HOME
DETAILS

വേനൽക്കാലത്തിന് ഗുഡ് ബൈ; ഇനി ശൈത്യത്തിന്റെ നാളുകൾ, ഇന്ന് റെഡ്, യെല്ലോ അലർട്ടുകൾ

  
backup
September 23 2023 | 05:09 AM

uae-summer-ends-and-autumn-begins

വേനൽകാലത്തിന് ഗുഡ് ബൈ; ഇനി ശൈത്യത്തിന്റെ നാളുകൾ, ഇന്ന് റെഡ്, യെല്ലോ അലർട്ടുകൾ

അബുദാബി: കഴിഞ്ഞ രണ്ട് മാസക്കാലത്തോളമായി തുടരുന്ന കൊടും ചൂടിനോട് ഔദ്യോഗികമായി വിടപറഞ്ഞ് യുഎഇ. ഇന്നലെ വൈകീട്ടോടെ വേനൽക്കാലത്തിനോട് വിടപറഞ്ഞ രാജ്യത്ത് ഇനി തണുപ്പിന്റെ നാളുകളായിരിക്കും. ഔദ്യോഗികമായി ശൈത്യകാലം ഇന്ന് മുതലാണെങ്കിലും ഒക്ടോബർ രണ്ട് മുതലാകും രാജ്യം പൂർണമായി ശൈത്യകാലത്തേക്ക് എത്തുക. നാഷണൽ സെന്റർ ഓഫ് മെറ്റീരിയോളജിയുടെ കണക്ക് പ്രകാരം വരാനിരിക്കുന്ന ആഴ്‌ച നേരിയതോ ഭാഗികമായോ മേഘാവൃതമായ കാലാവസ്ഥ ഉള്ളതാകും. ചില ദിവസങ്ങളിൽ അതിരാവിലെ മൂടൽമഞ്ഞ് രൂപപ്പെടാനുള്ള സാധ്യതയുണ്ട്.

രാജ്യത്ത് ഇന്ന് നേരിയതോ മിതമായതോ ആയ കാറ്റ് വീശും. ചില സമയങ്ങളിൽ കാറ്റിന് ശക്തി കൂടാൻ സാധ്യതയുണ്ട്. പ്രത്യേകിച്ച് കിഴക്ക് ഭാഗത്തായിരിക്കും കാറ്റ് കൂടുതൽ ഉണ്ടാവുക. ഈ ഭാഗങ്ങളിൽ പൊടിക്കാറ്റിന് സാധ്യതയുണ്ട്. രാവിലെയും രാത്രിയും കനത്ത മഞ്ഞിന് സാധ്യതയുള്ളതിനാൽ റെഡ്, യെല്ലോ ഫോഗ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

കനത്ത മൂടൽമഞ്ഞിൽ കാഴ്ച പരിമിതമായിരിക്കുമെന്നതിനാൽ ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദേശം നൽകിയിട്ടുണ്ട്. ചില ആഭ്യന്തര, തീരപ്രദേശങ്ങളിൽ പ്രത്യേകിച്ച് പടിഞ്ഞാറ് ഭാഗത്തേക്ക് പുലർച്ചെ 2 മുതൽ രാവിലെ 8.30 വരെ കനത്ത മഞ്ഞുണ്ടാകാനുള്ള സാധ്യതയുണ്ട്.

എന്നാൽ പകൽ സമയങ്ങളിൽ ചില തീരപ്രദേശങ്ങളിൽ താപനില ഉയരാൻ സാധ്യതയുണ്ട്. 47 ഡിഗ്രി സെൽഷ്യസ് വരെ ഉയർന്നേക്കാം. അബുദാബിയിലും ദുബായിലും 44 ഡിഗ്രി സെൽഷ്യസായി ഉയരും. രണ്ടിടത്തും കുറഞ്ഞ താപനില 30 ഡിഗ്രി സെൽഷ്യസും പർവതപ്രദേശങ്ങളിൽ 23 ഡിഗ്രി സെൽഷ്യസും വരെയാകാം.

ഇന്ന് രാത്രിയിലും ഞായറാഴ്ച രാവിലെയും ഈർപ്പമുള്ളതായിരിക്കും അന്തരീക്ഷം. അറേബ്യൻ ഗൾഫിലും ഒമാൻ കടലിലും കടലിൽ സ്ഥിതി നേരിയ തോതിൽ ആയിരിക്കും.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഭോപ്പാലില്‍ വന്‍ ലഹരിവേട്ട; 1800 കോടി രൂപ വിലമതിക്കുന്ന ലഹരിമരുന്ന് പിടികൂടി, രണ്ട് പേര്‍ അറസ്റ്റില്‍

National
  •  2 months ago
No Image

'എട മോനെ ഇത് വേറെ പാര്‍ട്ടിയാണ്, പോയി തരത്തില്‍ കളിക്ക് !'; അന്‍വറിനെതിരെ പോസ്റ്റുമായി മുഖ്യമന്ത്രിയുടെ പ്രസ് സെക്രട്ടറി

Kerala
  •  2 months ago
No Image

തൃശൂര്‍ എടിഎം കവര്‍ച്ച; നിര്‍ണായക തൊണ്ടിമുതലുകള്‍ പുഴയില്‍ നിന്ന് കണ്ടെത്തി

Kerala
  •  2 months ago
No Image

സി.പി.എമ്മിനെ പിണക്കാനാവില്ല; അന്‍വറിന്റെ ഡി.എം.കെയുമായുള്ള സഖ്യസാധ്യത അടയുന്നു? 

Kerala
  •  2 months ago
No Image

സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യത; മൂന്ന് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

Kerala
  •  2 months ago
No Image

വോട്ടെണ്ണും മുമ്പ് കശ്മീര്‍ സഭയിലേക്ക് അഞ്ചംഗങ്ങളെ നാമ നിര്‍ദ്ദേശം ചെയ്യാനുള്ള തിരക്കിട്ട നീക്കവുമായി ഗവര്‍ണര്‍?; ശക്തമായി എതിര്‍ത്ത് ഇന്‍ഡ്യാ സഖ്യം 

National
  •  2 months ago
No Image

48-ാമത് വയലാര്‍ പുരസ്‌കാരം അശോകന്‍ ചരുവിലിന്

Kerala
  •  2 months ago
No Image

എ.ഡി.ജി.പിക്കെതിരായ റിപ്പോര്‍ട്ട് മുഖ്യമന്ത്രിക്ക് കൈമാറി; ക്ലിഫ് ഹൗസില്‍ തിരക്കിട്ട ചര്‍ച്ചകള്‍

Kerala
  •  2 months ago
No Image

'കരിപ്പൂരില്‍ സ്വര്‍ണ്ണക്കടത്തില്‍ പിടികൂടപ്പെടുന്നവരില്‍ മഹാഭൂരിപക്ഷവും മുസ്‌ലിം സമുദായത്തില്‍ പെടുന്നവര്‍'  വിവാദ പരാമര്‍ശവുമായി വീണ്ടും കെ.ടി ജലീല്‍ 

Kerala
  •  2 months ago
No Image

ഇസ്‌റാഈലിനുള്ള ആയുധകയറ്റുമതി നിര്‍ത്തിവെച്ച് ഫ്രാന്‍സ്; നടപടിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി നെതന്യാഹു

International
  •  2 months ago