പ്രധാനമന്ത്രിമാര്‍ വരും, പോകും; പക്ഷേ മോദി...
ടി.ജെ.എസ് ജോര്‍ജ്
നരേന്ദ്ര മോദിക്ക് നല്ലൊരു സമയമുണ്ടായിരിക്കണം. അദ്ദേഹം ഒരിക്കലും വാര്‍ത്താസമ്മേളനത്തെ അഭിസംബോധന ചെയ്തിട്ടില്ല- ഈ പ്രത്യേകതയുള്ള ലോകത്തെ ആദ്യ പ്രധാനമന്ത്രിയാണ് മോദി- അങ്ങനെയൊക്കെയാണെങ്കിലും എല്ലാ പത്രങ്ങളിലും ചാനലുകളിലും നരേന്ദ്ര മോദി നിറഞ്ഞുനില്‍ക്കുകയാണ്. അദ്ദേഹത്തിന്റെ സമയത്ത് ഭീകരമായ കാര്യങ്ങളാണ് സംഭവിച്ചുകൊണ്ടിരിക്കുന്നത്. എന്നാല്‍, അതൊന്നും അദ്ദേഹത്തെ ബാധിക്കുന്നുമില്ല, അതൊന്നും ശ്രദ്ധിക്കുന്നുമില്ല. കണക്കില്‍പ്പെടാത്ത നിരവധി കൊവിഡ് മരണങ്ങളെക്കുറിച്ചും കൂട്ടശവദാഹങ്ങളെക്കുറിച്ചും പ്രതീക്ഷകള്‍ നഷ്ടമാവുന്നതിനെക്കുറിച്ചുമെല്ലാം ഡല്‍ഹിയിലെ മുതിര്‍ന്ന അഭിഭാഷകന്‍ രാജീവ് നയ്യാര്‍ പങ്കുവച്ചിരുന്നു. എന്നാല്‍, മോദി ഒരു കേടുപാടും പറ്റാതെ ആരും ചോദ്യംചെയ്യപ്പെടാതെ കടന്നുപോയി. മുന്‍ പ്രധാനമന്ത്രിമാരെക്കാള്‍ തന്റെ ഇരിപ്പിടത്തില്‍ കൂടുതല്‍ സുരക്ഷിതനാവുകയായിരുന്നു ഈ 'ഹിന്ദു ഹൃദയ സാമ്രാട്ട്'.
അപ്പോഴൊന്നും തന്റെ രണ്ട് അഭിലാഷങ്ങള്‍ മറച്ചുവയ്ക്കാന്‍ മോദി ശ്രമിച്ചതുമില്ല. ഒന്ന്, ഏതിലും എന്തിലും തന്റെ വ്യക്തിമുദ്ര പതിപ്പിക്കല്‍. രണ്ട്, എത്രകാലവും അധികാരത്തില്‍ തുടരുക. റെയില്‍വേ ടിക്കറ്റില്‍ തന്റെ ചിത്രവും ഒപ്പും പതിക്കാന്‍ അദ്ദേഹം തീരുമാനമെടുത്തിരുന്നു. എന്നാല്‍, ഇത് ജനങ്ങളിലുണ്ടാക്കിയ അമ്പരപ്പും എതിര്‍പ്പും കാരണം തീരുമാനം വേണ്ടെന്നുവച്ചു. പക്ഷേ ആയുഷ്മാന്‍ ഭാരത് പോസ്റ്റ് കാര്‍ഡിലും വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റിലും അദ്ദേഹത്തിന്റെ ചിത്രങ്ങളുണ്ട്.
സ്വന്തം പ്രചാരണത്തിന് വേണ്ടിയുള്ള ശ്രമങ്ങള്‍, എല്ലാവര്‍ക്കും വാക്‌സിന്‍ എന്ന വാക്‌സിനേഷന്‍ കാംപയിനിന്റെ തുടക്കം തന്നെ ശോഭ കെടുത്തി. 18-44 പ്രായത്തിലുള്ള 60 കോടി ആളുകള്‍ക്ക് വാക്‌സിന്‍ നല്‍കാന്‍ തീരുമാനിച്ച് അതിന്റെ നടപടിക്രമങ്ങള്‍ തുടങ്ങിയപ്പോള്‍ 14 കോടിയാളുകള്‍ക്ക് മാത്രം വാക്‌സിനേഷന് കഴിയുന്ന വിധത്തില്‍ 28 കോടി ഡോസ് മാത്രമായിരുന്നു ഓര്‍ഡര്‍ ചെയ്തത്. പ്രിയങ്കാഗാന്ധിയുടെ ഭാഷയില്‍ പറഞ്ഞാല്‍, ലോകത്തിലെ ഏറ്റവും വലിയ വാക്‌സിന്‍ നിര്‍മാതാക്കളായ ഇന്ത്യ എങ്ങനെ മറ്റുള്ളവരില്‍നിന്ന് വാക്‌സിന്‍ സ്വീകരിക്കേണ്ട സാഹചര്യമുണ്ടായി? അഹന്തയും അഹങ്കാരവും ആധിപത്യം സ്ഥാപിക്കുമ്പോള്‍ ഇത്തരം ചോദ്യങ്ങള്‍ക്കൊന്നും പ്രസക്തിയില്ല.
പ്രിയങ്കാഗാന്ധിയുടെ ചോദ്യത്തോടൊപ്പം കോണ്‍ഗ്രസ് നേതാവായ പഞ്ചാബ് മന്ത്രിയും വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റില്‍ പ്രധാനമന്ത്രിയുടെ ചിത്രം ഉള്‍പ്പെടുത്തിയതിനെ വിമര്‍ശിച്ച് രംഗത്തുവരികയുണ്ടായി. മോദിയുടെ നീക്കം അപലപ
നീയമാണെന്ന് തൃണമൂല്‍ എം.പി പറഞ്ഞിരുന്നു. എന്നാല്‍, ശിവസേന ഫോട്ടോ കാംപയിനെ
ന്യായീകരിച്ചു. വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റില്‍ രാഷ്ട്രീയനേതാക്കളുടെ ചിത്രം ഉള്‍പ്പെടുത്തുന്നത് തീര്‍ത്തും തെറ്റാണെന്നായിരുന്നു മഹാരാഷ്ട്രയിലെ മന്ത്രിയായ എന്‍.സി.പി നേതാവിന്റെ പ്രതികരണം.
ഇത്തരത്തിലുള്ള അഹന്തനിറഞ്ഞ രാഷ്ട്രീയം രാജ്യത്തിനാകെ നാണക്കേടാണ്. അധികാരം തലക്ക് പിടിച്ച രാഷ്ട്രീയക്കാര്‍ക്ക് ഏതറ്റംവരെ പോവാമെന്ന് ഉത്തര്‍പ്രദേശില്‍ നിന്നുള്ള സംഭവങ്ങള്‍ തെളിയിച്ചതാണ്. സാധാരണ വാഹനങ്ങളുടെ നമ്പര്‍ പ്ലേറ്റില്‍ സംസ്ഥാനങ്ങളെ സൂചിപ്പിക്കുന്ന ഇംഗ്ലീഷ് അടയാളങ്ങളാണ് ഉണ്ടാവാറുള്ളത്. ഉദാഹരണത്തിന്, കെ.എല്‍ - കേരള, ടി.എന്‍ - തമിഴ്‌നാട് എന്നിങ്ങനെ. എന്നാല്‍, വാഹന ഉടമയുടെ ജാതി (ജാട്ട്, താക്കൂര്‍, ബ്രാഹ്മണ്‍) എന്നിങ്ങനെ വ്യക്തമാക്കുന്ന സൂചനകള്‍ യു.പിയിലെ വാഹനങ്ങളില്‍ പ്രത്യക്ഷപ്പെട്ട് തുടങ്ങി. ഇതു തങ്ങളുടെ സ്വത്വം മഹത്വപ്പെടുത്തുകയാണെന്നാണ് ഇതേക്കുറിച്ചുള്ള അവരുടെ ന്യായം. ഇത്തരം മഹത്വവല്‍ക്കരണങ്ങള്‍ക്കെതിരേ ഇടപെടുന്നതിന് പിന്നീട് സര്‍ക്കാര്‍ നിര്‍ബന്ധിതരാവുകയുണ്ടായി.
രണ്ടാംനിര, മൂന്നാംനിര നഗരങ്ങളില്‍ ആശുപത്രി നിര്‍മിക്കുന്നതുള്‍പ്പെടെയുള്ള വലിയ പദ്ധതികളുമായാണ് ആയുഷ്മാന്‍ ഭാരത് 2018ല്‍ വന്നത്. അതിന്റെ പോസ്റ്റ് കാര്‍ഡില്‍ പ്രധാനമന്ത്രിയുടെ ഫോട്ടോ വന്നതൊഴിച്ച് ഒന്നും നടപ്പായില്ല. കൊവിഡ് മൂന്നാംഘട്ടം ഒഴിവാക്കാന്‍ പറ്റാത്ത ദുരന്തമാണെന്നും അത് വൈകാതെ തന്നെ ഇന്ത്യയിലെത്തുമെന്നും കേന്ദ്രസര്‍ക്കാരിന്റെ മുഖ്യശാസ്ത്ര ഉപദേഷ്ടാവ് മുന്നറിയിപ്പ് നല്‍കിയതാണ്. പക്ഷേ, അടുത്തദിവസം ആ വാക്കുകള്‍ അദ്ദേഹത്തിന് അപമാനിതനായി പിന്‍വലിക്കേണ്ടിവന്നു. അവശ്യസാധനങ്ങള്‍ പോലും വിതരണം ചെയ്തിട്ടില്ലാത്തതിനാല്‍ പ്രായോഗികതലത്തില്‍ ആരോഗ്യപ്രവര്‍ത്തകര്‍ നിസ്സഹായരാണ്. ചുരുങ്ങിയ പക്ഷം ഞങ്ങള്‍ക്ക് കൈയുറയും മാസ്‌കും എങ്കിലും നല്‍കൂവെന്നും ഞങ്ങളുടെ ജീവന് യാതൊരു വിലയുമില്ലേയെന്നും അടുത്തിടെ അഅ്‌സംഗഡിലെ ആരോ
ഗ്യപ്രവര്‍ത്തകരിലൊരാള്‍ ചോദിക്കുന്നത് കേട്ടു.
പ്രധാനമന്ത്രിയെ സംബന്ധിച്ച് ഏതു ദേശീയ ദുരന്തത്തിനും ദേശീയപ്രശ്‌നങ്ങള്‍ക്കുമുള്ള ഒറ്റമൂലി പ്രസംഗനിര്‍മാണ കലയാണ്. ഇക്കഴിഞ്ഞ ഏപ്രിലില്‍ ലോകത്ത് ഏറ്റവും പ്രതിദിന കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന രാജ്യമായി മാറിയപ്പോള്‍ നല്ല, നന്മയുള്ള മാനസികാവസ്ഥ വളരെ നല്ല ഫലം തരുമെന്നായിരുന്നു അദ്ദേഹത്തിന്റെ ധാര്‍മികോപദേശം, വസ്തുതകളെ അദ്ദേഹം അവഗണിക്കുകയായിരുന്നു. ഏപ്രിലെ ആദ്യ ആറു ദിവസങ്ങളില്‍ രോഗ വര്‍ധനവില്‍ ഇന്ത്യ ലോക റെ
ക്കോര്‍ഡിട്ടു. 3,00000 രോഗികള്‍ എന്ന യു.എസിന്റെ കണക്ക് മറികടക്കുകയായിരുന്നു. ഔദ്യോഗിക കണക്കു പ്രകാരം കൊവിഡ് ബാധിച്ച് ഇതുവരെ 4,00000 പേര്‍ മാത്രമാണ് രാജ്യത്ത് മരിച്ചത്. ഇന്ത്യയിലെ യഥാര്‍ഥ കൊവിഡ് മരണ നിരക്ക് ഇതിനെക്കാള്‍ രണ്ടിരട്ടിയെങ്കിലും വരുമെന്നാണ് മിഷിഗണ്‍ യൂനിവേഴ്‌സിറ്റിയിലെ എപ്പിഡമോളജിസ്റ്റ് ബി. മുഖര്‍ജി പറയുന്നത്.
മതിയായ വെന്റിലേറ്ററുകളും കിടക്കകളും ഓക്‌സിജനുമില്ലാതെ രാജ്യത്തെ ആശുപത്രികള്‍ വീര്‍പ്പുമുട്ടുകയാണ്. അവശ്യമരുന്നുകള്‍ ആവശ്യത്തിനില്ല. പറയിപ്പിക്കുന്ന തരത്തിലേക്ക് വിലവര്‍ധനവ് എത്തിനില്‍ക്കുന്നു. എന്നാല്‍ ഈ യാഥാര്‍ഥ്യങ്ങള്‍ അവഗണിച്ച് സാമ്പത്തിക രംഗം മെച്ചപ്പെടുന്നതിന്റെ സൂചനകള്‍ നല്‍കുന്നുവെന്നാണ് റിസര്‍വ് ബാങ്ക് അധികൃതര്‍ പറഞ്ഞത്. നരേന്ദ്ര മോദിയെ വാക്‌സിന്‍ ഗുരു എന്നുവരെ ചിലര്‍ വിശേഷിപ്പിച്ചു. എത്ര മോശമായ അവസ്ഥയിലാണെങ്കില്‍ പോലും പബ്ലിക് റിലേഷന്‍സുകാര്‍ മികച്ച പ്രകടനം കാഴ്ചവയ്ക്കുന്നു എന്നതാണ് ഇന്ത്യയുടെ ഇപ്പോഴത്തെ ഏറ്റവും മഹത്തരമായ കാര്യം. അവര്‍ നരേന്ദ്ര മോദിയാല്‍ പ്രചോദിതരായതിനാല്‍ അവരുടെ പ്രകടനം വളരെ മെച്ചപ്പെട്ടുനില്‍ക്കുന്നു.
ഓര്‍ത്തുനോക്കൂ, ആദ്യ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചത് വഴി ദശലക്ഷക്കണക്കിന് പേര്‍ക്ക് ജോലി ഇല്ലാതായിട്ടും പുരുഷാരങ്ങള്‍ ഉത്തരേന്ത്യന്‍ സമതലങ്ങളിലൂടെ പാലായനം ചെയ്യാന്‍ കാരണമായിട്ടുകൂടി അതു നരേന്ദ്രമോദിയെ അലട്ടിയതേയില്ല. മഹത്തായ ലോക്ക്ഡൗണ്‍ പരാജയപ്പെട്ടിടത്ത് മഹത്തായ കൊവിഡ് വിജയിച്ചോ? പരമമായ മാനസികാവസ്ഥ അതിന്റെ ഏറ്റവും മുകളിലാണ്. എന്നാല്‍ താഴേക്കിടയില്‍, ജനങ്ങളുടെ തലത്തില്‍ പ്രതികൂലസാഹചര്യങ്ങളെ എങ്ങനെ അനുകൂലമാക്കി മാറ്റാന്‍ കഴിയുമെന്നതില്‍ മാനസികാവസ്ഥകള്‍ പാടുപെടുകയാണ്.
(കടപ്പാട്: ദ ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ്)
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."