HOME
DETAILS

ഷീ ജിൻപിങ് അമരത്തേക്ക് വീണ്ടും

  
backup
October 12 2022 | 19:10 PM

%e0%b4%b7%e0%b5%80-%e0%b4%9c%e0%b4%bf%e0%b5%bb%e0%b4%aa%e0%b4%bf%e0%b4%99%e0%b5%8d-%e0%b4%85%e0%b4%ae%e0%b4%b0%e0%b4%a4%e0%b5%8d%e0%b4%a4%e0%b5%87%e0%b4%95%e0%b5%8d%e0%b4%95%e0%b5%8d-%e0%b4%b5


ബെയ്ജിങ് • ഷീ ജിൻ പിങ് വീണ്ടും ചൈനയുടെ പ്രസിഡന്റാകുമെന്ന് റിപ്പോർട്ടുകൾ. അഞ്ചു വർഷത്തെ ഭരണം കൂടി ഷീ ജിൻ പിങ്ങിന് ലഭിക്കുമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. 1970 ൽ മാവോസേതൂങ്ങിന് ശേഷം ചൈനയിലെ ശക്തനായ ഭരണാധികാരിയാണ് ജിൻപിങ്. 69 കാരനായ ജിൻപിങ് വരുന്ന പാർട്ടി കോൺഗ്രസിന് ശേഷമാണ് വീണ്ടും നേതാവായി തെരഞ്ഞെടുക്കപ്പെടുക. പ്രസിഡന്റ് പദത്തിൽ തുടരാൻ രണ്ടുവട്ടം മാത്രമേ കഴിയൂ എന്ന നിബന്ധന 2018ൽ ഷീ ജിൻപിങ് എടുത്തുകളഞ്ഞിരുന്നു. വരുന്ന ഒക്ടോബർ 16 നാണ് പാർട്ടി കോൺഗ്രസ് തുടങ്ങുക. ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടിയുടെ ചരിത്രത്തിൽ സുപ്രധാന പാർട്ടി കോൺഗ്രസ് ആണ് വരാനിരിക്കുന്നതെന്ന് മാധ്യമങ്ങൾ പറയുന്നു. നിലവിൽ കമ്യൂണിസ്റ്റ് പാർട്ടി ജനറൽ സെക്രട്ടറിയും ചൈനയുടെ പ്രസിഡന്റും സൈന്യത്തിന്റെ ചുമതലയുള്ള സെൻട്രൽ മിലിറ്ററി കമ്മിഷൻ മേധാവിയുമാണ് ഷീ. ചൈനയിലെ പരമോന്നത നേതാവാണെന്ന് ചുരുക്കം. പാർട്ടിയുടെയും സൈന്യത്തിന്റെയും രാജ്യത്തിൻ്റെയും തലപ്പത്ത് എത്തിയ ഷീയുടെ മുന്നോട്ടുള്ള പ്രയാണത്തിന് പാർട്ടി കോൺഗ്രസ് നിർണായകമാണ്.


ടിയാനൻമെൻ ചത്വര ഗ്രേറ്റ് ഹാളിൽ നടക്കുന്ന പാർട്ടി കോൺഗ്രസിൽ 2,300 പ്രതിനിധികളാണ് പങ്കെടുക്കുക. ഇതിൽ 200 പേർ പാർട്ടി കേന്ദ്ര കമ്മിറ്റിയിലേക്ക് തെരഞ്ഞെടുക്കപ്പെടും. 170 പേർ മറ്റ് അംഗങ്ങളായും തെരഞ്ഞെടുക്കപ്പെടും. കേന്ദ്ര കമ്മിറ്റിയിൽ നിന്ന് 25 പേരെ പോളിറ്റ് ബ്യൂറോയിലേക്ക് തെരഞ്ഞെടുക്കും. പോളിറ്റ് ബ്യൂറോയാണ് സ്ഥിരം സമിതിയിലേക്ക് അംഗങ്ങളെ തെരഞ്ഞെടുക്കുക. ഈ സമിതിയിൽ ഏഴ് അംഗങ്ങളാണുണ്ടാകുക. ഷീ ജിൻപിങ് ഉൾപ്പെടെ ഏഴു പേരാണ് നിലവിൽ പോളിറ്റ് ബ്യൂറോ സ്ഥിരം സമിതിയിൽ ഉള്ളത്. ഇവരാണ് ചൈനയിലെ ഏറ്റവും മുതിർന്ന ഉദ്യോഗസ്ഥരും നേതാക്കളും. പ്രസിഡന്റ്, വൈസ് പ്രസിഡന്റ്, പ്രധാനമന്ത്രി, രാഷ്ടീയ നയവക്താവ്, നാഷനൽ പീപ്പിൾസ് കോൺഗ്രസ് ചെയർമാൻ, അഴിമതി വിരുദ്ധ വിഭാഗം തലവൻ, രാഷ്ട്രീയ ഉപദേഷ്ടാവ് എന്നിവരാണിവർ.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പത്തനംതിട്ടയിൽ നഴ്സിംഗ് വിദ്യാർത്ഥിനി ഹോസ്റ്റൽ കെട്ടിടത്തിന് മുകളിൽ നിന്ന് വീണ് മരിച്ചു

Kerala
  •  a month ago
No Image

കറന്റ് അഫയേഴ്സ്-15-11-2024

PSC/UPSC
  •  a month ago
No Image

രാജ്യതലസ്ഥാനത്ത് 900 കോടിയുടെ വൻ ലഹരിവേട്ട

National
  •  a month ago
No Image

വിദേശത്ത് ജോലി വാഗ്ദാനം നൽകി തട്ടിയത് ലക്ഷങ്ങൾ; അമ്മയും മകളും അടക്കം 3 പിടിയിൽ

Kerala
  •  a month ago
No Image

യുഎഇയില്‍ മത്സ്യവില കുത്തനെ കുറഞ്ഞു 

uae
  •  a month ago
No Image

നിങ്ങൾ ഡയറ്റിലാണോ എങ്കിൽ ആന്‍റിഓക്സിഡന്‍റുകള്‍ ലഭിക്കാന്‍ ഈ പഴങ്ങള്‍ ഭക്ഷണത്തിൽ ഉൾപ്പെടുത്തു

Health
  •  a month ago
No Image

മലപ്പുറത്ത് കനത്ത മഴ, നിലമ്പൂരിൽ 4 മണിക്കൂറിൽ പെയ്തത് 99 എംഎം മഴ,ജില്ലയിൽ വരും മണിക്കൂറിലും മഴ തുടരും

Kerala
  •  a month ago
No Image

ഹരിദ്വാറിൽ വിവാഹ സംഘം സ‍ഞ്ചരിച്ചിരുന്ന വാഹനം ഡിവൈഡറില്‍ ഇടിച്ച് മറിഞ്ഞു; നാല് മരണം

National
  •  a month ago
No Image

മുപ്പതാം ദുബൈ ഷോപ്പിംഗ് ഫെസ്റ്റിവൽ ഡിസംബര്‍ 6ന് ആരംഭിക്കും

uae
  •  a month ago
No Image

പാലക്കാട് കോങ്ങാടിൽ സ്വകാര്യ ബസ് മറിഞ്ഞ് അപകടം; നിരവധി പേര്‍ക്ക് പരിക്ക്

Kerala
  •  a month ago