ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യക്ക് 'സില്‍വര്‍ ഡേ'; മെഡല്‍ നേട്ടം ഷൂട്ടിങ്ങിലും തുഴച്ചിലിലും
ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യക്ക് 'സില്‍വര്‍ ഡേ'; മെഡല്‍ നേട്ടം ഷൂട്ടിങ്ങിലും തുഴച്ചിലിലും
ഏഷ്യന്‍ ഗെയിംസിന്റെ ആദ്യ ദിനത്തില്‍ വെള്ളി മെഡലോടെ ഗംഭീര തുടക്കം കുറിച്ച് ഇന്ത്യ തുടങ്ങി. വനിതകളുടെ 10 മീറ്റര്‍ എയര്‍ റൈഫിള്‍ ടീം ഇനത്തിലാണ് ആദ്യ മെഡല്‍ നേട്ടം. തൊട്ടുപിന്നാലെ പുരുഷന്‍മാരുടെ തുഴച്ചില്‍ മത്സരത്തിലും ഇന്ത്യന്‍ താരങ്ങള്‍ വെള്ളി മെഡല്‍ നേടിയെടുത്തു.
ഷൂട്ടിങ്ങില്‍ രമിത, മെഹുലി ഘോഷ്, ആഷി ചൗക്‌സി എന്നിവരാണ് ഇന്ത്യക്കായി മെഡല്‍ വെടിവെച്ചിട്ടത്. കൂടാതെ വ്യക്തിഗത ഷൂട്ടിങ്ങില്‍ രമിതയും മെഹുലിയും ഫൈനലിലേക്ക് പ്രവേശനം നേടുകയു ചെയ്തു. പുരുഷന്‍മാരുടെ ലൈറ്റ് വെയ്റ്റ് ഡബിള്‍ സ്‌കള്‍സില്‍ അര്‍ജുന്‍ ലാല്‍ ജട്ടും, അരവിന്ദുമാണ് ഇന്ത്യക്കായി വെള്ളി മെഡല്‍ തുഴഞ്ഞ് നേടിയത്.
ക്രിക്കറ്റിലും വെള്ളിയുറപ്പിച്ച് ഇന്ത്യ
വനിത ക്രിക്കറ്റ് ഇനത്തില്‍ ബംഗ്ലാദേഷിനെ എട്ട് വിക്കറ്റിന് തോല്‍പ്പിച്ച ഇന്ത്യന്‍ സംഘം ഫൈനലില്‍ പ്രവേശിച്ചു. ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ബംഗ്ലാദേഷ് 51 റണ്‍സിന് ഓള്‍ ഔട്ട് ആവുകയായിരുന്നു. മറുപടി ബാറ്റിങ്ങില്‍ 8.2 ഓവറില്‍ രണ്ട് വിക്കറ്റ് നഷ്ടപ്പെടുത്തിയാണ് ഇന്ത്യ ലക്ഷ്യത്തിലെത്തി. പുറത്താകാതെ 20 റണ്‍സെടുത്ത ജെമിമ റോഡ്രിഗസാണ് ഇന്ത്യയുടെ ടോപ് സ്‌കോറര്‍.
പ്രതീക്ഷയായി ഫുട്‌ബോളും ഹോക്കിയും
അതേസമയം ഏഷ്യന്‍ ഗെയിംസ് ഫുട്‌ബോളില്‍ ഇന്ത്യ തങ്ങളുടെ അവസാന ഗ്രൂപ്പ് മത്സരത്തിന് ഇന്നിറങ്ങും. ഇന്ന് മ്യാന്‍മാറിനെ തോല്‍പ്പിക്കാനായാല്‍ ആറ് പോയയിന്റുമായി ഇന്ത്യക്ക് അനായാസം പ്രീ ക്വാര്‍ട്ടറില്‍ കടക്കാം. നിലവില്‍ ഗ്രൂപ്പ് എയില്‍ ആറ് പോയിന്റുമായി ചൈനയാണ് ഒന്നാമത്. മൂന്ന് പോയിന്റുമായി ഇന്ത്യയും മ്യാന്‍മാറുമാണ് യഥാക്രമം രണ്ടും മൂന്നും സ്ഥാനത്തുള്ളത്.
പുരഷ ഹോക്കിയില്‍ ഞായറാഴ്ച്ച നടക്കുന്ന ആദ്യ മത്സരത്തില്‍ ഉസ്‌ബെക്കിസ്ഥാനാണ് ഇന്ത്യയുടെ ആദ്യ എതിരാളി. മൂന്ന് പതിറ്റാണ്ടിന് ശേഷം ഒളിമ്പിക്‌സ് മെഡല്‍ നേടി തിരിച്ചുവരവ് നടത്തിയ ഇന്ത്യ സ്വര്‍ണ്ണത്തില്‍ കുറഞ്ഞതൊന്നും ഇത്തവണ പ്രതീക്ഷിക്കുന്നില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."