സർ സയ്യിദ് അവാർഡ് പ്രൊഫ. മുഹമ്മദ് ഹസന്
കോഴിക്കോട് • ചിന്തകനും സാമൂഹ്യ പരിഷ്‌കർത്താവുമായ സർ സയ്യിദ് അഹമ്മദ് ഖാന്റെ സ്മരണാർഥം സർ സയ്യിദ് അഹമ്മദ് ഖാൻ മെമ്മോറിയൽ ഫൗണ്ടേഷൻ നൽകിവരുന്ന അവാർഡിന് പ്രമുഖ വിദ്യാഭ്യാസ വിചക്ഷണനും മനഃശാസ്ത്ര ചികിത്സാ വിദഗ്ധനുമായ പ്രൊഫ. മുഹമ്മദ് ഹസൻ തിരഞ്ഞെടുക്കപ്പെട്ടു.
25,000 രൂപയും ശിൽപവും പ്രശംസാപത്രവുമാണ് പുരസ്‌കാരം. 17ന് കോഴിക്കോട്ട് ഹോട്ടൽ അളകാപുരിയിൽ നടക്കുന്ന ചടങ്ങിൽ എം.പി അബ്ദുസ്സമദ് സമദാനി എം.പി അവാർഡ് സമ്മാനിക്കും.
അഞ്ചു പതിറ്റാണ്ടായി മനഃശാസ്ത്ര ഗവേഷണ-ചികിത്സാ രംഗത്തും വിദ്യാഭ്യാസരംഗത്തും നൽകിവരുന്ന സേവനങ്ങൾ പരിഗണിച്ചാണ് പ്രൊഫ. മുഹമ്മദ് ഹസനെ പുരസ്‌കാരത്തിന് തിരഞ്ഞെടുത്തതെന്ന് സർ സയ്യിദ് മെമ്മോറിയൽ ഫൗണ്ടേഷൻ ചെയർമാൻ ആറ്റക്കോയ പള്ളിക്കണ്ടി അറിയിച്ചു.
വാർത്താസമ്മേളനത്തിൽ സംഘാടകസമിതി ജന.സെക്രട്ടറി ഡോ.ഇ.കെ ഗോവിന്ദവർമരാജ, കൺവീനർ വിജയരാജൻ കഴുങ്ങാഞ്ചേരി, സെക്രട്ടറി എ.കെ സത്താർ എന്നിവരും സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."