HOME
DETAILS
MAL
പറക്കും കാറും ബൈക്കുമായി ദുബൈ ജൈടെക്‌സ് മേള: നാളെ സമാപനം
backup
October 13 2022 | 05:10 AM
ദുബൈ: ലോകത്തിലെ ഏറ്റവും സമ്പന്ന നഗരങ്ങളില്‍ പെട്ട ദുബൈയില്‍ അധികം വൈകാതെ പറക്കും കാറുകളെത്തും. ഭാവിയുടെ വാഹനങ്ങളെന്ന വിശേഷിപ്പിച്ച് ദുബൈ വേള്‍ഡ് ട്രേഡ് സെന്ററില്‍ നടക്കുന്ന ജൈടെക്‌സില്‍ പ്രദര്‍ശനത്തിനെത്തിയിരിക്കയാണ് ഇവ. കാഴ്ചക്കാര്‍ക്ക് അത്ഭുതവും സാങ്കേതിക മികവില്‍ മുന്നിട്ടും നില്‍ക്കുന്ന ഈ പറക്കും വാഹനങ്ങള്‍ 2025 ഓടെ ദുബൈയില്‍ ഉപയോഗത്തിലെത്തുമെന്നാണ് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. ജൈടെക്‌സിന്റെ ഇത്തിസലാത്തിന്റെ പവലിയനിലാണ് ഇവ പ്രദര്‍ശിപ്പിച്ചിരിക്കുന്നത്. ഡ്രൈവറില്ലാത്ത കാറും ഇവിടെ സന്ദര്‍ശകരെ ആകര്‍ഷിക്കുന്നുണ്ട്.
ഫിക്ഷന്‍ സിനിമകളില്‍ മാത്രം കണ്ട് പരിചയിച്ച പറക്കും വാഹനങ്ങളെ നേരില്‍ കണ്ട അനുഭൂതിയിലാണ് പലരും. ഒരു ചെറിയ ഹെലികോപ്റ്ററിന്റെ മാതൃകയിലുള്ള പറക്കും കാറില്‍ രണ്ട് പേര്‍ക്കാണ് സഞ്ചരിക്കാന്‍ കഴിയുക. ഹെലികോപ്റ്ററുകളെ പോലെ കുത്തനെ പറന്നുയരാനും ലാന്‍ഡ് ചെയ്യാനും എക്‌സ് ടു എന്ന ഈ ഫ്‌ളൈയിങ് കാറിന് സാധിക്കും.
രണ്ട് മൂന്നു വര്‍ഷത്തിനകം ഇവ വിപണിയിലെത്തിക്കാനാണ് ശ്രമം. ജപ്പാനില്‍ നിന്നാണ് പറക്കും ബൈക്ക് എത്തിയത്. പെട്രോളും ബാറ്ററിയും ഉപയോഗിച്ച് പ്രവര്‍ത്തിപ്പിക്കാനാകുമെന്നതാണ് ഇതിന്റെ പ്രത്യേകത. ആറരക്കോടിയോളം രൂപയാണ് ഈ സൂപ്പര്‍ ബൈക്കിന്റെ വില.
ലോകത്തിലെ ഏററവും വലിയ ടെക്നോളജി എക്സിബിഷനുകളില്‍ ഒന്നാണ് ദുബൈ ജൈടെക്സ് ഗ്ലോബല്‍. വേള്‍ഡ് ട്രേഡ് സെന്ററില്‍ ആരംഭിച്ച സാങ്കേതികവിദ്യാ പ്രദര്‍ശനത്തില്‍ വിവിധ രാജ്യങ്ങളില്‍ നിന്നായി അയ്യായിരത്തോളം സ്ഥാപനങ്ങള്‍ പങ്കെടുക്കുന്നുണ്ട്.
20 ലക്ഷം ചതുരശ്ര അടി സ്ഥലത്ത് 26 ഹാളുകളിലായി വ്യാപിച്ചു കിടക്കുന്ന മേളയില്‍ ലോകത്തിന്റെ 90 രാജ്യങ്ങളില്‍ നിന്നായി എത്തുന്ന കമ്പനികളാണ് പങ്കെടുക്കുന്നത്. എല്ലാ കമ്പനികളും 100 കോടി ഡോളറിലേറെ മൂല്യമുള്ളവയാണ്.
എന്റര്‍ ദി നെക്സ്റ്റ് ഡിജിറ്റല്‍ യൂണിവേഴ്സ്', അടുത്ത ഡിജിറ്റല്‍ ലോകത്തേക്ക് പ്രവേശിക്കൂ എന്ന പ്രമേയത്തിലാണ് ഇത്തവണ ജൈടെക്സ് ഗ്ലോബല്‍ നടന്നത്.ഒക്ടോബര്‍ 14 ന് മേള സമാപിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."