കരണ്ട് ബില്ല് തലവേദനയുണ്ടാക്കുന്നുണ്ടോ? ബള്‍ബൊന്ന് മാറ്റി നോക്കൂ; പരിഹാരവുമായി കെ.എസ്.ഇ.ബി
കരണ്ട് ബില്ല് തലവേദനയുണ്ടാക്കുന്നുണ്ടോ? ബള്‍ബൊന്ന് മാറ്റി നോക്കൂ; പരിഹാരവുമായി കെ.എസ്.ഇ.ബി
അടിക്കടി കൂടുന്ന കരണ്ട് ബില്ലില്‍ പൊറുതി മുട്ടുന്നവരാണോ നിങ്ങള്‍, എങ്ങനെ കരണ്ട് ബില്ല് കുറയ്ക്കുമെന്ന് ആലോചിച്ച് ടെന്‍ഷനിലാണോ? നിങ്ങളെ സഹായിക്കാനാണ് നമ്മുടെ സ്വന്തം കെ.എസ്.ഇ.ബി രംഗത്തെത്തിയിരിക്കുന്നത്. വൈദ്യുതി ഉപയോഗം കുറക്കുന്നതാണ് കരണ്ട് ബില്ല് കുറയ്ക്കാനുള്ള ഏകമാര്‍ഗം. ഇതിനായി ഫാന്‍, ഫ്രിഡ്ജ്, ടി.വി മുതലായ ഉപകരണങ്ങള്‍ കുറഞ്ഞ വൈദ്യുതി ഉപയോഗിച്ച് പ്രവര്‍ത്തിപ്പിക്കുന്നതിനെ കുറിച്ച് കെ.എസ്.ഇ.ബി തങ്ങളുടെ ഫെയ്‌സ്ബുക്ക് പേജിലൂടെ നിരന്തരമായി മുന്നറിയിപ്പ് നല്‍കാറുണ്ട്.
ഇതിന്റെ തുടര്‍ച്ചയെന്നോണം വൈദ്യുതി ലാഭിക്കാനായി ബള്‍ബുകള്‍ ഉപയോഗിക്കേണ്ട രീതിയെ കുറിച്ചുള്ള നിര്‍ദേശങ്ങളുമായാണ് കെ.എസ്.ഇ.ബി ഇപ്പോള്‍ രംഗത്തെത്തിയിരിക്കുന്നത്. വൈദ്യുതി ഉപയോഗം കുറക്കാന്‍ എല്‍.ഇ.ഡി ബള്‍ബുകള്‍ പ്രോത്സാഹിപ്പിക്കാനാണ് പുതിയ നിര്‍ദേശം. എല്‍.ഇ.ഡി ബള്‍ബുകള്‍ക്ക് സാധാരണ ബള്‍ബുകളേക്കാള്‍ അഞ്ചില്‍ ഒന്ന് കുറച്ച് വൈദ്യുതി മാത്രമാണ് ആവശ്യമായി വരുന്നതെന്നും കെ.എസ്.ഇ.ബി മുന്നറിയിപ്പ് നല്‍കുന്നു. മാത്രമല്ല ഫഌറസെന്റ് ട്യൂബ് ലൈറ്റ്, സി.എഫ്.എല്‍ ബള്‍ബുകള്‍ക്ക് പകരം എല്‍.ഇ.ഡി ട്യൂബ് ലൈറ്റും, എല്‍.ഇ.ഡി ബള്‍ബുകളും ഉപയോഗിച്ചാല്‍ വൈദ്യുതി ബില്ല് പകുതിയായി കുറയ്ക്കാമെന്നുമാണ് കെ.എസ്.ഇ.ബിയുടെ നിര്‍ദേശം.
കുറിപ്പിന്റെ പൂര്‍ണ്ണരൂപം
'സാധാരണ ബള്‍ബുകള്‍ക്ക് പകരം എല്‍ഇഡി ബള്‍ബുകള്‍ ഉപയോഗിച്ചാല്‍ വൈദ്യുതി ഉപയോഗം അഞ്ചില്‍ ഒന്നായും ഫ്‌ലൂറസെന്റ് ട്യൂബ് ലൈറ്റ്, സി എഫ് എല്‍ എന്നിവയ്ക്ക് പകരം എല്‍ഇഡി ട്യൂബ് ലൈറ്റ്, എല്‍ഇഡി ബള്‍ബുകള്‍ എന്നിവ ഉപയോഗിച്ചാല്‍ വൈദ്യുതി ഉപയോഗം പകുതിയായും കുറയ്ക്കാനാകും.
എല്‍ ഇ ഡി വിളക്കുകള്‍ക്ക് സാധാരണ ബള്‍ബുകളെ അപേക്ഷിച്ച് ആയുസ്സും വളരെ കൂടുതലാണ്.'
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."