12 ദിനം പിന്നിട്ട് ദയാബായിയുടെ നിരാഹാരം ഗവർണർക്ക് നിവേദനം നൽകി സമരസമിതി
തിരുവനന്തപുരം • സാമൂഹ്യപ്രവർത്തക ദയാബായി നടത്തുന്ന നിരാഹാര സത്യഗ്രഹ സമരം 12 ദിനം പിന്നിട്ടു. എയിംസിനായി പരിഗണിക്കുന്ന ജില്ലകളിൽ കാസർകോടിനെ കൂടി പരിഗണിക്കുക, എൻഡോസൾഫാൻ ദുരിത ബാധിത പ്രദേശങ്ങളിൽ ദിനപരിചരണ കേന്ദ്രങ്ങൾ തുടങ്ങുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം. ദയാബായിയുടെ ആരോഗ്യസ്ഥിതി അനുദിനം മോശമായി തുടരുകയാണ്. മൂന്ന് ദിവസം മുമ്പ് ദയാബായിയെ പൊലിസ് ആശുപത്രിയിൽ എത്തിച്ചെങ്കിലും അവർ അവിടെ നിന്നും വീണ്ടും സമരമുഖത്തേക്ക് എത്തുകയായിരുന്നു.
ആരോഗ്യസ്ഥിതി കൂടുതൽ വഷളായാൽ അറസ്റ്റ് ചെയ്ത് ആശുപത്രിയിലാക്കിയേക്കും. അതേസമയം സമരസമിതി നേതാക്കൾ ഗവർണർ ആരിഫ് മുഹമ്മദ് ഖാന് നിവേദനം നൽകി.
ദയാഭായിയുടെ സമരം ഒത്തു തീർപ്പാക്കാൻ സർക്കാരിന് നിർദേശം നൽകാമെന്ന് ഗവർണർ ഉറപ്പ് നൽകിയതായി ചെയർമാൻ അമ്പലത്തറ കുഞ്ഞികൃഷ്ണൻ പറഞ്ഞു. സമരത്തിന് പിന്തുണയുമായി പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ, യു.ഡി.എഫ് കൺവീനർ എം.എം ഹസൻ, നജീബ് കാന്തപുരം എം.എൽ.എ എന്നിവരും എത്തിച്ചേർന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."