സഊദിയില്‍ 80 ദശലക്ഷം വര്‍ഷം പഴക്കമുള്ള ഫോസിലുകള്‍ കണ്ടെത്തി
ജിദ്ദ: സഊദി അറേബ്യയില്‍ 16 ദശലക്ഷം വര്‍ഷം മുതല്‍ 80 ദശലക്ഷം വര്‍ഷം വരെ പഴക്കമുള്ള കടല്‍ ജീവികളുടെ ഫോസിലുകള്‍ കണ്ടെത്തി. ചെങ്കടല്‍ തീരത്തെ തബൂക്ക് പ്രവിശ്യയിലാണ് ഫോസിലുകള്‍ കണ്ടെത്തിയത്. ദുബ, ഉംലജ് ഗവര്‍ണറേറ്റുകള്‍ക്കിടയിലെ അസ്‌ലം ഫോര്‍മേഷന്‍ മേഖലയാണ് സഊദി ജിയോളജിക്കല്‍ സര്‍വേ വിഭാഗത്തിലെ ചരിത്ര ഗവേഷകര്‍ പര്യവേക്ഷണം നടത്തിത്. കഴിഞ്ഞ ജനുവരിയില്‍ സൂക്ഷ്മപരിശോധന തുടങ്ങിയിരുന്നു.
ഫോസില്‍ കണ്ടെടുത്ത മേഖല ഭാവിയില്‍ ടൂറിസം കേന്ദ്രമാക്കി മാറ്റും. റെഡ് സീ ഡെവലപ്‌മെന്റ് കമ്പനിയാണ് ഇതിനുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്. നൂറ്റാണ്ടുകള്‍ക്ക് മുന്‍പുള്ള ഉരഗജീവികളുടേതാണ് ഫോസിലുകളില്‍ ചിലത്. മുതലയുടേതിന് സമാനമായ നീളമേറിയ സിലിണ്ടര്‍ പോലെയുള്ള ശരീരഘടനയുള്ള വിവിധതരം ഉരഗജീവികള്‍ ചെങ്കടലില്‍ ഉണ്ടായിരുന്നുവെന്നതിന്റെ കൂടുതല്‍ തെളിവുകളാണിത്. ഇതോടനുബന്ധിച്ച പര്യവേക്ഷണങ്ങളും ഗവേഷണങ്ങളും തുടരുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."