ന്യൂനപക്ഷ-പിന്നോക്ക വിരുദ്ധ നീക്കങ്ങള്‍ക്കെതിരേ പോരാട്ടം ശക്തിപ്പെടുത്തും: മുസ്‌ലിം ലീഗ്
കോഴിക്കോട്: കേന്ദ്ര, സംസ്ഥാന ഭരണകൂടങ്ങളുടെ ന്യൂനപക്ഷ-പിന്നോക്ക വിരുദ്ധ നീക്കങ്ങള്‍ക്കെതിരേ പോരാട്ടം ശക്തിപ്പെടുത്താന്‍ മുസ്‌ലിം ലീഗ് സംസ്ഥാന ഭാരവാഹികളുടെയും നിയമസഭാ പാര്‍ട്ടിയുടെയും സംയുക്തയോഗം തീരുമാനിച്ചു. സച്ചാര്‍ സമിതി റിപ്പോര്‍ട്ട് അട്ടിമറിച്ചും സംവരണങ്ങളില്‍ വെള്ളംചേര്‍ത്തും ജനങ്ങളെ ഭിന്നിപ്പിച്ചും അഴിമതിയും കെടുകാര്യസ്ഥതയും മറച്ചുവയ്ക്കാനുള്ള ശ്രമം ജനങ്ങളെ ബോധ്യപ്പെടുത്തുമെന്നും ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി, പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍, പി.എം.എ സലാം, കെ.പി.എ മജീദ് പറഞ്ഞു.
യു.ഡി.എഫിന്റെയും മുസ്‌ലിം ലീഗിന്റെയും തെരഞ്ഞെടുപ്പ് ജയപരാജയങ്ങള്‍ വിശദമായി ചര്‍ച്ച ചെയ്ത യോഗം വൈകാതെ ചേരുന്ന സംസ്ഥാന പ്രവര്‍ത്തക സമിതിയിലെ കൂടുതല്‍ ചര്‍ച്ചകള്‍ക്കുശേഷം തീരുമാനങ്ങള്‍ കൈക്കൊള്ളും. ഇന്നലെ ചേര്‍ന്ന യോഗത്തിലെ നിര്‍ദേശങ്ങള്‍ ക്രോഡീകരിച്ച് സമര്‍പ്പിക്കാന്‍ പി.എം.എ സലാം, കെ.പി.എ മജീദ്, കെ. കുട്ടി അഹമ്മദ് കുട്ടി, കെ.എം ഷാജി, ആബിദ് ഹുസൈന്‍ തങ്ങള്‍, അഡ്വ.എന്‍ ഷംസുദ്ദീന്‍, അബ്ദുറഹിമാന്‍ രണ്ടത്താണി, സി.പി ചെറിയ മുഹമ്മദ്, പി.എം സാദിഖലി, പി.കെ ഫിറോസ് എന്നിവരെ ഉപസമിതിയായി നിയമിച്ചു.
രണ്ടുമാസത്തെ സംസ്ഥാന സര്‍ക്കാരിന്റെ പ്രവര്‍ത്തനം നിരാശാജനകമാണെന്നും ഭരണപരാജയം ഉയര്‍ത്തിക്കാണിക്കുന്നതില്‍ യു.ഡി.എഫിന്റെ പ്രവര്‍ത്തനം മികച്ചതാണെന്നും യോഗം വിലയിരുത്തി. കൊവിഡ് പ്രതിരോധം കാര്യക്ഷമമാക്കാനും കെടുതികള്‍ അനുഭവിക്കുന്നവര്‍ക്ക് ആശ്വാസം പകരുന്ന പദ്ധതികള്‍ നടപ്പാക്കാനും യോഗം ആവശ്യപ്പെട്ടു. ലീഗ് ഹൗസില്‍ ചേര്‍ന്ന യോഗത്തില്‍ സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളുടെ നിര്‍ദേശപ്രകാരം സാദിഖലി ശിഹാബ് തങ്ങള്‍ അധ്യക്ഷനായി.
ഓര്‍ഗനൈസിങ് സെക്രട്ടറി ഇ.ടി മുഹമ്മദ് ബഷീര്‍, ട്രഷറര്‍ പി.വി അബ്ദുല്‍ വഹാബ്, ഡോ.എം.കെ മുനീര്‍, മുനവ്വറലി ശിഹാബ് തങ്ങള്‍, എം.സി മായിന്‍ ഹാജി, വി.കെ അബ്ദുല്‍ ഖാദര്‍ മൗലവി, കെ. കുട്ടി അഹമ്മദ് കുട്ടി, ടി.എം സലീം, ടി.പി.എം സാഹിര്‍, സി.പി ബാവ ഹാജി, കെ.എം ഷാജി, അഡ്വ.എം ഷംസുദ്ദീന്‍, ആബിദ് ഹുസൈന്‍ തങ്ങള്‍, അബ്ദുറഹിമാന്‍ രണ്ടത്താണി, കെ.എസ് ഹംസ, ബീമാപള്ളി റഷീദ്, അബ്ദുറഹിമാന്‍ കല്ലായി, കെ.ഇ അബ്ദുറഹിമാന്‍, പി.എം സാദിഖലി, സി.എച്ച് റഷീദ്, സി.പി ചെറിയ മുഹമ്മദ്, അബ്ദുറഹിമാന്‍ കല്ലായി, ഷാഫി ചാലിയം, പി.കെ ഫിറോസ്, പി. അബ്ദുല്‍ ഹമീദ്, നജീബ് കാന്തപുരം, മഞ്ഞളാംകുഴി അലി, പി.കെ ബഷീര്‍, കുറുക്കോളി മൊയ്തീന്‍, ടി.വി ഇബ്രാഹീം, യു.എ ലത്തീഫ് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."