ഫേസ്ബുക്ക് പോസ്റ്റുമായി എൽദോസ് നിയമവിരുദ്ധമായി ഒന്നും ചെയ്തിട്ടില്ലെന്ന് വിശദീകരണം
തിരുവനന്തപുരം • യുവതിയുടെ വെളിപ്പെടുത്തലിൽ പൊലിസ് കേസ് രജിസ്റ്റർ ചെയ്തതിനു പിന്നാലെ ഫോൺ സ്വിച്ച് ഓഫ് ചെയ്ത് മുങ്ങിയ എൽദോസ് കുന്നപ്പിള്ളി എം.എൽ.എ ഇന്നലെ ഫേസ്ബുക്കിൽ പൊങ്ങി. ഇന്നലെ പുലർച്ചെയാണ് തെറ്റൊന്നും ചെയ്തിട്ടില്ലെന്ന് വിശദീകരിക്കുന്ന ഫേസ്ബുക്ക് പോസ്റ്റ് എം.എൽ.എയുടെ പ്രൊഫൈലിൽ പ്രത്യക്ഷപ്പെട്ടത്.
നിയമ വിരുദ്ധമായ ഒരു തെറ്റും ഞാൻ ചെയ്തിട്ടില്ല. പെരുമ്പാവൂരിലെ വോട്ടർമാർ പറയുന്നത് ഞാൻ അനുസരിക്കും. ക്രിമിനലുകൾക്ക് ജൻഡർ വ്യത്യാസമില്ല എന്ന് മനസിലാക്കൂ. അധികാരം എനിക്ക് അവസാന വാക്കൊന്നുമല്ല.
ഞാൻ വിശ്വസിക്കുന്ന ദൈവം മാത്രം തുണ. തട്ടിപ്പ് വശമില്ല. സത്യസന്ധമായി സത്യസന്ധർ മാത്രം പ്രതികരിക്കൂ. ഇത്ര വരെ എത്തുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചിട്ടില്ല. ഒരു പാട് പേർ ജനിച്ചു മരിച്ച ഈ മണ്ണിൽ ഞാൻ തളരാതെ മരിക്കുവോളം സത്യസന്ധമായി ജീവിക്കുകയും മുന്നേറുകയും ചെയ്യും.
പിൻതുണച്ചവർക്കും പിൻതുണ പിൻവലിച്ചവർക്കും സർവോപരി സർവശക്തനും നന്ദി, എന്നാണ് എം.എൽ.എ ഫേസ്ബുക്കിൽ കുറിച്ചത്. പോസ്റ്റിനുതാഴെ എം.എൽ.എ അനുകൂലിച്ചും പ്രതികൂലിച്ചുമുള്ള കമന്റുകൾ നിറയുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."