വക്കം ഖാദർ സ്മാരക ഫൗണ്ടേഷൻ ദേശീയപുരസ്‌കാരം എം.എ യൂസഫലിക്ക്
തിരുവനന്തപുരം • സ്വാതന്ത്ര്യസമര സേനാനി വക്കം ഖാദർ സ്മാരക നാഷനൽ ഫൗണ്ടേഷൻ്റെ ഈ വർഷത്തെ ദേശീയപുരസ്‌കാരം പ്രമുഖ വ്യവസായി എം.എ യൂസഫലിക്ക്.
വിവിധ തുറകളിലെ മഹദ് വ്യക്തിത്വങ്ങൾക്കാണ് ദേശീയ പുരസ്‌കാരം നൽകുന്നതെന്ന് ഫൗണ്ടേഷൻ ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
മതമൈത്രിക്ക് വേണ്ടിയുള്ള വിലപ്പെട്ട സേവനങ്ങളും സാമൂഹിക ജീവകാരുണ്യ മേഖലകളിൽ മഹത്തരമായ പ്രവർത്തനങ്ങൾ കാഴ്ചവയ്ക്കുകയും ചെയ്യുന്ന വ്യക്തിയെന്ന നിലക്കാണ് യൂസഫലിക്ക് പുരസ്‌കാരം നൽകുന്നതെന്നും അവർ പറഞ്ഞു.
നന്ദാവനത്ത് സർക്കാർ അനുവദിച്ച സ്ഥലത്ത് നിർമിച്ച നാഷനൽ ഫൗണ്ടേഷൻ ഓഫിസ് മന്ദിരത്തിന്റെ ഉദ്ഘാടന ചടങ്ങിൽ പുരസ്‌കാരം സമ്മാനിക്കും.
ഒക്ടോബർ 23ന് വൈകിട്ട് നാലിന് അയ്യങ്കാളി ഹാളിൽ നടക്കുന്ന ചടങ്ങ് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും.
പ്രസിഡന്റ് എം.എം ഹസൻ, വർക്കിങ് പ്രസിഡന്റ് ആനത്തലവട്ടം ആനന്ദൻ, ജനറൽ സെക്രട്ടറി എം.എം ഇക്ബാൽ, ട്രഷറർ ബി.എസ് ബാലചന്ദ്രൻ എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."