'നിപ: ഭീതി ഒഴിഞ്ഞു, കരുതല്‍ തുടരും'; സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ച് കോഴിക്കോട് വിദ്യാര്‍ഥികള്‍ ഇന്ന് സ്‌കൂളുകളിലേക്ക്
'നിപ: ഭീതി ഒഴിഞ്ഞു, കരുതല്‍ തുടരും'; സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ച് കോഴിക്കോട് വിദ്യാര്‍ഥികള്‍ ഇന്ന് സ്‌കൂളുകളിലേക്ക്
കോഴിക്കോട്: നിപ ഭീതി ഒഴിയുന്ന സാഹചര്യത്തില്‍ കോഴിക്കോട് ജില്ലയിലെ സ്‌കൂളുകള്‍ സാധാരണ നിലയിലേക്ക്. കണ്ടെയ്ന്‍മെന്റ് സോണുകള്‍ ഒഴികെയുള്ള പ്രദേശങ്ങളിലെ സ്‌കൂളുകള്‍ ഇന്ന് മുതല്‍ തുറന്നു പ്രവര്‍ത്തിക്കും. സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ചായിരിക്കും ക്ലാസുകള്‍. സെപ്തംബര്‍ 15ന് ചെറുവണ്ണൂര്‍ സ്വദേശിയുടെ നിപ പരിശോധന ഫലവും പോസിറ്റിവ് ആയിട്ടുണ്ട്. അതിനാല്‍ തന്നെ രോഗവ്യാപനം ഒഴിയുന്ന ആശ്വാസത്തിലാണ് കോഴിക്കോട് ജില്ല.
വിദ്യാര്‍ഥികളും അധ്യാപകരും മാസ്‌കും സാനിറ്റൈസറും നിര്‍ബന്ധമായും ഉപയോഗിക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. സ്‌കൂളുകളുടെ പ്രവേശന കവാടങ്ങളിലും ക്ലാസ് മുറികളിലും സാനിറ്റൈസര്‍ വെക്കണമെന്നും നിര്‍ദേശമുണ്ട്. കണ്ടെയ്ന്‍മെന്റ് സോണുകളില്‍ പ്രവര്‍ത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അവിടെ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ പിന്‍വലിക്കുന്നത് വരെ പഠനം ഓണ്‍ലൈനായി തുടരണം. ഫറോക്ക് മുന്‍സിപ്പാലിറ്റിയിലെ മുഴുവന്‍ വാര്‍ഡുകളും കോഴിക്കോട് കോര്‍പറേഷനിലെ 7 വാര്‍ഡുകളുമാണ് നിലവില്‍ കണ്ടെയ്ന്‍മെന്റ് സോണുകളായി തുടരുന്നത്.
പുറത്തെ സ്‌കൂളുകളില്‍ പഠിക്കുന്ന കണ്ടെയ്ന്‍മെന്റ് സോണുകളിലെ കുട്ടികള്‍ക്കും ഓണ്‍ലൈന്‍ പഠനം ഉറപ്പാക്കാന്‍ സംവിധാനമൊരുക്കണമെന്ന് സ്‌കൂളുകള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. നിലവില്‍ 915 പേരാണ് ഐസൊലേഷനില്‍ കഴിയുന്നത്.
സ്‌കൂളില്‍ വരുന്ന അധ്യാപകരും വിദ്യാര്‍ത്ഥികളും മറ്റ് ജീവനക്കാരും പാലിക്കേണ്ട മാനദണ്ഡങ്ങള്‍
- മാസ്‌ക് നിര്‍ബന്ധമായും ധരിക്കുക
- സ്‌കൂളിന്റെ പ്രവേശന കവാടത്തിലും ക്ലാസ് മുറികളിലും സാനിറ്റൈസര്‍ വയ്ക്കണം
- കൈകള്‍ സാനിറ്റൈസര്‍, സോപ്പ് ഉപയോഗിച്ച് ഇടിക്കിടെ വൃത്തിയാക്കണം
- പനി, തല, തൊണ്ട വേദനകള്‍ ഉള്ളവരെ ഒരു കാണവശാലും സ്‌കൂളിലേക്ക് അയക്കരുത്
- ഭക്ഷണ പദാര്‍ഥങ്ങള്‍ പങ്കിടരുത്
- ശുചിത്വ പാലിക്കണം
- നിപ രോഗബാധ, അതിന്റെ പ്രതിരോധം എന്നിവയെ കുറിച്ച് വിദ്യാര്‍ത്ഥികളെ ആശങ്ക വരാത്ത രീതിയില്‍ പറഞ്ഞ് മനസിലാക്കണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."