, ജപ്പാന്‍, സിങ്കപ്പൂര്‍ തുടങ്ങിയ ഏഷ്യന്‍ രാജ്യങ്ങളും ന്യൂസിലാന്റിലുമൊക്ക വിദേശ പഠനത്തിന് അനന്ത സാധ്യതകളാണ് തുറന്നിടുന്നത്.
ഇറ്റലി
മാറുന്ന കാലത്ത് വിദേശ പഠനത്തിന് ഏറ്റവും കൂടുതല്‍ സാധ്യതകള്‍ തുറന്നിടുന്ന രാജ്യങ്ങളിലൊന്നാണ് ഇറ്റലി. കണക്കുകള്‍ പരിശോധിച്ചാല്‍ കഴിഞ്ഞ കുറച്ച് നാളുകളായി ഇറ്റലിയേക്കുള്ള ഇന്ത്യക്കാരുടെ കുടിയേറ്റത്തിലും വ്യാപകമായ വര്‍ധനവ് കാണാന്‍ സാധിക്കും. യൂണിവേഴ്‌സിറ്റി ഓഫ് ട്രെന്‍ഡോ, യൂണിവേഴ്‌സിറ്റി ഓഫ് മിലാന്‍, യൂണിവേഴ്‌സിറ്റി ഓഫ് പിസ, യൂണിവേഴ്‌സിറ്റി ഓഫ് ഫ്‌ളോറന്‍സ് തുടങ്ങി ലോക പ്രശസ്തമായ പല വിദ്യാഭ്യാസ സ്ഥാപനങ്ങളും ഇറ്റലിയിലുണ്ട്.
വിദേശത്തേക്ക് കടക്കുന്ന ഏതൊരു വിദ്യാര്‍ഥിയുടെയും സഹായത്തിനെത്തുന്നത് സ്‌കോളര്‍ഷിപ്പുകളാണ്. നമ്മുടെ നാടിനേക്കാള്‍ ഉയര്‍ന്ന കോഴ്‌സ് ഫീസുകളാണ് പല രാജ്യങ്ങളും വിദേശ വിദ്യാര്‍ഥികളില്‍ നിന്ന് ഈടാക്കുന്നത്. ഈ പ്രതിസന്ധി മറികടക്കാനായി സ്‌കോളര്‍ഷിപ്പുകളുടെ സഹായം നമ്മള്‍ തേടേണ്ടി വരും. ഇറ്റലിയിലാണെങ്കില്‍ വിദേശ വിദ്യാര്‍ഥികളെ പഠനത്തിന് സഹായിക്കുന്നതിനായി നിരവധി സ്‌കോളര്‍ഷിപ്പ് പദ്ധതികള്‍ നിലവിലുണ്ട്. അവയില്‍ പ്രധാനപ്പെട്ട അഞ്ചെണ്ണത്തിനെ നമുക്കൊന്ന് പരിചയപ്പെടാം.
ഇറ്റാലിയന്‍ ഗവണ്‍മെന്റ് സ്‌കോളര്‍ഷിപ്പ്
ഇറ്റലിയില്‍ പഠനം ആഗ്രഹിക്കുന്ന വിദേശ വിദ്യാര്‍ഥികള്‍ക്കായി ഇറ്റാലിയന്‍ സര്‍ക്കാര്‍ നേരിട്ട് നല്‍കുന്ന സ്‌കോളര്‍ഷിപ്പാണിത്. മാസ്റ്റേഴ്‌സ്, പിഎച്ച്ഡി കോഴ്‌സുകള്‍ക്ക് പ്രവേശനം നേടുന്ന വിദ്യാര്‍ഥികള്‍ക്കാണ് സ്‌കോളര്‍ഷിപ്പിന് അര്‍ഹതയുള്ളത്. മാസത്തില്‍ ഏകദേശം 900 യൂറോ (80,029 ഇന്ത്യന്‍ രൂപ) യാണ് ഈ ആനുകൂല്യത്തിലൂടെ വിദേശ വിദ്യാര്‍ഥികള്‍ക്ക് ലഭിക്കുക. നിങ്ങളുടെ ട്യൂഷന്‍ ഫീസ്, മെഡിക്കല്‍ ഇന്‍ഷുറന്‍സ് എന്നിവയും ഈ ആനുകൂല്യത്തിന് കീഴില്‍ ഉള്‍പ്പെടുന്നുണ്ട്.
Scuola normale Superiore Phd Scholarships
ഇറ്റലിയിലെ പ്രധാനപ്പെട്ട യൂണിവേഴ്‌സിറ്റികളിലൊന്നായ Scuola normale Superiore പഠനം നടത്തുന്ന വിദ്യാര്‍ഥികള്‍ക്ക് നല്‍കി വരുന്ന സ്‌കോളര്‍ഷിപ്പാണിത്. പദ്ധതിക്ക് കീഴില്‍ 75ലധികം പി.എച്ച്.ഡി സ്‌കോളര്‍ഷിപ്പുകളാണ് ഉള്‍പ്പെടുന്നത്. ഇറ്റാലിയന്‍ പൗരന്‍മാര്‍ക്കും വിദേശികള്‍ക്കും ഒരുപോലെ അപേക്ഷിക്കാവുന്ന സ്‌കോളര്‍ഷിപ്പാണിത്. നാല് വര്‍ഷമാണ് ആനുകൂല്യത്തിന്റെ കാലാവധി. പഠന കാലയളവില്‍ ഗവേഷണത്തിന് പുറമെ ട്യൂഷന്‍ ഫീ, യാത്രാച്ചെലവ്, താമസച്ചെലവ് എന്നിവയും സ്‌കോളര്‍ഷിപ്പില്‍ ഉള്‍പ്പെടുന്നുണ്ട്.
Arturo Falaschi Phd Fellowships
വിദേശ വിദ്യാര്‍ഥികള്‍ക്ക് പഠനത്തിന് സഹായിക്കുന്ന സ്‌കോളര്‍ഷിപ്പ് പദ്ധതിയാണിത്. രണ്ട് വര്‍ഷത്തേക്കാണ് ആനുകൂല്യം ലഭിക്കുകയെങ്കിലും ചില സാഹചര്യങ്ങളില്‍ ഒരു വര്‍ഷം കൂടി നീട്ടി നല്‍കാറുണ്ട്. സ്‌കോളര്‍ഷിപ്പിന് കീഴില്‍ ഹെല്‍ത്ത് ഇന്‍ഷുറന്‍സ്, ട്യൂഷന്‍ ഫീ എന്നിവ ഉള്‍പ്പെടും. കൂട്ടത്തില്‍ അഡീഷണല്‍ സ്റ്റൈപ്പന്റുകള്‍ക്കും വിദ്യാര്‍ഥികള്‍ക്ക് അര്‍ഹതയുണ്ട്.
Bocconi University scholarship
ഇറ്റലിയിലെ യൂണിവേഴ്‌സിറ്റികളില്‍ ബിരുദം-ബിരുദാനന്തര ബിരുദ കോഴ്‌സുകള്‍ക്ക് പ്രവേശനം ലഭിച്ച വിദേശ വിദ്യാര്‍ഥികള്‍ക്ക് നല്‍കുന്ന സ്‌കോളര്‍ഷിപ്പാണിത്. യു.ജി വിദ്യാര്‍ഥികള്‍ക്ക് വര്‍ഷത്തില്‍ 12000 യൂറോ (10,20,000 ഇന്ത്യന്‍ രൂപ)യാണ് സ്‌കോളര്‍ഷിപ്പ് അനുവദിക്കുന്നത്. മാസ്റ്റര്‍ കോഴ്‌സുകാര്‍ക്കായി 13000 യൂറോ (11,55,817 ഇന്ത്യന്‍ രൂപ) യും ലഭിക്കും. ഇതിന് പുറമെ താമസ സൗകര്യത്തിനുള്ള ആനുകൂല്യവും ലഭിക്കുന്നതാണ്.
University of Bologna Scholarship
ഇറ്റലിയിലെ Bologna യൂണിവേഴ്‌സിറ്റിയില്‍ ബിരുദ-ബിരുദാനന്തര കോഴ്‌സുകള്‍ക്ക് പ്രവേശനം ലഭിച്ച വിദേശ വിദ്യാര്‍ഥികള്‍ക്കായി നല്‍കി വരുന്ന സ്‌കോളര്‍ഷിപ്പാണിത്. വര്‍ഷത്തില്‍ 11000 യൂറോയാണ് സ്‌കോളര്‍ഷിപ്പ് തുക. കൂട്ടത്തില്‍ ട്യൂഷന്‍ ഫീസിനത്തിലും ഇളവുകളുണ്ടാവും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."