ഓപ്പറേഷന് ഡി ഹണ്ട്: വ്യാപകമായി ലഹരി വേട്ട, 1300 കേന്ദ്രങ്ങളില്‍ പരിശോധന
ഓപ്പറേഷന് ഡി ഹണ്ട്: വ്യാപകമായി ലഹരി വേട്ട, 1300 കേന്ദ്രങ്ങളില്‍ പരിശോധന
തിരുവനന്തപുരം: സംസ്ഥാനത്തെ ലഹരി വില്‍പ്പനക്കാരെ കണ്ടെത്താന്‍ ഓപ്പറേഷന് ഡി ഹണ്ട് എന്ന പേരില്‍ സംസ്ഥാന വ്യാപക പരിശോധന. സംസ്ഥാനത്തൊട്ടാകെ 1300 കേന്ദ്രങ്ങളില്‍ നടന്ന റെയ്ഡില്‍ 230 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. തിരുവനന്തപുരം റേഞ്ചില്‍ രജിസ്റ്റര്‍ ചെയ്ത 49 കേസുകളില്‍ 48 പേര് അറസ്റ്റിലായി. ലഹരി വില്‍പ്പനക്കാരുടെയും ഇടനിലക്കാരുടേയും പട്ടിക തയ്യാറാക്കിയായിരുന്നു പരിശോധന. പൊലീസും നര്‍ക്കോട്ടിക് സെല്‍ ടീമംഗങ്ങളും സംയുക്തമായാണ് പരിശോധന നടത്തിയത്.
കോഴിക്കോട് ഉള്ള്യേരിയില്‍ ഓപ്പറേഷന് ഡി ഹണ്ടിന്റെ ഭാഗമായി നടത്തിയ പരിശോധനയില്‍ 65 മില്ലിഗ്രാം എംഡി എം എയുമായി യുവാവ് പിടിയിലായി. 23 വയസുകാരനായ മുഷ്താഖ് അന്‍വറിനെയാണ് അത്തോളി പൊലീസ് അറസ്റ്റ് ചെയ്തത്. കൊയിലാണ്ടി സ്റ്റേഷനില്‍ ഇയാളുടെ പേരില്‍ മറ്റൊരു എംഡിഎംഎ കേസും നിലവിലുണ്ടെന്നും മയക്കുമരുന്ന് വിതരണ സംഘത്തിലെ കണ്ണിയാണ് അന്‍വറെന്ന് സംശയിക്കുന്നതായും പൊലീസ് അറിയിച്ചു.
അതേസമയം ഏറ്റവും കൂടുതല്‍ പേര് അറസ്റ്റിലായത് കൊച്ചിയിലാണ്. 61 പേര് അറസ്റ്റിലായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."