HOME
DETAILS
MAL
മന്ത്രിസഭാ തീരുമാനങ്ങള്‍ ലഭ്യമാക്കല്‍: പ്രതിപക്ഷനേതാവ് ഉപഹരജി നല്കി
backup
August 26 2016 | 00:08 AM
കൊച്ചി: മന്ത്രിസഭായോഗ തീരുമാനങ്ങള്‍ വിവരാവകാശ നിയമപ്രകാരം ലഭ്യമാക്കണമെന്ന സംസ്ഥാന വിവരാവകാശ കമ്മിഷന്റെ ഉത്തരവിനെതിരേ സര്‍ക്കാര്‍ നല്കിയ ഹരജിയില്‍ കക്ഷിചേരാന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഹൈക്കോടതിയില്‍ ഉപഹരജി നല്കി. 2016 ജനുവരി ഒന്നു മുതല്‍ മാര്‍ച്ച് 12 വരെയുള്ള കാലയളവിലെ (കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാരിന്റെ കാലത്തെ) മന്ത്രിസഭായോഗ തീരുമാനങ്ങള്‍ ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് വിവരാവകാശ പ്രവര്‍ത്തകനായ അഡ്വ. ഡി.ബി ബിനു നല്കിയ അപേക്ഷ സര്‍ക്കാര്‍ നിരസിച്ചിരുന്നു. തുടര്‍ന്ന് നല്കിയ അപ്പീലില്‍ പത്തു ദിവസത്തിനുള്ളില്‍ വിവരങ്ങള്‍ ലഭ്യമാക്കാന്‍ മുഖ്യ വിവരാവകാശ കമ്മിഷണര്‍ ഉത്തരവിട്ടിരുന്നു. ഇതിനെതിരേയാണ് സര്‍ക്കാര്‍ ഹൈക്കോടതിയെ സമീപിച്ചിട്ടുള്ളത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."