HOME
DETAILS
MAL
ദുബയ് മ്യൂസിയത്തില്‍ സന്ദര്‍ശകരോട് സംവദിക്കാന്‍ മനുഷ്യ റോബോട്ട്. വിഡിയോ കാണാം
backup
October 14 2022 | 08:10 AM
ദുബയ്: ഫ്യൂച്ചര്‍ ഇന്‍ ദുബയ് മ്യൂസിയത്തില്‍ സന്ദര്‍ശകരുമായി ആശയവിനിമയം നടത്തുന്നതിന് അത്യന്താധുനിക മനുഷ്യ റോബോട്ട് എത്തി. അമീക എന്നാണ് പുതിയ ജീവനക്കാരന്റെ പേര്. നിരവധി ഭാഷകള്‍ അമീക കൈകാര്യം ചെയ്യും. സന്ദര്‍ശകരെ അഭിവാദ്യം ചെയ്യല്‍, നിര്‍ദേശങ്ങള്‍ നല്‍കല്‍ എന്നിവയാണ് സേവനങ്ങള്‍.
അമീകയ്ക്ക് നടക്കാന്‍ സാധിക്കില്ലെങ്കിലും അതിന് കൂടി പ്രാപ്തിയുള്ള മനുഷ്യ റോബോട്ടുകളെ സജ്ജമാക്കാനുള്ള യത്‌നത്തിലാണ് അധികൃതര്‍.
മ്യൂസിയത്തിലെ ജീവനക്കാരി അയയുമായി അമീക സംസാരിക്കുന്നതിന്റെ വിഡിയോ ഈയിടെ മ്യൂസിയം പുറത്തുവിട്ടു. ഇനിമുതല്‍ ഇവിടെയെത്തുന്നവര്‍ക്ക് അമികയുമായി സംസാരിക്കാം.
View this post on Instagram
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."