ഇതുവരെ നല്‍കിയത് രണ്ടു കോടിയിലധികം ഡോസ് വാക്സിന്
1.41 കോടി പേര്‍ക്ക് ആദ്യ ഡോസും 60.49 ലക്ഷം പേര്‍ക്ക് രണ്ടാം ഡോസും നല്കി
തിരുവനന്തപുരം: സംസ്ഥാനത്ത് ഒന്നും രണ്ടും ഡോസ് ചേര്‍ത്ത് ആകെ 2.01 കോടി (2,01,39,113) പേര്‍ക്ക് വാക്സിന് നല്‍കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. 1,40,89,658 പേര്‍ക്ക് ഒന്നാം ഡോസും 60,49,455 പേര്‍ക്ക് രണ്ടാം ഡോസും നല്കി. ഇതോടെ സംസ്ഥാനത്ത് 40.14 ശതമാനം പേര്‍ക്ക് ഒന്നാം ഡോസും 17.23 ശതമാനം പേര്‍ക്ക് രണ്ടാം ഡോസ് വാക്സിനും ലഭിച്ചു. 18 വയസിന് മുകളിലുള്ള 52 ശതമാനം പേര്‍ക്ക് ഒന്നാം ഡോസും 23 ശതമാനം പേര്‍ക്ക് രണ്ടാം ഡോസും നല്‍കിയിട്ടുണ്ട്. 45 വയസിന് മുകളിലുള്ള 79 ശതമാനം പേര്‍ക്ക് (89,98,405) ഒന്നാം ഡോസും 42 ശതമാനം പേര്‍ക്ക് (47,44,870) രണ്ടാം ഡോസും ലഭിച്ചു.
സംസ്ഥാനത്ത് ഇന്നലെ നാല് ലക്ഷം ഡോസ് വാക്സിന് കൂടി ലഭ്യമായിട്ടുണ്ട്. തിരുവനന്തപുരത്ത് 1,35,440 ഡോസ്, എറണാകുളം-1,57,460, കോഴിക്കോട് 1,07,100 ഡോസ് എന്നിങ്ങനെ കോവിഷീല്‍ഡ് വാക്സിനാണ് ലഭ്യമായത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."