HOME
DETAILS

ഹിജാബ് നിരോധനം: സുപ്രിംകോടതിയിൽ ഭിന്നവിധി ; മൂന്നംഗ ബെഞ്ചിലേക്ക്

  
backup
October 14 2022 | 03:10 AM

%e0%b4%b9%e0%b4%bf%e0%b4%9c%e0%b4%be%e0%b4%ac%e0%b5%8d-%e0%b4%a8%e0%b4%bf%e0%b4%b0%e0%b5%8b%e0%b4%a7%e0%b4%a8%e0%b4%82-%e0%b4%b8%e0%b5%81%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%bf%e0%b4%82%e0%b4%95

ന്യൂഡൽഹി • കർണാടകയിലെ ഹിജാബ് നിരോധനക്കേസിൽ വ്യത്യസ്ത വിധിയുമായി ജസ്റ്റിസുമാരായ സുധാൻശു ധൂലിയ, ഹേമന്ദ് ഗുപ്ത എന്നിവരടങ്ങിയ സുപ്രിംകോടതി രണ്ടംഗ ബെഞ്ച്. വിദ്യാലയങ്ങളിലെ ഹിജാബ് നിരോധനം ശരിവച്ച കർണാടക ഹൈക്കോടതി വിധിയും കർണാടക സർക്കാർ ഫെബ്രുവരി 5ന് പുറത്തിറക്കിയ ഉത്തരവും ജസ്റ്റിസ് സുധാൻശു ധൂലിയ റദ്ദാക്കിയപ്പോൾ കർണാടക ഹൈക്കോടതി വിധി ജസ്റ്റിസ് ഹേമന്ദ് ഗുപ്ത ശരിവച്ചു.


ഹിജാബ് ധരിക്കാനുള്ള അവകാശം തടയുന്നത് ഭരണഘടനയുടെ 19 (1)എ, 21, 25(1) വകുപ്പുകളുടെ ലംഘനമാണെന്നും ധൂലിയ ഉത്തരവിട്ടു. ജസ്റ്റിസ് ഹേമന്ദ് ഗുപ്ത കർണാടക ഹൈക്കോടതി വിധി പൂർണമായും ശരിവച്ച് കേസിലെ 26 ഹരജികളും തള്ളി.
ജസ്റ്റിസ് സുധാൻശു ധൂലിയ 26 ഹരജികളും ശരിവച്ചു. ഇതോടെ കേസ് മൂന്നംഗ ബെഞ്ച് പരിഗണിക്കും. ഹിജാബ് നിരോധനം മൂലം നഷ്ടമാകുന്ന വിദ്യാഭ്യാസമാണ് പ്രധാന വിഷയമെന്നും ഹിജാബ് ധരിക്കൽ പെൺകുട്ടിയുടെ തെരഞ്ഞെടുക്കാനുള്ള അവകാശമാണെന്നും ജസ്റ്റിസ് ധൂലിയ വിധിച്ചു.
ഹിജാബ് ഒഴിവാക്കാനാത്ത മതാചാരമാണോയെന്ന് കോടതി പരിശോധിക്കേണ്ടതായിരുന്നില്ല. ഹിജാബ് അനിവാര്യമായ മതാചാരം ആയിരിക്കാം, അല്ലായിരിക്കാം. എന്നാൽ, അത് ഇപ്പോഴും വിശ്വാസത്തിന്റെ ഭാഗമായി പാലിക്കപ്പെടുന്ന ആചാരമാണ്. ഇത് ഏതു വസ്ത്രം ധരിക്കണമെന്ന് തെരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യത്തിന്റെ വിഷയമാണെന്നും ധൂലിയ വിധിച്ചു. ക്ലാസ് മുറിയിൽ അവൾക്ക് ഹിജാബ് ധരിക്കാനാണ് താൽപര്യമെങ്കിൽ അത് തടയാൻ കഴിയില്ല.


പല പെൺകുട്ടികളെയും ഹിജാബ് ധരിച്ചാൽ മാത്രമേ സ്‌കൂളിലേക്ക് പോകാൻ കുടുംബം അനുവദിക്കൂ. ഹിജാബ് അവരുടെ വിദ്യാഭ്യാസത്തിലേക്കുള്ള ടിക്കറ്റാണ്.
പെൺകുട്ടികളുടെ വിദ്യാഭ്യാസമാണ് തന്റെ മനസ്സിൽ. ഗ്രാമീണ മേഖലയിലെ പെൺകുട്ടികൾ അനവധി പ്രതിസന്ധികൾ തരണംചെയ്താണ് വിദ്യാഭ്യാസം നേടുന്നത്. അവരുടെ ജീവിതം മെച്ചപ്പെടുത്താനുള്ള തീരുമാനങ്ങളാണോ നമ്മളെടുക്കുന്നത്. ഹിജാബ് നിരോധനം ഭരണഘടനയുടെ 19(1)എ, 21, 25(1) എന്നീ വകുപ്പുകളുടെ ലംഘനമാണെന്നും സുധാൻശു ധൂലിയ വിധിന്യായത്തിൽ പറഞ്ഞു.


1986ലെ ബിജോയ് ഇമ്മാനുവേൽ കേസിലെ സുപ്രിംകോടതി വിധി ഈ കേസിൽ പൂർണമായും ബാധകമാണെന്നും ധൂലിയ പറഞ്ഞു. ഹിജാബ് ധരിച്ചാൽ സ്‌കൂളുകളിൽ ഏകീകൃത രൂപം ഉണ്ടാകില്ലെന്ന വാദമായിരുന്നു ജസ്റ്റിസ് ഹേമന്ദ് ഗുപ്തയുടേത്.
കർണാടക സർക്കാർ ഉത്തരവിൽ ഭരണഘടനാവിരുദ്ധമായി ഒന്നുമില്ലെന്ന് ചൂണ്ടിക്കാട്ടിയ ജസ്റ്റിസ് ഗുപ്ത ഹിജാബ് ഇസ്‌ലാമിലെ അനിവാര്യമായ മതാചാരമല്ലെന്ന കർണാടക ഹൈക്കോടതി വിധിയും ശരിവച്ചു. യൂനിഫോമിൽ വെട്ടലോ ചേർക്കലോ അനുവദിച്ചാൽ അതിന്റെ അർഥം നഷ്ടപ്പെടുമെന്നും ഗുപ്ത വിധിയിൽ പറഞ്ഞു. മതേതരത്വം എല്ലാ പൗരൻമാർക്കും ബാധകമാണ്. അതിനാൽ ഒരു മതവിഭാഗത്തെ മാത്രം അവരുടെ മതചിഹ്നങ്ങൾ ധരിക്കാൻ അനുവദിക്കുന്നത് മതേതര വിരുദ്ധമാകും.
കർണാടക സർക്കാർ ഉത്തരവ് മതേതരത്വ മൂല്യത്തിനോ 1983ലെ കർണാടക വിദ്യാഭ്യാസ നിയമത്തിനോ എതിരാണെന്ന് പറയാനാകില്ലെന്നും ജസ്റ്റിസ് ഹേമന്ദ് ഗുപ്ത വിധിച്ചു. ജസ്റ്റിസ് സുധാൻശു ധൂലിയ 75 പേജുള്ള വിധിയും ജസ്റ്റിസ് ഹേമന്ദ് ഗുപ്ത 133 പേജുള്ള വിധിയുമാണ് പുറപ്പെടുവിച്ചത്. വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഹിജാബ് നിരോധനം ഏർപ്പെടുത്തുന്നതിന് കർണാടക സർക്കാർ കൊണ്ടുവന്ന സർക്കുലർ ശരിവച്ച കർണാടക ഹൈക്കോടതി വിധിക്കെതിരേ വിദ്യാർഥികളുടേത് ഉൾപ്പെടെ 26 ഹരജികളാണ് സുപ്രിംകോടതിയിൽ എത്തിയത്. സമസ്ത കേരള ഇംഇയ്യതുൽ ഉലമയും കേസിൽ കക്ഷിചേർന്നിരുന്നു. പതിനൊന്ന് ചോദ്യങ്ങൾക്കുള്ള ഉത്തരമെന്ന രീതിയിലാണ് ഹേമന്ദ് ഗുപ്ത വിധി തയാറാക്കിയത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ആലപ്പുഴയിൽ എംഡിഎംഎയുമായി മൂന്ന് യുവാക്കള്‍ അറസ്റ്റിൽ

Kerala
  •  20 days ago
No Image

കണ്ണൂരിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു; കാർ കത്തി നശിച്ചു

Kerala
  •  20 days ago
No Image

മഹാരാഷ്ട്ര ഫലം അപ്രതീക്ഷിതം; വിശദമായി വിശകലനം ചെയ്യുമെന്ന് രാഹുല്‍ ഗാന്ധി

National
  •  20 days ago
No Image

ദുബൈ റൺ നാളെ; വിപുലമായ സൗകര്യങ്ങളൊരുക്കി അധികൃതർ 

uae
  •  20 days ago
No Image

കറന്റ് അഫയേഴ്സ്-11-23-2024

PSC/UPSC
  •  20 days ago
No Image

2024ലെ ജെസിബി സാഹിത്യ പുരസ്കാരം ഉപമന്യു ചാറ്റർജിക്ക്

National
  •  20 days ago
No Image

സഞ്ചാരികളെ ആകർഷിച്ച് അൽ ഉലയിലെ എലിഫന്റ് റോക്ക്

Saudi-arabia
  •  20 days ago
No Image

കൊല്ലത്ത് ഡിഎംകെ ജില്ലാ സെക്രട്ടറിയെ ആക്രമിച്ച കേസിൽ നാലു പേർ പിടിയിൽ

Kerala
  •  20 days ago
No Image

അബൂദബിയില്‍ കേസില്‍പെട്ട് പിടിച്ചെടുക്കുന്ന വാഹനങ്ങള്‍ ഇനി പൊലിസ് യാര്‍ഡുകളില്‍ ഇടില്ല; ഉടമകള്‍ക്ക് ഇഷ്ടമുള്ള സ്ഥലത്തു സൂക്ഷിക്കാം

uae
  •  20 days ago
No Image

നാളെ മുതൽ അബു ഹമൂർ റിലീജിയസ് കോംപ്ലക്സിലേക്ക് മെട്രോ ലിങ്ക് ബസ് സർവീസ് ആരംഭിക്കും

qatar
  •  20 days ago