ഇനി ഡീസല്‍ കാറില്ല; 2024ല്‍ നിര്‍മ്മാണം അവസാനിപ്പിക്കും; തീരുമാനവുമായി പ്രമുഖ വാഹന നിര്‍മ്മാതാവ്
2024 ആകുമ്പോഴേക്കും ഡീസല്‍ കാറുകളുടേയും ഡീസല്‍ എസ്.യു.വികളുടേയും നിര്‍മ്മാണം പൂര്‍ണമായും അവസാനിപ്പിക്കും എന്ന് അറിയിച്ച് വോള്‍വോ. ന്യൂയോര്‍ക്കില്‍ വെച്ച് നടന്ന ക്ലൈമറ്റ് വീക്കിനോട് അനുബന്ധിച്ച് നടന്ന പരിപാടിയിലാണ് വോള്‍വോ ഇക്കാര്യം അറിയിച്ചത്. 2030 ആകുമ്പോഴേക്കും പൂര്‍ണമായും ഇലക്ട്രിക്ക് കാറുകള്‍ നിര്‍മ്മിക്കുന്നതിലേക്ക് മാറുന്നതിന് മുന്നോടിയായാണ് കമ്പനി പ്രസ്തുത തീരുമാനം കൈകൊണ്ടിരിക്കുന്നത്. 2040 ആകുമ്പോഴേക്കും ക്ലൈമറ്റ് ന്യൂട്രാലിറ്റി കൈവരിക്കുക എന്നതാണ് കമ്പനിയുടെ പ്രഖ്യാപിത ലക്ഷ്യം.
പുതിയ കംപസ്റ്റണ്‍ എന്‍ജിനുകള്‍ വികസിപ്പിക്കേണ്ടതില്ലെന്ന് കഴിഞ്ഞ വര്‍ഷം തന്നെ വോള്‍വോ തീരുമാനമെടുത്തിരുന്നു. അവസാനത്തെ ഡീസല്‍ വോള്‍വൊ കാര്‍ ഏതാനും മാസങ്ങള്‍ക്കകം പുറത്തിറങ്ങുമെന്നാണ് കമ്പനിയുടെ പ്രഖ്യാപനത്തോടെ വ്യക്തമാവുന്നത്.
ഓഗസ്റ്റ് വരെയുള്ള കണക്കുകളില്‍ നിന്നും വോള്‍വോയുടെ ലോക മാര്‍ക്കറ്റിലെ വില്‍പനയുടെ 33 ശതമാനത്തിന് മുകളിലും വൈദ്യുത ഹൈബ്രിഡ് കാറുകളാണ് കൈയ്യടക്കി വെച്ചിരിക്കുന്നത്. 2019 വരെ ഡീസല്‍ വാഹനങ്ങള്‍ക്ക് മുന്‍തൂക്കമുള്ള അവസ്ഥയില്‍ നിന്നുമാണ് ഈ മാറ്റം സംഭവിച്ചിരിക്കുന്നത്.
'വൈദ്യുത വാഹനങ്ങളാണ് നമ്മുടെ ഭാവി. അവ കംപസ്റ്റണ്‍ എന്‍ജിനുകളേക്കാള്‍ മികച്ചതാണ്. കുറഞ്ഞ ശബ്ദവും കുലുക്കവും സര്‍വീസ് ചാര്‍ജുമെല്ലാം ഉപഭോക്താക്കളെ ആകര്‍ഷിക്കുന്നതാണ്. ഇതിനെല്ലാം ഉപരിയായി മലിനീകരണവുമില്ല. പ്രീമിയം വൈദ്യുത കാറുകള്‍ നിര്‍മിക്കാനാണ് ഞങ്ങളുടെ ശ്രമം. കാലാവസ്ഥാ മാറ്റത്തിനെതിരെ വോള്‍വോയുടെ ഭാഗത്തു നിന്നുമുള്ള ഇത്തരം നടപടികള്‍ ഞങ്ങളുടെ ഉപഭോക്താക്കളും പ്രതീക്ഷിക്കുന്നുണ്ട്' എന്നാണ് വോള്‍വോ കാര്‍സിന്റെ ചീഫ് എക്‌സിക്യൂട്ടീവ് ജിം റോവന്‍ പറഞ്ഞു.
Content Highlights:volvo stop to manufact all diesel engine models
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."