ജേക്കബ്സ് വേഗരാജാവ്
ടോക്കിയോ: കാലങ്ങളായി അമേരിക്കയും ജമൈക്കയും കുത്തകയാക്കി വച്ചിരുന്ന 100 മീറ്ററില്‍ പുത്തന്‍ താരോദയം. ഉസൈന്‍ ബോള്‍ട്ടിന് ശേഷം ആരെന്ന ചോദ്യത്തിന് ഇന്നലെ ഒളിംപിക് സ്റ്റേഡിയം ഉത്തരം നല്കി. ഇറ്റലിക്കാരന് ലമോണ്ട് മാഴ്സല്‍ ജേക്കബ്സ് ഇനി ലോകത്തിലെ അതിവേഗ കുതിപ്പിന്റെ പര്യയം. ജമൈക്കന്‍ സാന്നിധ്യം കാണാതിരുന്ന ഫൈനലില്‍ അമേരിക്കന്‍ കുതിപ്പിന് തടയിട്ടാണ് ജേക്കബ്സ് സ്വര്‍ണം ഓടിയെടുത്തത്. ലോകത്തിലെ അതിവേഗ താരമാകാന്‍ ജേക്കബ്സ് എടുത്തത് 9.80 സെക്കന്‍ഡ് സമയം. അമേരിക്കയുടെ കെര്‍ലി ഫ്രെഡിക്കാണ് (9.80 സെക്കന്‍ഡ്) വെള്ളി. കാനഡയുടെ ആേ്രന്ദ ഡി ഗ്രാസി (9.84) വെങ്കലവും സ്വന്തമാക്കി.
ഫൈനലില്‍ ഫൗള്‍ സ്റ്റാര്ട്ടിങ്ങിനെ തുടര്‍ന്ന് ബ്രിട്ടന്റെ ഷാര്‍നെല്‍ ഹ്യൂഗ്സിനെ അയോഗ്യനാക്കി. ലോകം പ്രതീക്ഷിച്ച ജമൈക്കയുടെ യോഹാന്‍ ബ്ലേക്കിന് ഫൈനലിലെത്താന്‍ കഴിഞ്ഞില്ല. സെമിയില്‍ 10.14 സെക്കന്‍ഡ് സമയത്തില്‍ മത്സരം പൂര്‍ത്തിയാക്കിയെങ്കിലും നാലാം സ്ഥാനവുമായി ഫൈനല്‍ കാണാതെ പുറത്തായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."