HOME
DETAILS

കെ.ബി.പി.എസ് വളപ്പിലെ മരംമുറി: തച്ചങ്കരിക്കെതിരേ വിജിലന്‍സ് പരിശോധന തുടങ്ങി

  
backup
August 26 2016 | 00:08 AM

%e0%b4%95%e0%b5%86-%e0%b4%ac%e0%b4%bf-%e0%b4%aa%e0%b4%bf-%e0%b4%8e%e0%b4%b8%e0%b5%8d-%e0%b4%b5%e0%b4%b3%e0%b4%aa%e0%b5%8d%e0%b4%aa%e0%b4%bf%e0%b4%b2%e0%b5%86-%e0%b4%ae%e0%b4%b0%e0%b4%82%e0%b4%ae


കൊച്ചി: കേരള ബുക്‌സ് ആന്‍ഡ് പബ്ലിക്കേഷന്‍സ് സൊസൈറ്റി വളപ്പിലെ 350 ഓളം തേക്ക് മരങ്ങള്‍ മുറിച്ചതുമായി ബന്ധപ്പെട്ട് എം.ഡി ടോമിന്‍ ജെ. തച്ചങ്കരിക്കെതിരേ വിജിലന്‍സ് ത്വരിത പരിശോധന തുടങ്ങി.
പരിസ്ഥിതി പ്രവര്‍ത്തകനായ പ്രൊഫ. എസ് സീതാരാമന്‍ നല്‍കിയ പരാതിയില്‍ വിജിലന്‍സ് ഡയരക്ടര്‍ ജേക്കബ് തോമസിന്റെ നിര്‍ദേശ പ്രകാരം എറണാകുളം വിജിലന്‍സ് റേഞ്ചാണ് അന്വേഷണം നടത്തുന്നത്. കെ.ബി.പി.എസിന്റെ സ്ഥലത്ത് സ്ഥിതിചെയ്യുന്ന 350 ഓളം മരങ്ങള്‍ മാസങ്ങള്‍ക്കു മുന്‍പ് മുറിച്ചുകടത്തിയതിലൂടെ തച്ചങ്കരി രണ്ടു കോടിയോളം രൂപയുടെ അഴിമതി നടത്തിയെന്നാണ് വിജിലന്‍സിന് ലഭിച്ചിട്ടുള്ള പരാതി.
സര്‍ക്കാര്‍ ഭൂമിയിലുള്ള മരങ്ങള്‍ മുറിക്കുന്നതിന് എടുക്കേണ്ട നടപടിക്രമങ്ങള്‍ പാലിക്കാതെയാണ് വിലപിടിപ്പുള്ള മരങ്ങള്‍ വെട്ടിയത്. യാതൊരു പരിശോധനയും നടത്താതെ സ്വാധീനത്തിന് വഴങ്ങി അന്നത്തെ അസിസ്റ്റന്റ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ അനധികൃതമായി അനുമതി നല്‍കുകയായിരുന്നുവെന്ന് അന്ന് പരിസ്ഥിതി കമ്മിറ്റി അംഗം കൂടിയായിരുന്ന പരാതിക്കാരന്‍ ആരോപിക്കുന്നു.
ഇത്തരത്തില്‍ നല്‍കുന്ന അനുമതിക്ക് പരമാവധി രണ്ടു വര്‍ഷം മാത്രമാണ് പ്രാബല്യമുണ്ടാകുക. എന്നാല്‍ തച്ചങ്കരി കെ.ബി.പി.എസ് എം.ഡി ആയ ശേഷം അഞ്ചുവര്‍ഷം മുമ്പ് ലഭിച്ച കാലഹരണപ്പെട്ട അനുമതി ഉപയോഗിച്ച്  കോംപൗണ്ടിലെ മരങ്ങള്‍ മുറിച്ചുമാറ്റുകയായിരുന്നു.  ഓഫിസിലേക്ക് ആവശ്യമായ ഫര്‍ണിച്ചര്‍ ഉണ്ടാക്കിയെന്നാണ് ബന്ധപ്പെട്ടവര്‍ നല്‍കിയിട്ടുള്ള വിശദീകരണം. എന്നാല്‍ തച്ചങ്കരിയുടെ റിസോര്‍ട്ടിലേക്കടക്കം തടി എത്തിയിട്ടുണ്ടാകാമെന്നാണ് ആരോപണമുള്ളത്.
ത്വരിത പരിശോധനയില്‍ ആരോപണങ്ങളില്‍ കഴമ്പുണ്ടെന്നുകണ്ടാല്‍ വിജിലന്‍സ് കോടതിയില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തും.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ബാലറ്റ് പേപ്പര്‍ തിരകെ കൊണ്ടുവരണമെന്ന ഹരജി വീണ്ടും തള്ളി സുപ്രീം കോടതി; തോല്‍ക്കുമ്പോള്‍ മാത്രം ഇവിഎമ്മുകളെ പഴിചാരുന്നെന്ന് പരിഹാസം

National
  •  15 days ago
No Image

എണ്ണിയപ്പോള്‍ അഞ്ച് ലക്ഷം വോട്ട് അധികം; മഹാരാഷ്ട്ര തെരഞ്ഞെടുപ്പ് ഫലത്തില്‍ പൊരുത്തക്കേട്

National
  •  15 days ago
No Image

ആലപ്പുഴയില്‍ പതിനേഴുകാരി പനി ബാധിച്ച് മരിച്ച സംഭവം: പെണ്‍കുട്ടി ഗര്‍ഭിണിയെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് 

Kerala
  •  15 days ago
No Image

വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരിക്കെ കിണറ്റില്‍ വീണ് നാലുവയസുകാരന് ദാരുണാന്ത്യം

Kerala
  •  15 days ago
No Image

സംഭാല്‍ സംഘര്‍ഷത്തില്‍ മജിസ്‌ട്രേറ്റ് തല അന്വേഷണം പ്രഖ്യാപിച്ച് യുപി സര്‍ക്കാര്‍

National
  •  15 days ago
No Image

പൊലിസ് അന്വേഷണത്തില്‍ തൃപ്തിയില്ല; നവീന്‍ ബാബുവിന്റെ മരണത്തില്‍ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് കുടുംബം ഹൈക്കോടതിയില്‍

Kerala
  •  15 days ago
No Image

ബി.ജെ.പിയുടെ വോട്ട് എവിടെപ്പോഴെന്ന് എല്‍.ഡി.എഫ്, അത് ചോദിക്കാന്‍ എന്ത് അധികാരമെന്ന് ബി.ജെ.പി; പാലക്കാട് നഗരസഭാ കൗണ്‍സില്‍ യോഗത്തിനിടെ കൈയ്യാങ്കളി

Kerala
  •  15 days ago
No Image

ഉത്തര്‍പ്രദേശില്‍ തെരുവ് കാളയുടെ ആക്രമണത്തില്‍ 15 പേര്‍ക്ക് പരുക്ക് 

National
  •  15 days ago
No Image

ഇടുക്കിയില്‍ കെ.എസ്.ആര്‍.ടി.സി ബസില്‍ നിന്ന് തെറിച്ചുവീണ് സ്ത്രീയ്ക്ക് ദാരുണാന്ത്യം

Kerala
  •  15 days ago
No Image

പാര്‍ലമെന്റ് സമ്മേളനത്തില്‍ പങ്കെടുക്കാന്‍ ജാമ്യം തേടി എന്‍ജിനീയര്‍ റാശിദ്; എന്‍.ഐ.എയോട് പ്രതികരണം ആരാഞ്ഞ് ഡല്‍ഹി കോടതി

Kerala
  •  15 days ago