പേവിഷബാധ പ്രതിരോധ വാക്സിൻ ഗുണനിലവാരമുള്ളത് സ്ഥിരീകരണവുമായി കേന്ദ്ര ഡ്രഗ്സ് ലാബ്
തിരുവനന്തപുരം • സംസ്ഥാനത്തുനിന്ന് പരിശോധനയ്ക്കയച്ച പേവിഷബാധ പ്രതിരോധ വാക്സിൻ ഗുണനിലവാരമുള്ളതെന്ന് സാക്ഷ്യപ്പെടുത്തി കേന്ദ്ര ഡ്രഗ്സ് ലാബ്.
ആന്റി റാബിസ് വാക്സിൻ ഗുണനിലവാരമുള്ളതാണെന്ന് നേരത്തെ കസോളിയിലെ കേന്ദ്ര ഡ്രഗ്സ് ലാബ് സർട്ടിഫൈ ചെയ്തിരുന്നു. എന്നാൽ വാക്സിനെടുത്ത ചിലരിൽ പേവിഷബാധ മരണം ഉണ്ടായ സാഹചര്യത്തിൽ പൊതുആശങ്ക പരിഹരിക്കുന്നതിനായാണ് വീണ്ടും പരിശോധനയ്ക്കയച്ചത്. ഈ വാക്സിനാണ് കേന്ദ്ര ഡ്രഗ്സ് ലാബ് ഗുണനിലവാരമുള്ളതെന്ന് സർട്ടിഫൈ ചെയ്തത്. കേന്ദ്ര ലാബിലേയ്ക്കയച്ച ഇമ്മുണോഗ്ലോബുലിനും ഗുണനിലവാരമുള്ളതാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. ഇതോടെ ആശങ്കകൾ അവസാനിച്ചതായി ആരോഗ്യമന്ത്രി വീണ ജോർജ് വ്യക്തമാക്കി. പേവിഷബാധ പ്രതിരോധ വാക്സിനെപ്പറ്റി ആശങ്കയുണ്ടായ സാഹചര്യത്തിൽ വാക്സിൻ ഗുണനിലവാരം വീണ്ടും പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര ആരോഗ്യ മന്ത്രിക്ക് സംസ്ഥാന ആരോഗ്യ മന്ത്രി വീണാ ജോർജ് കത്തെഴുതിയിരുന്നു. വാക്സിൻ സ്വീകരിച്ച അഞ്ചുപേർ മരിച്ച സാഹചര്യത്തിലായിരുന്നു ഇത്. പരിശോധനയ്ക്ക് അയച്ചതിന് പിന്നാലെ ഈ ബാച്ചുകളിൽപ്പെട്ട വാക്സിൻ വിതരണം ചെയ്യരുതെന്ന് മെഡിക്കൽ സർവിസസ് കോർപറേഷൻ നിർദേശിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."