HOME
DETAILS
MAL
ഫലസ്തീന്‍കാരനെ ഇസ്രാഈല്‍ വെടിവച്ചുകൊന്നു; ഈ വര്‍ഷം കൊല്ലപ്പെട്ടത് 117 ഫലസ്തീനികള്‍
backup
October 14 2022 | 08:10 AM
റാമല്ല: വെസ്റ്റ്ബാങ്കിലെ ജെനിന് നഗരത്തില്‍ ഇസ്രാഈല്‍ സൈന്യം ഫലസ്തീന് പൗരനെ വെടിവച്ചുകൊന്നു. വെള്ളിയാഴ്ച അഭയാര്‍ത്ഥി ക്യാംപില്‍ റെയ്ഡ് നടത്തുന്നതിനിടെ വെടിവച്ചു കൊല്ലുകയായിരുന്നുവെന്ന് ഫലസ്തീന് ആരോഗ്യ മന്ത്രാലയം അറിയിച്ചു.
ജെനിന് ക്യാംപില്‍ ഇസ്രാഈല്‍ സേനയുടെ നരനായാട്ട് പതിവാണ്. പ്രതിഷേധശബ്ദമുയര്ത്തുന്നവരെ നിഷ്കരുണം വെടിവച്ച് കൊല്ലുകയാണെന്ന് ഫലസ്തീന് ന്യൂസ് ഏജന്‍സി വഫ റിപ്പോര്‍ട്ട് ചെയ്തു.
വെസ്റ്റ്ബാങ്കില്‍ ഈ വര്‍ഷം 117 പേരെയാണ് ഇസ്രാഈല്‍ സൈന്യം കൊലപ്പെടുത്തിയതെന്ന് അല്‍ജസീറ റിപ്പോര്‍ട്ട് ചെയ്തു. ഇവരില്‍ ഏറെയും കുട്ടികളും യുവാക്കളുമാണ്. കഴിഞ്ഞ ശനിയാഴ്ച ജെനിനില്‍ റെയ്ഡ് നടത്തി രണ്ടു കൗമാരക്കാരെ വെടിവച്ച് കൊന്നിരുന്നു. കഴിഞ്ഞ മാസം പരിക്കേറ്റ 12 വയസ്സുള്ള ബാലന് കഴിഞ്ഞ തിങ്കളാഴ്ച മരണത്തിന് കീഴടങ്ങി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."