യമന്‍,സിറിയ പ്രശ്നം: സഊദിയില്‍ ലോകരാജ്യങ്ങളുടെ കൂടിക്കാഴ്ച
റിയാദ്: സഊദി അറേബ്യ അയല്‍രാജ്യമായ യമനിലും സിറിയയിലും നടത്തുന്ന രക്തരൂക്ഷിത ആക്രമണങ്ങള്‍ക്ക് പരിഹാരം കാണുന്നതിന് ലോക രാജ്യങ്ങളിലെ ഉന്നതര്‍ റിയാദില്‍ കൂടിക്കാഴ്ച നടത്തി. അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറി ജോണ്‍ കെറി, ജി.സി.സി അംഗരാജ്യ വിദേശ മന്ത്രിമാരുമായും കൂടിക്കാഴ്ച നടത്തി. യമനില്‍ സമാധാനം പുന:സ്ഥാപിക്കാനായി കൂടുതല്‍ കര്‍ക്കശമായ നിലയിലേക്ക് നീങ്ങാന്‍ കൂടിക്കാഴ്ചയില്‍ ധാരണയായിട്ടുണ്ട്. സഊദി കിരീടാവകാശി മുഹമ്മദ് ബിന്‍ നായിഫ്, ഉപ കിരീടാവകാശി മുഹമ്മദ് ബിന്‍ സല്മാന് തുടങ്ങിയവരും കെറിയുമായി പ്രത്യേകം കൂടിക്കാഴ്ച നടത്തി.
യമനിലെ യു.എന്‍ സമാധാന ദൂതനായ ഇസ്മാഈല്‍ ഉല്‍ദ് ശൈഖ് അഹമ്മദുമായും കെറി രാത്രിയോടെ കൂടിക്കാഴ്ച നടത്തുന്നുണ്ട്. ഉന്നതാധികാര കക്ഷികളുടെ കൂടെ മിഡില്‍ ഈസ്റ്റ്, ആഫ്രിക്ക മേഖലയുടെ ചുമതലയുള്ള ബ്രിട്ടീഷ് മന്ത്രി തോബിയാസ് എല്‍വുഡ് എന്നിവരും എത്തിയിട്ടുണ്ട്. ജി.സി.സി മന്ത്രിമാര്‍ മേഖലയിലെ ഗുരുതരമായ പ്രശ്നങ്ങള്‍ ചള്ച്ചചെയ്തു പരിഹാരം കാണാന്‍ ശ്രമിക്കുമെന്ന് ജി.സി.സി വക്താവ് അഹ്മദ് അല്‍ കബി വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."