ദുബൈയിലെ പൊതുഗതാഗതത്തിന്റെ ഫോട്ടോയെടുക്കൂ; 30,000 ദിർഹം ക്യാഷ് പ്രൈസ് നേടാം
ദുബൈയിലെ പൊതുഗതാഗതത്തിന്റെ ഫോട്ടോയെടുക്കൂ; 30,000 ദിർഹം ക്യാഷ് പ്രൈസ് നേടാം
ദുബൈ: വികസനത്തിൽ എന്നും മുന്നോട്ട് കുതിക്കുന്ന നഗരമാണ് ദുബൈ. വികസനത്തോടൊപ്പം തന്നെ യുഎഇ നിവാസികളെ അതിശയിപ്പിക്കുന്ന ഓഫറുകളും സമ്മാനങ്ങളും ഒരുക്കാറുണ്ട് ദുബൈ ഭരണകൂടം. ഇപ്പോഴിതാ 30,000 ദിർഹത്തിലേറെ ക്യാഷ് പ്രൈസുകൾ നേടാനുള്ള അവസരമൊരുങ്ങിയിരിക്കുകയാണ്. ഇതിനായി നിങ്ങളുടെ മൊബൈൽ ഫോണിൽ ദുബൈയിലെ സുസ്ഥിര പൊതുഗതാഗതത്തിന്റെ ഫോട്ടോ എടുത്ത് നൽകിയാൽ മാത്രം മതി.
റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി, ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ഇന്റർനാഷണൽ ഫോട്ടോഗ്രഫി അവാർഡുമായി (ഹിപ) ഏകോപിപ്പിച്ച് നടത്തുന്ന ഫോട്ടോഗ്രാഫി മത്സരത്തിന്റെ മൂന്നാം പതിപ്പിലാണ് ഈ അവസരം ഒരുക്കിയിട്ടുള്ളത്. പങ്കെടുക്കുന്നവർക്ക് സെപ്തംബർ 25 മുതൽ ഒക്ടോബർ 15 വരെ ഫോട്ടോഗ്രാഫുകൾ സമർപ്പിച്ച് 30,000 ദിർഹത്തിൽ കൂടുതലുള്ള ക്യാഷ് പ്രൈസുകൾ നേടാം.
സുസ്ഥിര ഗതാഗതത്തിന്റെ പ്രാധാന്യത്തെക്കുറിച്ചുള്ള അവബോധം പ്രോത്സാഹിപ്പിക്കുന്നതിന് വേണിയുള്ള ഫോട്ടോഗ്രാഫിയാണ് ഈ വർഷത്തെ മത്സരം നടത്തുന്നത്. ഫോട്ടോഗ്രാഫർമാർ, ഫോട്ടോഗ്രാഫി പ്രേമികൾ, താമസക്കാർ, വിനോദസഞ്ചാരികൾ, പൊതുഗതാഗത ഉപയോക്താക്കൾ എന്നിവർക്ക് മത്സരത്തിൽ പങ്കെടുക്കാം. മെട്രോ, ട്രാം, പബ്ലിക് ബസുകൾ, വാട്ടർ ബസ്, വാട്ടർ ടാക്‌സി, ഫെറി, അബ്ര തുടങ്ങിയ ദുബൈയിലെ പൊതുഗതാഗതത്തിന്റെ സൗന്ദര്യം പകർത്തുകയാണ് വേണ്ടത്.
നിങ്ങൾ പകർത്തിയ ചിത്രങ്ങൾ #RTAxHIPA എന്ന ഹാഷ്‌ടാഗ് ഉപയോഗിച്ച് ഇൻസ്റ്റാഗ്രാമിലെ വ്യക്തിഗത അക്കൗണ്ടുകൾ ഉപയോഗിച്ച് പോസ്റ്റ് ചെയ്താണ് പൊതുജനങ്ങൾ മത്സരത്തിൽ പങ്കെടുക്കേണ്ടത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."