HOME
DETAILS

ലക്ഷദ്വീപിലെ കെട്ടിടങ്ങള്‍ വീണ്ടും പൊളിച്ചുതുടങ്ങി

  
backup
August 02 2021 | 05:08 AM

%e0%b4%b2%e0%b4%95%e0%b5%8d%e0%b4%b7%e0%b4%a6%e0%b5%8d%e0%b4%b5%e0%b5%80%e0%b4%aa%e0%b4%bf%e0%b4%b2%e0%b5%86-%e0%b4%95%e0%b5%86%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%bf%e0%b4%9f%e0%b4%99%e0%b5%8d%e0%b4%99

 

ജലീല്‍ അരൂക്കുറ്റി


കവരത്തി: ലക്ഷദ്വീപില്‍ വീണ്ടും കെട്ടിടങ്ങള്‍ പൊളിച്ചുനീക്കി തുടങ്ങി. കവരത്തി പഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ള മെക്കാനിക്കല്‍ വര്‍ക്‌ഷോപ്പ്, മത്സ്യബന്ധന ബോട്ടുകളുടെ എന്‍ജിന്‍ സര്‍വിസ് സെന്റര്‍, കരകൗശല നിര്‍മാണ പരിശീലന കേന്ദ്രം എന്നിവയാണ് ഇന്നലെ രാത്രി 7.30ഓടെ വന്‍ പൊലിസ് അകമ്പടിയോടെ ജില്ലാ കലക്ടര്‍ അസ്ഗര്‍ അലിയുടെ മേല്‍നോട്ടത്തില്‍ പൊളിച്ചത്.


2020ലെ പഞ്ചായത്തിന്റെ വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി 50 ലക്ഷം രൂപ ചെലവഴിച്ചാണ് മൂന്ന് വര്‍ക്‌ഷോപ്പ് പദ്ധതി കൊണ്ടുവന്നത്. 35 ലക്ഷം രൂപയോളം ചെലവായ കെട്ടിടങ്ങളുടെ നിര്‍മാണം അവസാനഘട്ടത്തിലായിരുന്നു. അഡ്മിനിസ്‌ട്രേറ്റര്‍ പ്രഫുല്‍ കോഡ പട്ടേലിന്റെ നിര്‍ദേശപ്രകാരം യാതൊരു മുന്നറിയിപ്പും ഇല്ലാതെയാണ് പഞ്ചായത്തിന്റെ കെട്ടിടങ്ങള്‍ പൊളിച്ചതെന്ന് കവരത്തി ദ്വീപ് പഞ്ചായത്ത് പ്രസിഡന്റ് ടി. അബ്ദുല്‍ഖാദര്‍ പറഞ്ഞു. സ്വകാര്യ വ്യക്തിയുടെ ഉടമസ്ഥതയിലുള്ള സ്ഥലം വാടകയ്ക്ക് എടുത്താണ് പഞ്ചായത്ത് നിര്‍മാണപ്രവര്‍ത്തനങ്ങള്‍ നടത്തിയത്. സ്ഥലത്തിന്റെ രേഖകളും നിര്‍മാണം സംബന്ധിച്ച കാര്യങ്ങളും അറിയിക്കണമെന്നാവശ്യപ്പെട്ട് ഡെപ്യൂട്ടി കലക്ടര്‍ ശനിയാഴ്ച വൈകിട്ട് പഞ്ചായത്തിന് കത്തുനല്‍കിയിരുന്നു. ഇന്നലെ അവധിയായതിനാല്‍ തിങ്കളാഴ്ച രേഖകള്‍ ഹാജരാക്കാമെന്ന് പഞ്ചായത്ത് മറുപടി നല്‍കി. എന്നാല്‍, ഇന്നലെ വൈകിട്ട് കലക്ടറെ കാണണമെന്ന് ബി.ഡി.ഒ പഞ്ചായത്ത് പ്രസിഡന്റിനെ അറിയിച്ചപ്രകാരം രേഖകളുമായി എത്തിയെങ്കിലും പൊളിക്കാനാണ് തീരുമാനമെന്ന് അറിയിച്ചു. ഇതിനിടയില്‍ പൊളിക്കലും ആരംഭിച്ചു. സര്‍ക്കാര്‍ ഫണ്ട് ചെലവഴിച്ച് നിര്‍മിച്ച കെട്ടിടം ഒരു വിശദീകരണവും കേള്‍ക്കാതെ പൊളിച്ച അഡ്മിനിസ്‌ട്രേറ്ററുടെ നടപടി പ്രതിഷേധാര്‍ഹമാണെന്നും നിയമപരമായി നേരിടുമെന്നും പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു. കൊവിഡ് കാരണമാണ് നിര്‍മാണം പൂര്‍ത്തിയായിട്ടും വര്‍ക്‌ഷോപ്പുകളുടെ പ്രവര്‍ത്തനം തുടങ്ങാന്‍ വൈകിയത്.
കെട്ടിടങ്ങള്‍ പൊളിക്കുന്നതറിഞ്ഞ് തടയാനെത്തിയ പഞ്ചായത്ത് പ്രസിഡന്റ് അബ്ദുല്‍ ഖാദറിനെയും മുന്‍ എം.പി ഹംദുള്ള സഈദിനെയും പൊലിസും സുരക്ഷാസേനയും ചേര്‍ന്ന് തടഞ്ഞു. കൂടുതല്‍ പൊലിസിനെ വിന്യസിച്ച് ആളുകളെ സമീപത്തേക്ക് അടുപ്പിക്കാതെയായിരുന്നു പൊളിക്കല്‍.


കലക്ടര്‍ ഉള്‍പ്പെടെയുള്ളവരുടെ മുന്നില്‍ രേഖകള്‍ ഹാജരാക്കിയെങ്കിലും നോക്കാന്‍ പോലും കൂട്ടാക്കിയില്ല.അതിനിടെ, ഔദ്യോഗിക സന്ദര്‍ശനം പൂര്‍ത്തിയാക്കി അഡ്മിനിസ്‌ട്രേറ്റര്‍ പ്രഫുല്‍ പട്ടേല്‍ ഇന്ന് മടങ്ങും. മടങ്ങുന്നതിന് മുമ്പായി കെട്ടിടങ്ങള്‍ പൊളിച്ചുമാറ്റണമെന്ന് നിര്‍ദേശം നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് നടപടി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ബുധനാഴ്ച ഷൗക്ക-കദ്‌റ പ്രദേശങ്ങളില്‍ വീശിയടിച്ചത് ചുഴലിക്കാറ്റല്ല; ഭയപ്പെടേണ്ടെന്ന് കാലാവസ്ഥാകേന്ദ്രം

uae
  •  2 months ago
No Image

മസ്‌കത്തില്‍ ഉക്രൈന്‍ എംബസി തുറന്നു

oman
  •  2 months ago
No Image

എടരിക്കോട് സ്വദേശി ദുബൈയിൽ അന്തരിച്ചു

uae
  •  2 months ago
No Image

സ്‌കൂള്‍ ബസില്‍ യാത്ര ചെയ്യുന്ന വിദ്യാര്‍ഥികളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം സ്‌കൂളിനെന്ന് അബൂദബിയിലെ വിദ്യാഭ്യാസ അതോറിറ്റി

uae
  •  2 months ago
No Image

ജസ്റ്റിസ് സഞ്ജീവ് ഖന്ന പുതിയ സുപ്രീം കോടതി ചീഫ് ജസ്റ്റിസ്

National
  •  2 months ago
No Image

ജിസിസി നിവാസികള്‍ക്ക് യുഎഇ സന്ദര്‍ശിക്കാന്‍ ഇലക്ട്രോണിക് വിസ; അറിയേണ്ടതെല്ലാം

uae
  •  2 months ago
No Image

ജമ്മു കശ്മീരില്‍ സൈനിക വാഹനത്തിന് നേരെ ഭീകരാക്രമണം; അഞ്ചുസൈനികര്‍ക്ക് പരിക്ക്

National
  •  2 months ago
No Image

വിസാ പൊതുമാപ്പ്: 10,000 ഇന്ത്യക്കാര്‍ക്ക് സൗകര്യങ്ങളൊരുക്കി ദുബൈയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ്  

uae
  •  2 months ago
No Image

പാര്‍ക്കിങ് പ്രശ്‌നത്തിന് പരിഹാരം കാണാന്‍ ബഹറൈന്‍; ഉപയോഗിക്കാത്ത സ്ഥലങ്ങളെല്ലാം ബഹുനില കാര്‍ പാര്‍ക്കുകളായി മാറ്റും

bahrain
  •  2 months ago
No Image

വീട്ടില്‍ ആളില്ലാത്ത സമയത്ത് ജപ്തി നടപടി സ്വീകരിച്ച് എസ്.ബി.ഐ; കളമശ്ശേരിയില്‍ കുടുംബം പെരുവഴിയില്‍

Kerala
  •  2 months ago