ഡോക്ടറെ മര്‍ദിച്ച സംഭവം: നടപടി എടുക്കാത്തതില്‍ പ്രതിഷേധിച്ച് ആലപ്പുഴയില്‍ ഡോക്ടര്‍മാര്‍ കൂട്ട അവധിയിലേക്ക്
ആലപ്പുഴ: കുട്ടനാട്ടില്‍ വാക്സിന് വിതരണത്തിനിടെ ഡോക്ടറെ മര്‍ദിച്ച കേസിലെ പ്രതികളെ പിടികൂടാത്തതില്‍ പ്രതിഷേധിച്ച് ആലപ്പുഴയിലെ സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ നാളെ കൂട്ട അവധിയെടുക്കും. ഒപി, വാക്സിനേഷന്, സ്വാബ് പരിശോധന എന്നിവയും ബഹിഷ്കരിക്കും.
വാക്സിന് വിതരണത്തെച്ചൊല്ലിയുണ്ടായ തര്‍ക്കത്തെത്തുടര്‍ന്ന് കുപ്പപ്പുറം പ്രാഥമികാരോഗ്യ കേന്ദ്രം മെഡിക്കല്‍ ഓഫിസര്‍ ഡോ. ശരത് ചന്ദ്രബോസിനാണ് മര്‍ദനമേറ്റത്. പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ വാക്സിന് വിതരണം പൂര്‍ത്തിയായപ്പോള്‍ പത്തു യൂനിറ്റ് വാക്സിന് ബാക്കി വന്നു. ഈ വാക്സിന് വിതരണം ചെയ്യുന്നതിനെ ചൊല്ലിയുള്ള തര്‍ക്കമാണ് മര്‍ദനത്തില്‍ കലാശിച്ചത്.
കൈനകരി പഞ്ചായത്ത് പ്രസിഡന്റ് എം.സി.പ്രസാദ്, സി.പി.എം ലോക്കല്‍ കമ്മിറ്റി സെക്രട്ടറി പി.ഡി.രഘുവരന്, വിശാഖ് വിജയന് എന്നിവര്‍ക്കെതിരെയാണ് കേസ്. ഇതില്‍ വിശാഖ് വിജയന് അറസ്റ്റിലായെങ്കിലും മറ്റു രണ്ടുപേരും ഒളിവിലായതിനാല്‍ ഇതുവരെ പിടികൂടിയിട്ടില്ല. പ്രതികളെ പിടികൂടാന്‍ വൈകുന്നതിനെതിരെ അവധിദിനത്തില്‍ ജോലി ചെയ്ത്, മര്‍ദനമേറ്റ ഡോക്ടര്‍ കഴിഞ്ഞ ദിവസം പ്രതിഷേധിച്ചിരുന്നു. ആശുപത്രിയിലെ മറ്റു ജീവനക്കാരും അവധി ഉപേക്ഷിച്ചു ജോലി ചെയ്ത് ഡോക്ടര്‍ക്കൊപ്പം പ്രതിഷേധത്തില്‍ പങ്കാളികളായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."