ഗ്ലോബൽ വില്ലേജ് വിഐപി പാസ് ബുക്കിംഗ് ആരംഭിച്ചു; 28,000 ദിർഹം സമ്മാനം നേടാൻ അവസരം; എങ്ങിനെ ടിക്കറ്റ് വാങ്ങാം
ഗ്ലോബൽ വില്ലേജ് വിഐപി പാസ് ബുക്കിംഗ് ആരംഭിച്ചു; 28,000 ദിർഹം സമ്മാനം നേടാൻ അവസരം; എങ്ങിനെ ടിക്കറ്റ് വാങ്ങാം
ദുബൈ: കാത്തിരിപ്പുകൾക്കൊടുവിൽ ഗ്ലോബൽ വില്ലേജിന്റെ 28-ാം സീസൺ വിഐപി ടിക്കറ്റുകളുടെ വിൽപന ആരംഭിച്ചു. സെപ്റ്റംബർ 23 ശനിയാഴ്ച രാവിലെ 10 മണി മുതൽ ടിക്കറ്റുകൾ മുൻകൂട്ടി ബുക്ക് ചെയ്യാവുന്നതാണ്. റിസർവേഷനായി പരിമിതമായ എണ്ണം വിഐപി പായ്ക്കുകൾ മാത്രമേ ലഭ്യമാകൂ. വിർജിൻ മെഗാസ്റ്റോർ ടിക്കറ്റ് വെബ്സൈറ്റ് വഴി റിസർവേഷനുകൾ നടത്താം.
ഒരു ഭാഗ്യശാലിയായ വിഐപി പായ്ക്ക് വാങ്ങുന്നയാൾക്ക് ഒരു മെഗാ സമ്മാനം നേടാനുള്ള അവസരമുണ്ട്. ഗ്ലോബൽ വില്ലേജ് 28-ാം സീസണിന്റെ സ്മരണാർത്ഥം 28,000 ദിർഹം വിലമതിക്കുന്ന ഒരു ചെക്ക് ആയിരിക്കും ബമ്പർ സമ്മാനമായി ലഭിക്കുക. വിഐപി പാക്കുകളുടെ ഔദ്യോഗിക വിൽപ്പന സെപ്റ്റംബർ 30-ന് ആരംഭിക്കും. വിഐപി പായ്ക്കുകൾ മുൻകൂട്ടി ബുക്ക് ചെയ്യുന്നത് സന്ദർശകർക്ക് 2023 സെപ്റ്റംബർ 30-ന് നടക്കുന്ന പൊതു വിൽപ്പനയ്ക്ക് 24 മണിക്കൂർ മുമ്പ് സെപ്റ്റംബർ 29-ന് വാങ്ങാനുള്ള അവസരം നൽകും.
അതിഥികൾക്ക് ഡയമണ്ട്, പ്ലാറ്റിനം, ഗോൾഡ് അല്ലെങ്കിൽ സിൽവർ വിഐപി പായ്ക്കുകൾ തിരഞ്ഞെടുക്കാം. എല്ലാ പാക്കുകളിലും വിഐപി എൻട്രി ടിക്കറ്റുകൾ, പാർക്കിംഗ് പ്രത്യേകാവകാശങ്ങൾ, റിപ്ലീസ് ബിലീവ് ഇറ്റ് ആർ നോട്ട്!, സൈബർ സിറ്റി സ്റ്റണ്ട് ഷോ, കാർണിവൽ, ഒന്നിലധികം ഗ്ലോബൽ വില്ലേജ് ആകർഷണങ്ങളിൽ ഉപയോഗിക്കാവുന്ന വണ്ടർ പാസുകൾ എന്നിവ ഉൾപ്പെടുന്നു.
ഈ സീസണിൽ, 7000 ദിർഹം വിലവരുന്ന 30 ഡയമണ്ട് വിഐപി പായ്ക്കുകൾ മാത്രമാണുള്ളത്. പ്ലാറ്റിനം പായ്ക്കുകൾ 2950 ദിർഹത്തിന് വാങ്ങാം, ഗോൾഡ് പാക്കിന് 2250 ദിർഹം, സിൽവർ പാക്കുകൾക്ക് 1750 ദിർഹം എന്നിങ്ങനെയാണ് വില.
സാധുവായ എമിറേറ്റ്‌സ് ഐഡിയുള്ളതും 18 വയസോ അതിൽ കൂടുതലോ പ്രായമുള്ളതുമായ ഉപഭോക്താക്കൾക്ക് വിഐപി പായ്ക്കുകൾ വാങ്ങാൻ അർഹതയുണ്ട്.
ഗ്ലോബൽ വില്ലേജ് വിഐപി പാസുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ അറിയാൻ ക്ലിക്ക് ചെയ്യൂ: ദുബൈ ഗ്ലോബൽ വില്ലേജ് ഒരുങ്ങുന്നു; വിഐപി പാസുകൾ വാങ്ങാം, ഓഫറുകളും കിഴിവുകളും പ്രഖ്യാപിച്ചു
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."